‘അവർ പതിവായി കളിയാക്കിയിരുന്നു’
ഹംഗറിയിൽ സൈനികസേവനം നടത്തുന്ന ഒരാൾ, ബൈബിളിനെക്കുറിച്ച് സംസാരിക്കുന്നവരെ പതിവായി കളിയാക്കിയിരുന്നത് വളരെക്കാലം മുമ്പായിരുന്നില്ല എന്ന് പറയുന്നു. എന്നാൽ കാലം മാറിയിരിക്കുന്നു. ആ സൈനിക ഉദ്യോഗസ്ഥൻ വാച്ച്ടവർ സൊസൈററിയുടെ ബുഡാപെസ്ററിലുള്ള ഓഫീസിലേക്ക് ഇപ്രകാരം എഴുതി:
“ഞാൻ ഏതാനും ദിവസങ്ങൾക്കു മുമ്പ്, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന നിങ്ങളുടെ പ്രസിദ്ധീകരണം വായിച്ചു. ഞാൻ അതു വായിച്ചു തീരുന്നതുവരെ അത് എനിക്ക് ആരോ വായ്പയായി തന്നിരുന്നു. ആ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് എന്നെ ആഴമായി സ്പർശിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.” ആ സൈനികൻ ഒരു ബൈബിളും കൂടുതൽ വിവരങ്ങളും ലഭിക്കാനാഗ്രഹിച്ചു. അത്തരം പ്രതികരണം കിഴക്കൻ യൂറോപ്പിൽ മേലാൽ അസാധാരണമല്ല.
ബുഡാപെസ്ററ് ഓഫീസിൽ ഇപ്രകാരം വിവരിച്ചുകൊണ്ടുള്ള മറെറാരു കത്തു ലഭിച്ചു: “ഞാൻ നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം വായിച്ചു. ആ പുസ്തകം എന്നിൽ വളരെ ആഴമായ മതിപ്പുളവാക്കി, എനിക്ക് ക്രമമായ ഒരു ബൈബിൾ അദ്ധ്യയനം ഉണ്ടായിരിക്കത്തക്കവണ്ണം ഒരു സാക്ഷിയെ എന്റെ ഭവനം സന്ദർശിക്കാൻ അയക്കണമെന്ന് അഭ്യർത്ഥിക്കാനാണ് ഞാൻ ഇതെഴുതുന്നത്.”
നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം ബൈബിളിന്റെ ഉത്തരങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങൾക്ക് പ്രത്യാശ നൽകുന്ന ഒന്നാണ്. ഇത് അനേക ജീവിതങ്ങൾക്ക് മാററം വരുത്താൻ ഉപകരിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഒരു പ്രതി ലഭിക്കുന്നതിഷ്ടമാണെങ്കിൽ ദയവായി താഴെച്ചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അയച്ചു തരിക.
നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന 256 പേജ് പുസ്തകം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
[32-ാം പേജിലെ ചിത്രം]
നല്ല കാരണത്താൽ, ഒരു പിതാവോ മാതാവോ തങ്ങളുടെ പ്രിയപ്പെട്ട കുട്ടി വേദനാജനകമായ ഒരു ഓപ്പറേഷനു വിധേയമാകാൻ അനുവദിക്കും. മനുഷ്യർ താൽക്കാലികമായി കഷ്ടത അനുഭവിക്കാൻ അനുവദിക്കാൻ ദൈവത്തിനും നല്ല കാരണങ്ങളുണ്ട്