14 “‘ആ ദിവസം നിങ്ങൾക്ക് ഒരു സ്മാരകമായിരിക്കും. തലമുറകളിലുടനീളം യഹോവയ്ക്ക് ഒരു ഉത്സവമായി നിങ്ങൾ അത് ആഘോഷിക്കണം. ദീർഘകാലത്തേക്കുള്ള ഒരു നിയമമായി* കണ്ട് നിങ്ങൾ അത് ആഘോഷിക്കുക.
55 ജൂതന്മാരുടെ പെസഹാപ്പെരുന്നാൾ+ അടുത്തിരുന്നു. പെസഹയ്ക്കുമുമ്പ് ആചാരപ്രകാരമുള്ള ശുദ്ധീകരണം നടത്താൻ നാട്ടിൻപുറങ്ങളിൽ താമസിക്കുന്ന ധാരാളം ആളുകൾ യരുശലേമിലേക്കു പോയി.
13ഈ ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു പോകാനുള്ള സമയം വന്നിരിക്കുന്നെന്നു+ പെസഹാപ്പെരുന്നാളിനു മുമ്പുതന്നെ യേശുവിന് അറിയാമായിരുന്നു.+ ഈ ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ യേശു സ്‌നേഹിച്ചു, അവസാനംവരെ സ്‌നേഹിച്ചു.+