സമ്മർദമനുഭവിക്കുന്ന യുവജനങ്ങൾക്കു സഹായം
യു.എസ്.എ.-യിൽ ന്യൂജേഴ്സിയിലൊരു സ്കൂളിൽ പഠിച്ചിരുന്ന ഒരു കൊച്ചുപെൺകുട്ടി പരിഭ്രമിച്ചു ക്ലാസ്സിൽനിന്നോടിപ്പോയപ്പോൾ ഒരു സഹപാഠി അവളെ അനുഗമിച്ച് സ്ത്രീകളുടെ ഡ്രസ്സിങ്റൂംവരെ ചെന്നു. “ഞാൻ അവളുടെ അടുത്തെത്തിയപ്പോൾ കരയുകയായിരുന്ന അവൾ തന്റെ ചില കുടുംബപ്രശ്നങ്ങൾ എന്നോടു പറഞ്ഞു. അവളുടെ മാതാപിതാക്കൾ വിവാഹമോചനം നടത്താൻ പോകുകയായിരുന്നു, അതുകൊണ്ട് അവൾക്കു തന്റെ സ്കൂൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലായിരുന്നു. താൻ വീട്ടിൽനിന്നോടിപ്പോകാൻ ആഗ്രഹിക്കുന്നുവെന്ന് അവൾ എന്നോടു പറഞ്ഞു” എന്ന് ആ സഹപാഠി പറഞ്ഞു.
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം താൻ കൊണ്ടുതരാമെന്നു വിഷമിച്ചിരുന്ന പെൺകുട്ടിയോടു സഹപാഠി പറഞ്ഞു. തന്റെ സുഹൃത്തിനുവേണ്ടി “ഞാൻ ‘എന്റെ പിതാവിനെയും എന്റെ മാതാവിനെയും ബഹുമാനിക്കേണ്ട’ത് എന്തുകൊണ്ട്?,” “ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞത് എന്തുകൊണ്ട്?,” “സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ എനിക്ക് എങ്ങനെ നേരിടാൻ കഴിയും?,” “ഞാൻ വീടുവിട്ടു പോകണമോ” എന്നീ തലക്കെട്ടുകളെല്ലാം വട്ടമിട്ട് അടുത്ത ദിവസം അവൾ പുസ്തകം കൊണ്ടുപോയിക്കൊടുത്തു.
“ഞാൻ പുസ്തകം കൊടുത്തപ്പോൾ മറ്റു രണ്ടു പെൺകുട്ടികൾ അതു കണ്ട് ജിജ്ഞാസുക്കളായി” എന്ന് ആ വിദ്യാർഥിനി പറഞ്ഞു. “അവർക്കും ഒരു പ്രതി ലഭിക്കുമോ എന്ന് അവർ ചോദിച്ചു. അതുകൊണ്ട് അവർക്കോരോരുത്തർക്കും പുസ്തകത്തിന്റെ ഓരോ പ്രതിവീതം കൊടുത്തു. ആ പെൺകുട്ടികളിലൊരാൾ പുസ്തകം മറിച്ചുനോക്കുന്നതു കണ്ട് എന്റെ ക്ലാസ്സിലെ മറ്റു കുട്ടികൾക്കെല്ലാം അതു കാണണമെന്നായി. അധ്യാപകന്റെ അനുമതിയോടെ പുസ്തകം ക്ലാസ്സുമുറിയിലെല്ലാടവും ചുറ്റിക്കറങ്ങി.”
നിങ്ങൾ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ ഒരു പ്രതി ലഭിക്കാനാഗ്രഹിക്കുന്നെങ്കിൽ അല്ലെങ്കിൽ ഒരു ഭവനബൈബിളധ്യയനം ഉണ്ടായിരിക്കാനാഗ്രഹിക്കുന്നെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., എന്ന മേൽവിലാസത്തിലോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും മേൽവിലാസത്തിലോ എഴുതുക.