പ്രത്യേക കൺവെൻഷൻ സവിശേഷതകൾ ഐക്യപ്പെടുത്തുന്നു
1.“നോക്കൂ! സഹോദരൻമാർ ഐക്യത്തിൽ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര നല്ലതും എത്ര ഹൃദ്യവുമാണ്!” (സങ്കീ. 133:1) നമ്മുടെ “ദിവ്യനീതി” ഡിസ്ട്രിക്ട് കൺവെൻഷൻ പരിപാടി അതിന്റെ വിവിധ പ്രത്യേക സവിശേഷതകൾ സഹിതം ആസ്വദിച്ചശേഷം ഈ വാക്കുകൾ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സാഹോദര്യത്തിന് കൂടുതലായ അർത്ഥം കൈവരിച്ചിരിക്കുന്നു.
2.ഓരോ പ്രസംഗകനും ഉത്തേജകമായ വിവരങ്ങൾ നൽകിയപ്പോൾ ഹാജരാകയും പങ്കുപററുകയും ചെയ്യാൻ കഴിഞ്ഞതിൽ നാം സന്തോഷിച്ചു. മററ് അനേകം സഹോദരൻമാരോടൊന്നിച്ച് ആ ശക്തമായ പ്രമേയത്തിന് “ഉവ്വ്!” എന്ന് ഉച്ചത്തിൽ പറയുന്നതിൽ ചേർന്നത് എത്ര സന്തോഷകരമായിരുന്നു!
3.തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച എന്ന ശീർഷകത്തിലുളള പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും പ്രത്യേകതയായിരുന്നു. എത്ര മനോഹരമായ സചിത്ര പ്രസിദ്ധീകരണം! അത് നാം തിരുവെഴുത്തുകളുടെ യഥാർത്ഥ അർത്ഥം സംബന്ധിച്ച് യോജിപ്പിൽ സംസാരിക്കുന്നതിന് ബൈബിൾവിഷയങ്ങൾ ഗവേഷണം ചെയ്യാൻ നമ്മെ എത്ര ഐക്യപ്പെടുത്തും!—1 കൊരി. 1:10.
4.ശനിയാഴ്ച ഉച്ചതിരിഞ്ഞ് വെളിപ്പാട്—അതിന്റെ മഹത്തായ പരകോടി സമീപിച്ചിരിക്കുന്നു! എന്ന ശീർഷകത്തിലുളള പുതിയ പ്രസിദ്ധീകരണം പ്രകാശനം ചെയ്യുന്നതായുളള അറിയിപ്പ് വന്നപ്പോൾ നാം എത്ര ഉല്ലാസത്തോടെ അതിശയം കൂറി. ഈ 320 പേജ് പുസ്തകം തീർച്ചയായും ബൈബിളിന്റെ അവസാന പുസ്തകത്തിൽ കാണപ്പെടുന്ന അനേക പ്രതീകാത്മക പദപ്രയോഗങ്ങളുടെയും അർത്ഥം സംബന്ധിച്ച നമ്മുടെ ചിന്തകളെ ഏകീഭവിപ്പിക്കാൻ നമ്മെ സഹായിക്കും.
5.അനേക കൺവെൻഷനുകളിൽ മിഷനറിമാർ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പറഞ്ഞത് അവിസ്മരണീയമായിരുന്നു. നാം അവരുടെ വർഷങ്ങളായുളള വിശ്വസ്തസേവനത്തെ എത്രയധികം വിലമതിക്കുന്നു! അനാരോഗ്യം, ഭാഷാപ്രശ്നങ്ങൾ, എതിർപ്പുകൾ മുതലായ അനേക തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടും അവർ വിദൂര ദേശങ്ങളിൽ സുവാർത്തയുടെ പ്രസംഗം വ്യാപിപ്പിച്ചിരിക്കുന്നു.
6.തീർച്ചയായും നാം പ്രതീക്ഷിച്ചതിലെല്ലാം ഉപരിയായി യഹോവ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോൾ മററു നീതിപ്രിയരായ ആളുകളും ചെവികൊടുക്കേണ്ടതിന് ദിവ്യനീതി സംബന്ധിച്ച് സാക്ഷ്യം നൽകുക എന്നതാണ് നമ്മുടെ തീരുമാനം.