-
2 കൊരിന്ത്യർ 11:23-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 അവർ ക്രിസ്തുവിന്റെ ശുശ്രൂഷകരാണോ? ഒരു ഭ്രാന്തനെപ്പോലെ ഞാൻ പറയട്ടെ, ഞാൻ അവരെക്കാൾ മികച്ചവനാണ്. കാരണം ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു.+ കൂടുതൽ പ്രാവശ്യം തടവിലായി.+ കണക്കില്ലാതെ തല്ലു കൊണ്ടു. പലവട്ടം മരണത്തെ മുഖാമുഖം കണ്ടു.+ 24 എനിക്കു ജൂതന്മാരിൽനിന്ന് ഒന്നു കുറച്ച് 40 അടി,* അഞ്ചു പ്രാവശ്യം കൊള്ളേണ്ടിവന്നു.+ 25 മൂന്നു തവണ എനിക്കു വടികൊണ്ട് അടി കിട്ടി.+ ഒരിക്കൽ ആളുകൾ എന്നെ കല്ലെറിഞ്ഞു.+ മൂന്നു തവണ കപ്പലപകടത്തിൽപ്പെട്ടു.+ ഒരു രാത്രിയും പകലും പുറങ്കടലിൽ ഒഴുകിനടന്നു. 26 ഞാൻ വിശ്രമമില്ലാതെ യാത്ര ചെയ്തു. നദികളിലെ ആപത്ത്, കവർച്ചക്കാരിൽനിന്നുള്ള ആപത്ത്, സ്വന്തം ജനത്തിൽനിന്നുള്ള ആപത്ത്,+ മറ്റു ജനതകളിൽനിന്നുള്ള ആപത്ത്,+ നഗരത്തിലെ ആപത്ത്,+ മരുഭൂമിയിലെ* ആപത്ത്, കടലിലെ ആപത്ത്, കള്ളസഹോദരന്മാരിൽനിന്നുള്ള ആപത്ത് എന്നിവയ്ക്കെല്ലാം ഞാൻ ഇരയായി. 27 ഞാൻ അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്തു. പലപ്പോഴും ഉറക്കമിളച്ചു.+ വിശപ്പും ദാഹവും സഹിച്ചു.+ പലവട്ടം പട്ടിണി കിടന്നു.+ കൊടുംതണുപ്പിലും നഗ്നതയിലും കഴിഞ്ഞു.
28 പുറമേയുള്ള ഇവയെല്ലാം കൂടാതെ, എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും ഓരോ ദിവസവും എന്നെ അലട്ടുന്നു.+
-
-
2 തിമൊഥെയൊസ് 1:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 ഞാൻ ഇതെല്ലാം സഹിക്കുന്നതും അതുകൊണ്ടുതന്നെയാണ്.+ പക്ഷേ എനിക്ക് അതിൽ ഒട്ടും നാണക്കേടു തോന്നുന്നില്ല.+ കാരണം, ഞാൻ വിശ്വാസമർപ്പിച്ചിരിക്കുന്ന എന്റെ ദൈവത്തെ എനിക്കു നന്നായി അറിയാം. ഞാൻ ദൈവത്തെ വിശ്വസിച്ച് ഏൽപ്പിച്ചിട്ടുള്ളതെല്ലാം ആ നാൾവരെ+ ഭദ്രമായി സൂക്ഷിക്കാൻ ദൈവം പ്രാപ്തനാണെന്ന് എനിക്ക് ഉറപ്പുണ്ട്.
-