എല്ലാവർക്കും തൃപ്തികരമായ ഒരു പുതിയലോകം
വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും ഒരു പുതിയലോകം തീർച്ചയായും ആസന്നമാണ്. ജീവൻ നിലനിർത്തുന്നതിനുള്ള നമ്മുടെ ഭൂമിയുടെ കഴിവു പൂർണ്ണമായി നശിപ്പിക്കപ്പെടുന്നതിനുമുമ്പു ഭൂമിയെ രക്ഷിക്കുന്നതിന് അതു കൃത്യസമയത്തു വരും. മനുഷ്യാസ്തിത്വത്തെ ഭീഷണിപ്പെടുത്തുന്ന എല്ലാ അപകടങ്ങളെയും ഈ പുതിയലോകം നീക്കംചെയ്യും. അത് എപ്രകാരമായിരിക്കും?
ലോകസാഹചര്യങ്ങളുടെ വിഷമാവസ്ഥയിലേക്കു വിരൽചൂണ്ടിയശേഷം ചരിത്രകാരനായ ആർനോൾഡ് ജെ. ടോയിൻബി വർഷങ്ങൾക്കുമുമ്പ് ഇങ്ങനെ ചോദിച്ചു: “രക്ഷിക്കപ്പെടുന്നതിനു നാം എന്തുചെയ്യണം?” തന്റെതന്നെ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “രാഷ്ട്രീയത്തിൽ, ഒരു വ്യവസ്ഥാപിത സഹകരണ സമ്പ്രദായത്തിലുള്ള ലോകഗവൺമെൻറ് സ്ഥാപിക്കുക.”
എന്നാൽ, ഒരു “സഹകരണ സമ്പ്രദായം” ആണെങ്കിലും ആഗതമാകുന്ന പുതിയലോകം “രാഷ്ട്രീയത്തിൽ” ആയിരിക്കുകയില്ല. അതു ജനാധിപത്യമോ അല്ലെങ്കിൽ മനുഷ്യനിർമ്മിതമായ മറേറതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രമോ ഉൾക്കൊള്ളുകയില്ല. ഒരു ഗവൺമെൻറ് മാത്രം അതിൻമേൽ ഭരണം നടത്തുന്നതുകൊണ്ട് ഈ പുതിയലോകം അതിന്റെ ലക്ഷ്യങ്ങൾ സാധിക്കും. അമ്പരപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഒരു പരമ്പരയാൽ ഈ ആഗോള ഗവൺമെൻറ് പെട്ടെന്നുതന്നെ മനുഷ്യവർഗ്ഗം ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും ഉൻമൂലനം ചെയ്യും. എങ്ങനെ? ഈ പ്രശ്നങ്ങളുടെ കാരണങ്ങളും ഇവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ മിക്കപ്പോഴും വിഫലമാക്കുന്ന പ്രതിബന്ധങ്ങളും നീക്കം ചെയ്തുകൊണ്ട്.
വാസ്തവമായും, അവ എങ്ങനെ സഫലമാക്കാൻ കഴിയും? അഴിമതിക്കാരും മമനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അപ്രാപ്തരും എന്നു തെളിഞ്ഞിരിക്കുന്ന അപൂർണ്ണരായ മനുഷ്യരായിരിക്കില്ലേ തുടർന്നും ഭരിക്കുന്നത്? കൊള്ളാം, പ്രജകളുടെ താത്പര്യം നിസ്വാർത്ഥമായി ഹൃദയത്തിലുള്ള പൂർണ്ണരായ ഭരണാധികാരികൾ ഈ ലോകഗവൺമെൻറിൽ ഉണ്ടായിരുന്നെങ്കിൽ എന്നു സങ്കൽപ്പിക്കുക. അപ്പോൾ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമായിരുന്നുവെന്നു പരിഗണിക്കുക.
ഏകകാലികമായി പരിഹാരങ്ങൾ
പൂർണ്ണരായ ഭരണാധികാരികളുടെ ഒരു ആഗോള ഗവൺമെൻറിനോടുകൂടെ ഓരോ രാഷ്ട്രവും അതിന്റെ പ്രത്യേക ഗവൺമെൻറും മേലാൽ നിലനിൽക്കുകയില്ല. രാജ്യതന്ത്രജ്ഞൻമാരും, സ്ഥാനാപതികളും, മററു രാഷ്ട്രീയക്കാരും മേലാൽ മനുഷ്യവർഗ്ഗത്തിലെ ജനതകളുടെമേലും വംശങ്ങളുടെമേലും വർഗ്ഗങ്ങളുടെമേലും അധികാരം പ്രയോഗിക്കുകയില്ല. പ്രദേശത്തിന്റെയും രാഷ്ട്രത്തിന്റെയും അനേകം തലസ്ഥാനങ്ങൾ, അതിന്റെ കെട്ടിടങ്ങളും ഔദ്യോഗിക വസതികളും സഹിതം മേലാൽ ആവശ്യമായിരിക്കുകയില്ല. അത് അത്തരം സൗധങ്ങളുടെ ചെലവേറിയ പരിരക്ഷയും അതുപോലെതന്നെ അധികാരികളുടെ യോഗങ്ങൾക്കും കമ്മിററി മീററിംഗുകൾക്കും ദേശീയ, ഉച്ചകോടി ആലോചനായോഗങ്ങൾക്കുമുള്ള യാത്രച്ചെലവുകളും അവസാനിപ്പിക്കും. ദുർവ്യയ സ്വഭാവമുള്ള എല്ലാ ഉദ്യോഗസ്ഥമേധാവിത്വങ്ങളും അവയുടെ അനേകം സഹായിമാരോടും സെക്രട്ടറിമാരോടും ക്ലാർക്കുമാരോടുമൊപ്പം പുരോഗതിയെ തടസ്സപ്പെടുത്തുന്ന ചുവപ്പുനാടയും പൊയ്പ്പോയിരിക്കും.
സമാധാനം ഒരു യാഥാർത്ഥ്യമായിത്തീരും എന്തുകൊണ്ടെന്നാൽ ഏകീകൃതമായ ഒരു ആഗോള ആധിപത്യത്താൽ വിഭജനദേശീയത്വം നീക്കംചെയ്യപ്പെട്ടിരിക്കും. ഓരോ രാഷ്ട്രത്തിന്റെയും പരമാധികാരം സംരക്ഷിക്കുന്നതിനുവേണ്ടി കരസേനയും നാവികസേനയും വ്യോമസേനയും അതിന്റെ എല്ലാ ആയുധങ്ങളും ഉന്നത റാങ്കിലുള്ള കമാൻഡർമാരും കീഴുദ്യോഗസ്ഥൻമാരും സഹിതം മേലാൽ ആവശ്യമുണ്ടായിരിക്കയില്ല. അവിടെ ഒരു ചാരവൃത്തി സംവിധാനങ്ങൾ സ്ഥിതിചെയ്യുകയില്ല. പൂർണ്ണരായ ഭരണാധികാരികളുടെ ഒരു ആഗോള ഗവൺമെൻറിൻകീഴിൽ ആയുധങ്ങൾ വാങ്ങുവാനോ വിൽക്കുവാനോ കഴിയുന്ന ഒരു പരസ്യവിപണിയോ കരിഞ്ചന്തയോ ഉണ്ടായിരിക്കില്ല; ഏതെങ്കിലും തർക്കപ്രദേശങ്ങളും ഉണ്ടായിരിക്കില്ല. ഭൂമിയിലുള്ള എല്ലാ ആളുകളും ഒരു അവിഭജിത സഹോദരവർഗ്ഗം ആയിരിക്കും. അതിനാൽ ദേശീയത്വം അപ്രത്യക്ഷമാകും.
പൂർണ്ണരായ ഭരണാധികാരികളുടെ ഏക അഖണ്ഡ ഗവൺമെൻറിൻകീഴിൽ മനുഷ്യർക്കു ലഭ്യമാകുന്ന കൂടുതലായ പ്രയോജനങ്ങൾ പരിഗണിക്കുക. ആയുധ നിർമ്മാതാക്കൾപോലുള്ള ശക്തരായ വ്യാപാരികൾക്ക് അവരുടെ നശീകരണ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനും കഴിയേണ്ടതിനു രാഷ്ട്രീയക്കാരെ സ്വാധീനിക്കാൻ ഒരു മാർഗ്ഗവുമുണ്ടായിരിക്കയില്ല. തികച്ചും പ്രാദേശികമായ താത്പര്യങ്ങളെ ബാധിക്കുന്ന നിയമങ്ങളെയും ബില്ലുകളെയും തന്ത്രപൂർവ്വം സ്വാധീനിക്കാൻ ബുദ്ധിശാലികളായ ഉപശാലാവൃത്തങ്ങൾ ഉണ്ടായിരിക്കുകയില്ല; ചുരുക്കംപേർക്കു മാത്രം പ്രയോജനം ചെയ്യുന്ന നിഷ്പ്രയോജനകരമായ പദ്ധതികൾക്കു വലിയതോതിൽ പണം ചെലവിടുകയും വിരുദ്ധതാത്പര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രത്യേക ഗവൺമെൻറ് ഡിപ്പാർട്ടുമെൻറുകളും ഉണ്ടായിരിക്കയില്ല; സ്വാർത്ഥപരമായ വ്യാപാരലക്ഷ്യങ്ങൾക്കുവേണ്ടി (ലാഭം ഉയർന്നതായി നിലനിർത്തുന്നതിന്) മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം മേലാൽ തടസ്സപ്പെടുത്തപ്പെടുകയില്ല; ശക്തമായ പ്രത്യേക താത്പര്യങ്ങളാൽ, അപകടത്തിലായിരിക്കുന്ന ജീവഗണങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങളുടെ ഭഞ്ജിക്കൽ മേലാൽ ഉണ്ടായിരിക്കയില്ല.
മററു പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരിക്കുന്നു
അത്തരമൊരു പൂർണ്ണ ലോകഗവൺമെൻറ് അനീതി അനുവദിക്കുകയില്ല. നിയന്ത്രണമേറെറടുത്തുകഴിയുമ്പോൾ കുററകൃത്യപ്രവർത്തനങ്ങൾ ഉചിതമായ, നീതിപൂർവ്വകമായ വിധത്തിൽ കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അതു ഉറപ്പുവരുത്തും. അതുകൊണ്ട് അപകടകാരികളായ കൊലയാളികൾ കൊലപാതകം തുടരുമെന്ന ഭയത്തിൽനിന്നു ജനങ്ങൾ വിമുക്തരാക്കപ്പെട്ടിരിക്കും.
ലോകവ്യാപകമായ സംഘടിതഅധോലോക സംഘങ്ങളുടെ ശൃംഖലയും ശക്തമായ മയക്കുമരുന്നു സംഘങ്ങളും സംബന്ധിച്ചെന്ത്? ഒരു പൂർണ്ണതയുള്ള ലോകഗവൺമെൻറിന് ഇതു പൂർണ്ണമായും അവസാനിപ്പിക്കാൻ കഴിയും. അത്തരം അന്താരാഷ്ട്ര കുററവാളികൾക്കു വിദേശീയാപരാധികളെ തിരിച്ചയ്ക്കുന്നതിനെ തടയുന്ന ദേശീയ നിയമങ്ങൾ മേലാൽ ഒരു അഭയസ്ഥാനം ആയിരിക്കുകയില്ല. ഈ നിയമലംഘികളാലുള്ള പ്രാദേശിക നിയമങ്ങളിലെ പഴുതുകളുടെ സമർത്ഥമായ ഉപയോഗവും സ്വാധീനിക്കുന്ന രാഷ്ട്രീയ ബന്ധങ്ങളും ഒരു കഴിഞ്ഞകാല സംഗതിയായിരിക്കും. കുററകൃത്യത്തെ വേരോടെ പിഴുതുകളയുകയെന്ന ഒററ പ്രവർത്തനംതന്നെ ചൂതാട്ടം, ചേരിപ്പോരുകൾ, അശ്ലീലസാഹിത്യം, വ്യഭിചാരം, കള്ളക്കടത്ത് എന്നിവപോലുള്ള മററു സാമൂഹിക നാശഹേതുക്കളെയും നീക്കംചെയ്യും. എന്തൊരു കാര്യക്ഷമവും ഉപയോഗക്ഷമവുമായ പരിഹാരം!
അതെ, ഇന്നു മനുഷ്യവർഗ്ഗത്തിലെ ഏററവും സമർത്ഥരായ അനേകരെ പരിഭ്രമിപ്പിക്കുന്ന കുഴഞ്ഞതും ദുർഘടവുമായ അന്ധാളിപ്പിക്കുന്ന എല്ലാ പ്രശ്നങ്ങളും ഇത്തരമൊരു പുതിയലോകത്തിൽ പൂർണ്ണമായി പരിഹരിക്കപ്പെട്ടിരിക്കും. ഓരോരുത്തരും ശാശ്വതമായി ഗുണീകരിക്കപ്പെട്ടിരിക്കും—എന്നേക്കുമായി. പിൻതലമുറകൾക്ക് അവ വീണ്ടും ഒരിക്കലും അനുഭവിക്കേണ്ടി വരുകയില്ല.
ഒരു ആകാശക്കോട്ടയല്ല
‘എന്നാൽ’ നിങ്ങൾ ചോദിച്ചേക്കാം, ‘ഇത്തരമൊരു പുതിയലോകത്തെ ഭരിക്കാനുള്ള പൂർണ്ണരായ ഭരണാധികാരികൾ എവിടെനിന്നുവരും?’ മനുഷ്യരുടെ സ്രഷ്ടാവ് അവരെ പ്രദാനം ചെയ്യും! ഇത് അവിശ്വസനീയമായി കാണപ്പെടുന്നുവോ? കൊള്ളാം, ഇതു പരിചിന്തിക്കുക: ഇതു ചെയ്യുന്നതിനുള്ള ശക്തി നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ ഭൂമിയിൽ കഷ്ടപ്പാടിന് ഇടവരുത്തുന്ന കാരണങ്ങൾക്കു നിങ്ങൾ അറുതി വരുത്തുകയില്ലായിരുന്നോ? തീർച്ചയായും നിങ്ങൾ ചെയ്യും! അപ്പോൾ, നമ്മുടെ സ്രഷ്ടാവ് അതിലും കുറഞ്ഞ എന്തെങ്കിലും ചെയ്യുമെന്നു നാം ചിന്തിക്കണമോ?
നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് ഒരു പുതിയലോകം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നുവെന്നതു വസ്തുതയാണ്. അത് ആനയിക്കുന്നതിനുള്ള മാധ്യമം ഒരു നീതിയുള്ള ലോകഗവൺമെൻറാണ്. ഇതാണ് അവന്റെ പുത്രനായ യേശുക്രിസ്തു മനുഷ്യരെ ഈ വാക്കുകളിൽ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:10.
ആ രാജ്യം ഒരു യഥാർത്ഥ ഗവൺമെൻറാണ്, ഒരു ലോക ഗവൺമെൻറ്. അതിന്റെ രാജാവ്, യേശുക്രിസ്തു, “സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അററങ്ങൾവരെയും ഭരിക്കും”. (സങ്കീർത്തനങ്ങൾ 72:8) ദൈവവചനം വാഗ്ദാനം ചെയ്യുന്നതുപോലെ അതു പെട്ടെന്നുതന്നെ സകല മാനുഷ ഗവൺമെൻറുകളെയും നീക്കിക്കളയും. അത് ഇപ്രകാരം പറയുന്നു: “ഈ രാജാക്കൻമാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ (ആധുനികകാല) രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കുകയും ചെയ്യും.”—ദാനീയേൽ 2:44.
സ്വർഗ്ഗത്തിലെ ദൈവത്താൽ സ്ഥാപിതമാകുന്ന ഈ ലോകഗവൺമെൻറ് മനുഷ്യാതീത ഭരണാധികാരികളാൽ ഭരിക്കപ്പെടുന്നതിനാൽ മനുഷ്യഭരണാധികാരികൾക്കു ചെയ്യാൻ കഴിവില്ലാത്ത എല്ലാ നല്ലകാര്യങ്ങളും അതു നിവർത്തിക്കും. ദൈവത്തിന്റെ ഗവൺമെൻറ് 1,44,000 ആത്മവ്യക്തികൾ ചേർന്ന ഉദ്യോഗസ്ഥവൃന്ദത്താൽ സഹായിക്കപ്പെടുന്ന യേശുക്രിസ്തുവെന്ന രാജാവിനാലുള്ള ഒരു സ്വർഗ്ഗീയ രാജാധിപത്യം ആണെന്നു ബൈബിൾ വിവരിക്കുന്നു. സ്വർഗ്ഗീയ ജീവനിലേക്കു പുനരുത്ഥാനം ചെയ്യുന്നതിനുമുമ്പ് അവരുടെ ഭൗമിക ജീവിതകാലത്തു കുററമററ നിഷ്പക്ഷത കാണിച്ച ഇവരെല്ലാവരും ആശ്രയയോഗ്യരായ ആളുകളായിരിക്കും. ഭൗമിക ജീവിതകാലത്തു മനുഷ്യരുടെ ആവശ്യങ്ങൾ അനുഭവിച്ചറിഞ്ഞ അവരെല്ലാവരും മനുഷ്യവർഗ്ഗത്തിന്റെ നൻമക്കുവേണ്ടി പ്രവർത്തിക്കുന്നതിനുള്ള ഒരു അതിവിശിഷ്ട സ്ഥാനത്തായിരിക്കും.—വെളിപ്പാടു 14:1-3.
ഇത് ഉച്ചാടനം ചെയ്യുന്ന പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കുക. അമർത്യതയുള്ളതുകൊണ്ട് ഈ ആത്മവ്യക്തികൾ ഒരിക്കലും തളരുകയോ മരിക്കുകയോ ഇല്ല. (1 കൊരിന്ത്യർ 15:50,53) ന്യായം മറിച്ചുകളയുന്നതിനുള്ള പ്രലോഭനങ്ങളാലോ പാരിതോഷികങ്ങൾ നൽകി പക്ഷഭേദം ചെയ്യിപ്പിച്ചുകൊണ്ടോ അവരെ ദുഷിപ്പിക്കാൻ കഴിയുകയില്ല. എന്തായാലും, ഒരുവന് ഒരു അമർത്ത്യആത്മവ്യക്തിക്കു കൈക്കൂലിയായി രഹസ്യത്തിൽ എന്തു കൊടുക്കാൻ കഴിയും? പണം, വിലകൂടിയ ഒരു പെട്ടി മദ്യം, രമണീയമായ ദ്വീപിലേക്കുള്ള ഒരു യാത്ര, അല്ലെങ്കിൽ ഏതെങ്കിലും പ്രദർശനങ്ങൾക്കോ സംഗീതക്കച്ചേരിക്കോ ഉള്ള ടിക്കററ്? ഇത്തരം ഭൗതികവസ്തുക്കൾ ജഡരക്തങ്ങളെ വശീകരിച്ചേക്കാം, എന്നാൽ ഈ ആത്മവ്യക്തികളെയില്ല. അതുകൊണ്ട് ഈ ഭരണാധികാരികളാൽ ഭരിക്കപ്പെടുന്ന ജനങ്ങൾ ഇന്നു സാധാരണമായിരിക്കുന്ന ഗവൺമെൻറുകളുടെ അഴിമതി അനുഭവിക്കുകയില്ല.
പുതിയലോകം നിങ്ങളെ തൃപ്തിപ്പെടുത്തും
നിങ്ങളൊരു പ്രായമുള്ള വ്യക്തിയാണോ? വർഷങ്ങളിലൂടെ നിങ്ങൾ ആർജ്ജിച്ച അറിവിനെയും വൈദഗ്ദ്ധ്യത്തെയും അനുഭവത്തെയും കുറിച്ചു ചിന്തിക്കുക. എന്നാൽ നിങ്ങളുടെ മനസ്സ് അഥവാ മാനസ്സിക പ്രാപ്തികൾ ഒരുപക്ഷേ മെച്ചമായിരിക്കുമ്പോൾ ശാരീരിക പ്രാപ്തികൾ ക്രമേണ എന്നാൽ തുടർച്ചയായി ക്ഷയിച്ചുകൊണ്ടിരിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ ശരീരം അത് ഒരിക്കൽ ചെയ്തിരുന്നതുപോലെ മാനസ്സിക ആജ്ഞകളോടു മേലാൽ പ്രതികരിക്കുന്നില്ല. അതെ, നിങ്ങളുടെ പ്രതിപ്രവർത്തനം മന്ദീഭവിച്ചുകൊണ്ടിരിക്കുന്നു, നിങ്ങളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയും നിങ്ങളുടെ സഹിഷ്ണുത കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാഴ്ചയും കേൾവിയും കുറഞ്ഞുകൊണ്ടിരിക്കുകയും പേശികളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു, അതേസമയം വേദന കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
അനേകം ജീവിതവർഷങ്ങൾകൊണ്ടു സമ്പാദിച്ച ജ്ഞാനം നിങ്ങൾക്ക് ഇരുപതുകളിലുണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ടതുപോലുമായ ഒരു യുവശരീരത്തിൽ ഉണ്ടായിരിക്കുന്നതിനെക്കുറിച്ചു സങ്കല്പിക്കാൻ ശ്രമിക്കുക—നിങ്ങളുടെ ശാരീരിക പ്രാപ്തികൾ നിങ്ങളുടെ മനസ്സിനൊപ്പം എത്തുന്നു. നിങ്ങളുടെ ശരീരഘടനകൊണ്ടു നിങ്ങൾക്കു ചെയ്യാൻ കഴിഞ്ഞ അനേകം കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക! എന്തിന്, ശരീരം നിങ്ങളുടെ പക്വതയുള്ള മനസ്സിനോടു പ്രതികരിക്കുന്ന അത്തരം മെച്ചമായ അവസ്ഥയിൽ കൈകാര്യംചെയ്യുന്ന ഏതു ജോലിയും ആസ്വാദ്യമെന്നു നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ അനുഭവപരിചയം കാര്യങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ ചെയ്യാൻ നിങ്ങളെ കഴിവുള്ളവരാക്കും, അതു നിങ്ങളുടെ സംതൃപ്തിയോടു വളരെയധികം കൂട്ടിച്ചേർക്കും. നിങ്ങളൊരു യുവാവാണെങ്കിൽ ജ്ഞാനവും അറിവും അനുഭവവും എന്നേക്കുമായി സമ്പാദിക്കുന്നതോടൊപ്പം നിങ്ങളുടെ യുവത്വവും കരുത്തും സംരക്ഷിക്കുന്നതിനുള്ള ആഹ്ലാദത്തെക്കുറിച്ചു സങ്കൽപ്പിക്കുക.
ഇപ്പോൾ ഒരു പടികൂടി മുമ്പോട്ടുകടന്നു നിങ്ങളുടെ സഹപ്രവർത്തകരെയും മിത്രങ്ങളെയും സഹചരൻമാരെയും ബന്ധുക്കളെയും കുറിച്ചു ചിന്തിക്കുക, എല്ലാവരും ഇതേ അവസ്ഥയിൽ തന്നെ. നിർമ്മാണം, പണി, അല്ലെങ്കിൽ ശില്പകല എന്നീ വിധങ്ങളിൽ നിങ്ങൾക്കെല്ലാവർക്കും നിർവ്വഹിക്കാൻ കഴിഞ്ഞതിനെക്കുറിച്ചു സങ്കല്പിക്കുക. ഓ, ചിത്രകാരൻമാർ, സംഗീതജ്ഞർ, രൂപസംവിധായകർ, പ്രകൃതിദൃശ്യരചയിതാക്കൾ, പൂന്തോട്ടക്കാർ, സസ്യശാസ്ത്രവിദഗ്ദ്ധർ മുതലായ നിപുണരായ ആളുകൾക്ക് എന്തൊരു അത്ഭുതകരമായ ഭാവിയാണ് ഇതു കരുതിയിരിക്കുന്നത്! അവരുടെ പ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മനോഹരമായ ചിത്രമെഴുത്തുകൾ, വീടുകൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ—അതെ, സംഗീതോപകരണങ്ങളുടെ ഉത്പാദനവും അതിൽ വൈദഗ്ദ്ധ്യം നേടുന്ന കലയും അവയിൽ ചിലതുമാത്രമാണ്.
മനുഷ്യവർഗ്ഗത്തെ യൗവനത്തിലേക്കു തിരിച്ചുവരുത്തിക്കൊണ്ടു ശാരീരിക പൂർണ്ണതയിലെത്തിക്കുന്നതു ഈ പുതിയലോക ഗവൺമെൻറിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. നിങ്ങളുടെ കാഴ്ചയും, കേൾവിയും മററ് ഇന്ദ്രിയങ്ങളും അതിന്റെ പരമാവധി പ്രവർത്തിക്കുന്നുണ്ടായിരിക്കും. എത്ര കാലത്തേക്ക്? കൊള്ളാം, ഒരു മാനുഷ ഗവൺമെൻറ് ഒരു ചെറിയ തുകയ്ക്കു നിങ്ങളുടെ എല്ലാ ശരീരപ്രവർത്തനങ്ങളുടെയും 50 ശതമാനം പുതുക്കലിനു ഒരു വർഷത്തേക്ക് ഉറപ്പുനൽകുന്ന ഒരു ചികിത്സ വാഗ്ദാനം ചെയ്യന്നുവെങ്കിൽ അതു സ്വീകരിക്കുന്നവരുടെ നിരയിൽ നിങ്ങൾ ഒന്നാമനായി ഉണ്ടായിരിക്കില്ലേ? ഈ പുതിയലോക ഗവൺമെൻറ് 100 ശതമാനം പൂർണ്ണ യുവത്വം സൗജന്യമായി ഉറപ്പുനൽകുന്നു—ഒരു വർഷത്തേക്കോ, 5 വർഷത്തേക്കോ അല്ലെങ്കിൽ 50 വർഷത്തേക്കോ അല്ല, എന്നെന്നേക്കും തന്നെ.
മനുഷ്യരാൽ ഈ ഭൂമിയിൽത്തന്നെ തീർച്ചയായും ആസ്വദിക്കാവുന്ന അത്ഭുതകരമായ ഭാവിയെ അവിശ്വസനീയമായി തള്ളിക്കളയരുത്. ഏഴു മുതൽ 10 വരെയുള്ള പേജുകളിൽ കൊടുത്തിരിക്കുന്ന, ദൈവസ്നേഹികൾ ആസ്വദിക്കാൻ പോകുന്ന ചില അനുഗ്രഹങ്ങൾ പരിഗണിക്കുക. (g92 10⁄22)
[7-10 പേജുകളിലെ ചതുരം/ചിത്രം]
പുതിയലോകം എന്തു കൈവരുത്തും
കുററകൃത്യത്തിന്റെയും അക്രമത്തിന്റെയും ഒരു അവസാനം
“എന്നാൽ ദുഷ്ടൻമാർ ദേശത്തുനിന്നു ഛേദിക്കപ്പെടും.”—സദൃശവാക്യങ്ങൾ 2:22.
യുദ്ധത്തിന്റെ ഒരു നിർമ്മാർജ്ജനം
“അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:4.
എല്ലാവർക്കും ഭക്ഷിക്കുന്നതിനു ധാരാളം നല്ല വസ്തുക്കൾ
“ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനങ്ങൾ 72:16.
എല്ലാവർക്കും നല്ല വീടുകളും ആസ്വാദ്യമായ വേലയും
“അവർ വീടുകളെ പണിതു പാർക്കും. . .അവർ പണിക മറെറാരുത്തൻ പാർക്ക എന്നു വരികയില്ല. അവർ നടുക മറെറാരുത്തൻ തിന്നുക എന്നും വരികയില്ല.”—യെശയ്യാവു 65:21, 22.
മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിൽ സമാധാനം
“ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും, . . .ഒരു ചെറിയ കുട്ടി അവയെ നടത്തും.”—യെശയ്യാവു 11:6.
മേലാൽ രോഗമോ, വാർദ്ധക്യമോ, മരണമോ ഇല്ല
“അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4.
മരിച്ച പ്രിയപ്പെട്ടവരുടെ പുനരുത്ഥാനം
“കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ (യേശുവിന്റെ) ശബ്ദം കേട്ടു പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.