വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 4:29, 30
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 29 ഇപ്പോൾ യഹോവേ, അവരുടെ ഭീഷണി​കൾ ശ്രദ്ധി​ക്കേ​ണമേ. അങ്ങയുടെ വചനം പൂർണ​ധൈ​ര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കാൻ അങ്ങയുടെ ഈ ദാസരെ പ്രാപ്‌ത​രാ​ക്കേ​ണമേ. 30 സുഖ​പ്പെ​ടു​ത്താൻ അങ്ങ്‌ ഇനിയും കൈ നീട്ടേ​ണമേ; അങ്ങയുടെ വിശു​ദ്ധ​ദാ​സ​നായ യേശു​വി​ന്റെ നാമത്തിൽ+ ഇനിയും അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും സംഭവി​ക്കാൻ ഇടയാ​ക്കേ​ണമേ.”+

  • പ്രവൃത്തികൾ 6:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 അക്കാലത്ത്‌ സ്‌തെ​ഫാ​നൊസ്‌ ദൈവി​ക​മായ ദയയും ശക്തിയും നിറഞ്ഞ​വ​നാ​യി ജനത്തിന്‌ ഇടയിൽ വലിയ അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും ചെയ്‌തു.

  • പ്രവൃത്തികൾ 14:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 എങ്കിലും യഹോ​വ​യിൽനി​ന്നുള്ള അധികാ​ര​ത്താൽ അവർ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു​കൊണ്ട്‌ കുറെ നാൾ അവി​ടെ​ത്തന്നെ താമസി​ച്ചു. അവരി​ലൂ​ടെ അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും ചെയ്‌തുകൊണ്ട്‌+ ദൈവം തന്റെ അനർഹ​ദ​യ​യെ​ക്കു​റി​ച്ചുള്ള വചനം സത്യമാ​ണെന്ന്‌ ഉറപ്പു നൽകി.

  • പ്രവൃത്തികൾ 15:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 അപ്പോൾ, കൂടി​വ​ന്ന​വ​രെ​ല്ലാം നിശ്ശബ്ദ​രാ​യി. ബർന്നബാ​സും പൗലോ​സും ദൈവം തങ്ങളി​ലൂ​ടെ ജനതകൾക്കി​ട​യിൽ ചെയ്‌ത പല അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും വിവരി​ച്ച​പ്പോൾ അവർ ശ്രദ്ധി​ച്ചു​കേട്ടു.

  • റോമർ 15:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 ജനതകളെ അനുസ​ര​ണ​ത്തി​ലേക്കു വരുത്താ​നാ​യി, ക്രിസ്‌തു എന്നിലൂ​ടെ ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ച​ല്ലാ​തെ മറ്റൊ​ന്നി​നെ​ക്കു​റി​ച്ചും സംസാ​രി​ക്കാൻ ഞാൻ മുതി​രാ​റില്ല. എന്റെ വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും 19 അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും+ പ്രഭാ​വ​ത്തി​ലൂ​ടെ​യും ദൈവാ​ത്മാ​വി​ന്റെ ശക്തിയി​ലൂ​ടെ​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്രമേ ഞാൻ പറയാ​റു​ള്ളൂ. അങ്ങനെ, ഞാൻ യരുശ​ലേം മുതൽ ഇല്ലുര്യ വരെയുള്ള പ്രദേ​ശ​ങ്ങ​ളി​ലെ​ല്ലാം ചുറ്റി​സ​ഞ്ച​രിച്ച്‌ ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത സമഗ്ര​മാ​യി പ്രസം​ഗി​ച്ചി​രി​ക്കു​ന്നു.+

  • 2 കൊരിന്ത്യർ 12:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 വാസ്‌തവത്തിൽ എന്റെ വലിയ സഹനത്തി​ലൂടെ​യും,+ നിങ്ങൾ കണ്ട അത്ഭുത​ങ്ങ​ളി​ലൂടെ​യും അടയാ​ള​ങ്ങ​ളി​ലൂടെ​യും വിസ്‌മയപ്രവൃത്തികളിലൂടെയും+ ഞാൻ ഒരു അപ്പോ​സ്‌ത​ല​നാണ്‌ എന്നതിന്റെ തെളി​വു​കൾ നിങ്ങൾക്കു വെളിപ്പെ​ട്ട​താ​ണ​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക