-
യോഹന്നാൻ 6:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 വലിയൊരു ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതു കണ്ടപ്പോൾ യേശു ഫിലിപ്പോസിനോട്,+ “ഇവർക്കെല്ലാം കഴിക്കാൻ നമ്മൾ എവിടെനിന്ന് അപ്പം വാങ്ങും”+ എന്നു ചോദിച്ചു. 6 എന്നാൽ ഫിലിപ്പോസിനെ പരീക്ഷിക്കാൻവേണ്ടിയാണു യേശു ഇതു ചോദിച്ചത്. കാരണം, താൻ ചെയ്യാൻ പോകുന്നത് എന്താണെന്നു യേശുവിന് അറിയാമായിരുന്നു. 7 ഫിലിപ്പോസ് യേശുവിനോട്, “200 ദിനാറെക്ക് അപ്പം വാങ്ങിയാൽപ്പോലും ഓരോരുത്തർക്കും അൽപ്പമെങ്കിലും കൊടുക്കാൻ തികയില്ല” എന്നു പറഞ്ഞു.
-
-
യോഹന്നാൻ 12:20-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 ഉത്സവത്തിന് ആരാധിക്കാൻ വന്നവരിൽ ചില ഗ്രീക്കുകാരുമുണ്ടായിരുന്നു. 21 അവർ ഗലീലയിലെ ബേത്ത്സയിദയിൽനിന്നുള്ള ഫിലിപ്പോസിന്റെ+ അടുത്ത് ചെന്ന്, “യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണണമെന്നുണ്ട്” എന്ന് അപേക്ഷിച്ചു. 22 ഫിലിപ്പോസ് ചെന്ന് അത് അന്ത്രയോസിനോടു+ പറഞ്ഞു. അന്ത്രയോസും ഫിലിപ്പോസും പോയി അതു യേശുവിനെ അറിയിച്ചു.
-
-
യോഹന്നാൻ 14:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ, എന്റെ പിതാവിനെയും അറിയുമായിരുന്നു.+ ഇപ്പോൾമുതൽ നിങ്ങൾ പിതാവിനെ അറിയുന്നു, പിതാവിനെ കാണുകയും ചെയ്‌തിരിക്കുന്നു.”+
8 ഫിലിപ്പോസ് യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങൾക്കു പിതാവിനെ കാണിച്ചുതരണേ. അതു മാത്രം മതി.”
9 യേശു പറഞ്ഞു: “ഞാൻ ഇത്രയും കാലം നിങ്ങളുടെകൂടെയുണ്ടായിരുന്നിട്ടും ഫിലിപ്പോസേ, നിനക്ക് എന്നെ അറിയില്ലേ? എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു.+ പിന്നെ, ‘പിതാവിനെ കാണിച്ചുതരണം’ എന്നു നീ പറയുന്നത് എന്താണ്?
-