പേജ് രണ്ട്
എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു പുതിയ ലോകം 3-11
ഒരു പുതിയ ലോകത്തിനുവേണ്ടിയുള്ള മനുഷ്യവർഗ്ഗത്തിന്റെ വാഞ്ഛയോടു പ്രതികരിച്ചുകൊണ്ടു രാജ്യതന്ത്രജ്ഞൻമാർ അങ്ങനെയൊന്നു സൃഷ്ടിക്കുന്നതിനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കയാണ്. അവർക്കു കഴിയുമോ? ഇല്ലെങ്കിൽ അത്തരമൊരു വാഞ്ഛ ഒരിക്കലും സഫലമാകുകയില്ലെന്ന് അത് അർത്ഥമാക്കുന്നുവോ? ഒരു പുതിയ ലോകം യഥാർത്ഥത്തിൽ സമീപിച്ചിരിക്കുന്നു എന്നതിന്റെ തെളിവ് സന്തോഷദായകവും പ്രോത്സാഹജനകവുമാണെന്നു നിങ്ങൾ കണ്ടെത്തും.
തീരദേശ ഭീമൻമാരെ പ്രജനനം ചെയ്യൽ 15
വൃക്ഷങ്ങൾ വളരെ മൂല്യവത്തായതുകൊണ്ടു വനത്തിൽനിന്നുള്ള ആദായം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൽ ആരായുകയാണെന്നു ശാസ്ത്രജ്ഞർ. ഒരു വൃക്ഷം പുനരുല്പാദിപ്പിക്കുന്നനതിന് അതിന്റെ കൊമ്പുകൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നു കാണുക.
ജെസ്യൂട്ട് സന്ന്യാസിമാർ—“എല്ലാവർക്കും എല്ലാം”? 18
നൂറ്റാണ്ടുകളായി ജെസ്യൂട്ട് സന്ന്യാസിമാർ കത്തോലിക്കാ സഭക്കുള്ളിലെ ഒരു ശക്തമായ സ്വാധീനമായിരുന്നിട്ടുണ്ട്. അവർ എങ്ങനെയാണ് ആവിർഭവിച്ചത്? അവരുടെ ലക്ഷ്യങ്ങൾ എന്തെല്ലാമാണ്? സഭയിൽ അവരുടെ ഇപ്പോഴത്തെ പങ്കെന്താണ്?