ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
മെയ് 8-നാരംഭിക്കുന്ന വാരം
ഗീതം 53 (27)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള അറിയിപ്പുകളും. “എഴുത്തുപുനരവലോകനത്തിനു വേണ്ടി ഒരുങ്ങുക” എന്നതിലെ പ്രധാന ആശയങ്ങൾ പ്രദീപ്തമാക്കുക. മഹാബാബിലോനിനെതിരെയുളള കഠിനപ്രഹരത്തിന്റെ ദൂത് ഉപയോഗിച്ചുകൊണ്ട് ഈ ശനിയാഴ്ച പുതിയ മാസികകൾ സമർപ്പിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. സമർപ്പിക്കേണ്ട ലക്കങ്ങളുടെ ശ്രദ്ധേയമായ കവറുകൾ കാണിക്കുകയും ഉളളടക്കം സംബന്ധിച്ച് ഹ്രസ്വമായ അഭിപ്രായങ്ങൾ പറയുകയും ചെയ്യുക. ഞായറാഴ്ചത്തെ കൂട്ടസാക്ഷീകരണക്രമീകരണങ്ങൾ അറിയിക്കുക.
15 മിനി: “മഹാബാബിലോനിൽ നിന്ന് രക്ഷപ്പെടാൻ പരമാർത്ഥഹൃദയരെ സഹായിക്കുക.” സേവനമേൽവിചാരകനാലുളള ചോദ്യോത്തര പരിചിന്തനം.
20 മിനി: പുതിയവരെയും നിഷ്ക്രിയരെയും സഹായിക്കുക. മൂപ്പൻ നിഷ്ക്രിയരെയും പ്രോത്സാഹനം ആവശ്യമുളള മററുളളവരെയും സഹായിക്കേണ്ടതിന്റെ ആവശ്യം ചർച്ച ചെയ്യുന്നു. സഹായിക്കുന്നതിന് സഭക്ക് എന്തു ചെയ്യാൻ കഴിയും? നിഷ്ക്രിയരെ പ്രോത്സാഹിപ്പിക്കുന്നതിനും മററുളളവരെ ശക്തിപ്പെടുത്തുന്നതിനും എല്ലാവരും അടുത്തു സഹകരിക്കേണ്ടതിന്റെ ആവശ്യം പ്രദീപ്തമാക്കുക. (എബ്രാ. 6:1-3) നാം ‘നമ്മുടെ ശുശ്രൂഷ പൂർണ്ണമായി നിവർത്തിക്കുന്നതിൽ’ പങ്കുകൊളളണമെങ്കിൽ ഇത് അത്യാവശ്യമാണ്. (2 തിമൊ. 4:5) സഭാപുസ്തകാദ്ധ്യയനത്തിലൂടെ സഹായം ചെയ്യാൻ കഴിയുന്ന വിധം കാണിക്കുക. സ്ഥലപരമായി ബാധകമാകുന്ന പ്രായോഗിക നിർദ്ദേശങ്ങൾ കാണുന്നതിന് ഇൻഡക്സ് പരിശോധിക്കുക.
ഗീതം 20 (110), സമാപന പ്രാർത്ഥന.
മെയ് 15-നാരംഭിക്കുന്ന വാരം
ഗീതം 8 (60)
8 മിനി: യോഗത്തിലേക്ക് ഊഷ്മളമായ സ്വാഗതം. സ്ഥലപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും. ഈ ശനിയാഴ്ച സമർപ്പിക്കുന്ന പുതിയ മാസികകളെ സംബന്ധിച്ച് ചുരുക്കമായി അഭിപ്രായം പറയുക.
23 മിനി: “വ്യക്തിപരമായ ക്രമീകരണത്തിന് അടുത്ത ശ്രദ്ധ കൊടുക്കുക.” മൂപ്പൻ സദസ്യ ചർച്ചയായി അനുബന്ധത്തിലെ വിഷയം തീർക്കണം. അയാൾ, സഹോദരങ്ങൾ തങ്ങളുടെ സ്വന്തം വ്യക്തിപരമായ ക്രമീകരണം അഭിവൃദ്ധിപ്പെടുത്തുന്നതിന് നിർദ്ദേശങ്ങൾ എങ്ങനെ ഉപയോഗിക്കുമെന്ന് വെളിപ്പെടുത്തുന്ന പ്രായോഗിക സ്വഭാവത്തിലുളള ചോദ്യങ്ങൾ ചോദിക്കണം. തങ്ങളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിന് തങ്ങൾ എന്തുചെയ്യുന്നുവെന്നതിന്റെ നിരീക്ഷണങ്ങൾക്കുവേണ്ടിയും ചോദിക്കുക.
14 മിനി: “നമ്മുടെ പ്രതിരോധമാർഗ്ഗങ്ങൾ പൂർണ്ണമായി ഉപയോഗിക്കുക.” സ്ഥലത്തെ സഭയിൽ വിഷയം എങ്ങനെ ബാധകമാകുന്നു എന്നതിന് ഊന്നൽ കൊടുത്തുകൊണ്ടുളള ചോദ്യോത്തര ചർച്ച.
ഗീതം 136 (28), സമാപന പ്രാർത്ഥന.
മെയ് 22-നാരംഭിക്കുന്ന വാരം
ഗീതം 30 (25)
12 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. “വരിക്കാർക്ക് നല്ല സേവനം അർപ്പിക്കുക” എന്നതിന്റെ ചർച്ചയും ഉൾപ്പെടുത്തുക. ഈ ശനിയാഴ്ച പ്രസാധകർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഉചിതവും ഹ്രസ്വവുമായ ഒരു മാസികാവതരണം പ്രകടിപ്പിക്കുക.
15 മിനി: നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തൽ. സ്ഥലത്തെ സഭയുടെ വിശ്വാസത്തെ വിശേഷാൽ ശക്തിപ്പെടുത്തുന്ന 1989-ലെ വാർഷികപുസ്തകത്തിൽനിന്നുളള ലോകവ്യാപക വികസനവും അനുഭവങ്ങളും സദസ്യരുമായി ചർച്ചചെയ്യുക. നിർദ്ദേശങ്ങൾ എന്ന നിലയിൽ 11-13, 42-3, 47, 49, 52-3, 82-3, 121-2, 127-9 എന്നീ പേജുകൾ കാണുക.
18 മിനി: “വീക്ഷാഗോപുര നിർദ്ദേശങ്ങൾ ബാധകമാക്കിക്കൊണ്ട് തീക്ഷ്ണത പുതുക്കുക.” ചോദ്യോത്തര പരിചിന്തനം. 4-6 ഖണ്ഡികകൾ ചർച്ചചെയ്യുമ്പോൾ 1988 ജൂലൈ 15-ലെ വാച്ച്ടവറിന്റെ 16-20 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പുനരവലോകനം ചെയ്യുക. നിങ്ങളുടെ സ്ഥലത്ത് ഏററവും സഹായകമായ, ആ വാച്ച്ടവറിൽ പരാമർശിച്ചിരിക്കുന്ന ഒന്നോ രണ്ടോ നിർദ്ദേശങ്ങൾ തിരഞ്ഞെടുത്ത് പ്രദീപ്തമാക്കുക. ആ മാസികയിൽ കൊടുത്തിരിക്കുന്ന ഒരു നിർദ്ദേശത്തിന്റെ ബാധകമാക്കൽ പ്രകടിപ്പിക്കുക.
ഗീതം 64 (35), സമാപന പ്രാർത്ഥന.
മെയ് 29-നാരംഭിക്കുന്ന വാരം
ഗീതം 200 (108)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഈ വാരത്തിൽ സമർപ്പിക്കേണ്ട പുതിയ മാസികകളുടെ ചുരുങ്ങിയ അവതരണം പ്രകടിപ്പിക്കുക. സ്ഥലപരമായി ഏററവും ആകർഷകമായിരുന്നേക്കാവുന്ന ഓരോ ലക്കത്തിലെയും ലേഖനങ്ങൾ വിശേഷവൽക്കരിക്കുക. ഈ വാരാന്ത്യത്തിൽ വയൽസേവനത്തിൽ പങ്കുകൊളളാൻ പ്രോത്സാഹിപ്പിക്കുക.
20 മിനി: “സുവാർത്ത സമർപ്പിക്കൽ—ന്യായവാദം പുസ്തകം പൂർണ്ണമായി ഉപയോഗിച്ചുകൊണ്ട്.” ചോദ്യോത്തരങ്ങൾ. 3-ാം ഖണ്ഡികയിൽ വിശേഷവൽക്കരിച്ചിരിക്കുന്ന മുഖവുരയും 4-ാം ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന, സംഭാഷണം നിർത്താൻ സാദ്ധ്യതയുളള തടസ്സവാദത്തെ തരണം ചെയ്യുന്നതിനുളള നിർദ്ദേശങ്ങളും പ്രകടിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1989 ജനുവരി 1 വാച്ച്ടവർ, 29, 30 പേജുകളിലെ “നാം എന്തുകൊണ്ട് ദൈവത്തെ ഭയപ്പെടണം?” എന്ന ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. (നാട്ടുഭാഷ: “യഹോവയായ യാഹിൽ ആശ്രയിക്കുക,” വീ.88 ഓഗസ്ററ്.)
ഗീതം 193 (103), സമാപന പ്രാർത്ഥന.