ചൂടുവെള്ളത്തിലുള്ള ധാരാസ്നാനം ആരോഗ്യത്തിന് അപകടകരമായേക്കാം
“വീട്ടാവശ്യത്തിന് അനുദിനം ഉപയോഗിക്കുന്ന വെള്ളത്തിൽനിന്ന് ശ്രദ്ധേയമായ അളവിൽ ക്യാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ പ്രസരിക്കുന്നു എന്നു കാണിക്കുന്ന ഒരു പഠനം പറയുന്നതനുസരിച്ച് ചൂടുവെള്ളത്തിലെ ധാരാസ്നാനവും വസ്ത്രമലക്കും പാത്രം കഴുകലും ആരോഗ്യത്തിന് അപകടകരമായേക്കാം. പിറ്റ്സ്ബർഗ്ഗ് യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് പബ്ളിക്ക് ഹെൽത്തിൽ രസതന്ത്രജ്ഞനായ ജൂലിയൻ ആൻഡൽമാൻ പറയുന്നത് ഭൂജലത്തിലെ ഒരു സാധാരണ മലിനീകരണ ഘടകമായ ട്രൈക്ലോറോ എത്ലീൻ (TCE), വെള്ളത്തിൽ ക്ലോറിൻ ചേർക്കുന്നതിൽനിന്നുണ്ടാകുന്ന ഒരു ഉപോൽപ്പന്നമായ ക്ലോറോഫോം എന്നിവ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നതിനേക്കാൾ 50 മടങ്ങ് നീരാവി ശ്വസിക്കുന്നതിനാൽ നമ്മുടെ ശരീരത്തിൽ കടക്കുന്നു എന്നാണ്. ഉദാഹരണത്തിന് കുളിക്കാനുപയോഗിക്കുന്ന ചൂടുവെള്ളധാരയിലെ 50 ശതമാനം ക്ലോറോഫോമും 80 ശതമാനം TCE-യും അന്തരീക്ഷത്തിൽ ലയിക്കുന്നു. വീട്ടിൽ വളരെയേറെ സമയം ചെലവഴിക്കുന്നവരുടെ കാര്യത്തിൽ അലക്കുയന്ത്രത്തിൽനിന്നും പാത്രം കഴുകുന്ന യന്ത്രത്തിൽനിന്നുമുള്ള നീരാവി കൂടുതലായ അപകടത്തിന്റെ ഉറവായിരുന്നേക്കാം എന്ന് ആൻഡെൽമാൻ പറയുന്നു. ചില മുൻകരുതലുകൾ: ഹ്രസ്വമായിമാത്രം ഷവർ ഉപയോഗിക്കുകയും കുളിക്കുകയും ചെയ്യുക, ചൂടുകുറഞ്ഞ വെള്ളം ഉപയോഗിക്കുകയും നീരാവി പുറത്തേക്കു തള്ളാൻ സാദ്ധ്യമാകുന്നടത്ത് എക്സോസ്റ്റ് ഫാൻ ഉപയോഗിക്കുകയും ചെയ്യുക.”—ഇൻറ്റർനാഷനൽ വൈൽഡ്ലൈഫ്, ജനുവരി⁄ഫെബ്രുവരി 1987. (g87 7/22)