“ഒരിക്കലും ഉപേക്ഷിക്കരുത്”
ജനിച്ചപ്പോൾ വിൽമാ റുഡോൾഫ് തീരെ ചെറുതും അനാരോഗ്യവതിയുമായിരുന്നു. നാലു വയസ്സിനു ശേഷമാണ് അവൾ നടക്കാൻ തുടങ്ങിയത്. അപ്പോൾ അവൾ സാംക്രമിക വിഷജ്വരവും ന്യുമോണിയായും പിടിപെട്ട് ഗുരുതരമായ രോഗിണിയായിത്തീർന്നു. അവൾ അതിജീവിച്ചെങ്കിലും ഇടതു കാലിന് തളർവാതം പിടിപെട്ടു. വിൽമായെ നടത്തിക്കണമെന്നു തീർച്ചപ്പെടുത്തിക്കൊണ്ട് അവളുടെ അമ്മ അവളുടെ ക്ഷയിച്ചുപോയ കാല് തിരുമ്മുകയും അവളുടെ മൂത്ത മൂന്ന് കുട്ടികളെ അങ്ങനെ ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ, “വിൽമയെ തിരുമ്മുന്നതിന്” ദിവസവും നാല് ഷിഫ്ററുണ്ടായിരുന്നു.
വിൽമക്ക് എട്ട് വയസ്സായപ്പോൾ കാലിൽ വെച്ചുകെട്ടോടുകൂടി നടക്കാൻ കഴിഞ്ഞു. പെട്ടെന്നു തന്നെ അവൾ ഓടാനും കളിക്കാനും തുടങ്ങി. തന്റെ അപ്രാപ്തിയെ കീഴടക്കണമെന്ന് അവൾ നിശ്ചയിച്ചിരുന്നു. വ്യായാമവും “ഒരിക്കലും ഉപേക്ഷിക്കരുത്” എന്ന തന്റെ അമ്മയുടെ ഉപദേശവും അവളെ സഹായിച്ചു.
വിൽമ ഉപേക്ഷിച്ചില്ല. അതിനാൽ 1960-ൽ റോമിൽ (ഇററലി) നടന്ന ഒളിംപിക്സിൽ അവൾക്ക് മൂന്നു സ്വർണ്ണ മെഡലുകൾ ലഭിച്ചു. അവൾ 100-ഉം 200-ഉം മീററർ ഓട്ടമത്സരങ്ങളിൽ ജയിക്കുകയും 400-മീററർ റിലേയിലെ അവസാന പാദത്തിൽ ഒന്നാമത് വരികയും ചെയ്തു.
ഒന്നാം ലോകമഹായുദ്ധകാലത്ത്, ഏഴു വയസ്സുള്ള ഒരു ബാലനായിരുന്നപ്പോൾ, ഗ്ലെൻ കണിങ്ഹാമിന് തന്റെ കാലിൽ ജീവനെ ഭീഷണിപ്പെടുത്തുന്ന പൊള്ളലേററു. അവൻ മാസങ്ങളോളം കിടക്കയിൽ ചെലവഴിക്കുകയും അവൻ ഒരുപക്ഷേ മേലാൽ ഒരിക്കലും നടക്കുകയില്ലായിരിക്കും എന്ന് പറയപ്പെടുകയും ചെയ്തു. അവന്റെ അമ്മ ഹാനി സംഭവിച്ച അവന്റെ പേശികൾ ദിവസവും തിരുമ്മുകയും, നടക്കാനും ക്രമേണ ഓടാനും അവനെ പ്രേരിപ്പിക്കുകയും ചെയ്തു. ഗ്ലെൻ ഉപേക്ഷിച്ചില്ല. വാസ്തവത്തിൽ, മാഡിസൺ സ്ക്വയർ ഗാർഡനിലെ ഇൻഡോർ ട്രാക്കിൽ ഒരു മൈൽ ഓട്ടത്തിൽ, ക്രമേണ, 31-ൽ 21 പ്രാവശ്യം അവൻ ജയിച്ചു. കൂടാതെ, 1934-ൽ ഒരു മൈൽ ഓട്ടത്തിൽ ലോക റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.
ജീവിതത്തിൽ എപ്പോഴെങ്കിലും നാമെല്ലാവരും ഒരു തരത്തിലല്ലെങ്കിൽ മറെറാരു തരത്തിലുള്ള തിരിച്ചടികളെ നേരിടാറുണ്ട്. മിക്കപ്പോഴും അത് ഏതെങ്കിലും ആരോഗ്യപ്രശ്നമായിരിക്കും. പരാജയത്തിനു കീഴടങ്ങുന്നതിനു പകരം ഉപേക്ഷിക്കാതിരിക്കാൻ തീരുമാനിക്കുന്നത് എത്രയോ നല്ലതാണ്! “ഞങ്ങൾ ഉപേക്ഷിക്കുന്നില്ല,” NW എന്ന് ആത്മീയ ശ്രമങ്ങളെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് എഴുതി. “ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ (ഞങ്ങളുടെ ഭൗതിക ശരീരം) ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമെയുള്ള മനുഷ്യൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു (നവശക്തി നേടുന്നു.)”—2 കൊരിന്ത്യർ 4:16. (g91 8/22)
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
UPI/Bettmann Newsphotos