നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കുക
യു.എസ്.എ. സൗത്ത് കരോളിനയിലെ ഒരു രോഗി തന്റെ ഒരു നേഴ്സിന് കുടുംബജീവിതം ആസ്വദിക്കുക എന്ന ലഘുലേഖ അയച്ചുകൊടുത്തു. അതിനു നന്ദി പറയാൻ നേഴ്സ് ഫോൺ ചെയ്തു. ലഘുലേഖയിലെ വിവരങ്ങൾ തന്റെ ഭർത്താവുമൊത്തു പങ്കുവെച്ചെന്നും അവർ ഒന്നിച്ചിരുന്ന് അതു വിലമതിപ്പോടെ വായിച്ചെന്നും നേഴ്സ് പറഞ്ഞു. കുടുംബങ്ങളെ സഹായിക്കാൻ ഇത്ര നല്ല എന്തെങ്കിലും ലഭ്യമാണെന്ന് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നു നേഴ്സ് പറഞ്ഞു.
ആ രോഗി ഇപ്രകാരം വിശദീകരിച്ചു: “കുടുംബത്തിനുള്ളിൽ വേണ്ട ആദർശയോഗ്യവും ക്രിയാത്മകവുമായ കാര്യങ്ങളെക്കുറിച്ച് താനും ഭർത്താവും ചർച്ച ചെയ്തുകൊണ്ടിരുന്ന അതേ വിവരങ്ങൾ തന്നെയായിരുന്നു അവയെന്നും, എന്നാൽ ഈ വിഷയത്തെക്കുറിച്ച് അച്ചടിച്ച എന്തെങ്കിലും വിവരങ്ങൾ ഉണ്ടോയെന്നതിനെക്കുറിച്ചു തനിക്കറിയില്ലെന്നും നേഴ്സ് എന്നോടു പറഞ്ഞു. താൻ പോകുന്നിടത്തെല്ലാം ആ ചെറിയ ലഘുലേഖ തന്നോടൊപ്പം സൂക്ഷിക്കുമെന്നും അതു വീണ്ടും വീണ്ടും വായിക്കുമെന്നും പറഞ്ഞുകൊണ്ട് അവർ ഫോണിലെ സംഭാഷണം അവസാനിപ്പിച്ചു. കുടുംബജീവിതത്തെക്കുറിച്ച് എന്റെ പക്കൽ മററു വല്ല വിവരങ്ങളും ഉണ്ടെങ്കിൽ അത് അവർക്കു കൊടുക്കണമെന്നും അവർ പറഞ്ഞു.”
ആ രോഗി നേഴ്സിന് നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം അയച്ചുകൊടുക്കുകയും അവരോടൊത്ത് അതു ചർച്ച ചെയ്യുന്നതിനുള്ള ആസൂത്രണങ്ങൾ നടത്തുകയും ചെയ്തു. നിങ്ങളുടെ കുടുംബജീവിതത്തെ കൂടുതൽ സന്തുഷ്ടമാക്കാൻ സഹായിക്കുന്ന വിവരങ്ങൾ ഒരുപക്ഷേ നിങ്ങളും വിലമതിച്ചേക്കാം. കുടുംബജീവിതം ആസ്വദിക്കുക എന്ന ലഘുലേഖയുടെയോ നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകത്തിന്റെയോ ഒരു പ്രതി ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Watchtower, H-58 Old Khandala Road, Lonavla 410 410, Mah. എന്ന വിലാസത്തിലോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ വിലാസത്തിലോ ദയവായി എഴുതുക.