ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ജൂലൈ 10-ന് ആരംഭിക്കുന്ന വാരം
ഗീതം 137 (76)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽനിന്നുളള പ്രത്യേക അറിയിപ്പുകളും. ഈ വാരാന്ത്യത്തിൽ വയൽസേവനത്തിൽ പങ്കെടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “സാക്ഷീകരിക്കുന്നതിനുളള ഓരോ അവസരവും പിടിച്ചെടുക്കുക—ഭാഗം 1.” ചോദ്യോത്തര പരിചിന്തനം. നൽകപ്പെട്ടിട്ടുളള നിർദ്ദേശങ്ങൾ പ്രായോഗികമാക്കുന്നതിനും ലഘുലേഖകൾ നന്നായി ഉപയോഗിക്കുന്നതിനും സഹോദരൻമാരെ പ്രോൽസാഹിപ്പിക്കുക.
20 മിനി: പുതിയ സംഭാഷണവിഷയം. തിരുവെഴുത്തുകളും പറയപ്പെട്ടിരിക്കുന്ന ആശയങ്ങളെ അവ എങ്ങനെ പിൻതാങ്ങുന്നുവെന്നും ചർച്ചചെയ്യുക. ന്യായവാദം പുസ്തകത്തിലെ 14-ാം പേജിലെ “യുദ്ധം/സമാധാനം” എന്നതിലെ മുഖവുരകൾ പുനരവലോകനം ചെയ്യുക. പിന്നീട് “യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും പ്രഖ്യാപിക്കുക” എന്ന ലേഖനത്തിന്റെ 5-ാം ഖണ്ഡികയിൽ പരാമർശിച്ചിട്ടുളള ആശയങ്ങൾ ഉൾപ്പെടുത്തികൊണ്ട് നന്നായി തയ്യാറായ ഒരു പ്രകടനം അവതരിപ്പിക്കുക.
ഗീതം 139 (74), സമാപനപ്രാർത്ഥന.
ജൂലൈ 17-ന് ആരംഭിക്കുന്ന വാരം
ഗീതം 158 (85)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. സഭയെ ഭൗതികമായി പിൻതുണച്ചതിന് സഹോദരങ്ങളെ അഭിനന്ദിക്കുക. സംഭാവനകൾ കിട്ടിയതായുളള സൊസൈററിയുടെ അറിയിപ്പുകൾ ഉൾപ്പെടുത്തുക. ഈ വാരാന്ത്യത്തിലെ വയൽസേവനക്രമീകരണങ്ങൾ വിവരിക്കുക. നാലാം ശനിയാഴ്ച, മാസികാദിനത്തിൽ സമർപ്പിക്കുന്നതിനുളള പുതിയ മാസികകളുടെ സവിശേഷാശയങ്ങൾ ചർച്ചചെയ്യുക.
15 മിനി: “ദിവ്യാധിപത്യ സഹവാസം ആസ്വദിക്കുക.” ചോദ്യോത്തര ചർച്ച. നല്ല സഹവാസങ്ങളിൽനിന്ന് ഉത്ഭൂതമാകുന്ന പ്രയോജനങ്ങൾ സംബന്ധിച്ച ഉചിതമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും പ്രഖ്യാപിക്കുക.” ചോദ്യോത്തര ചർച്ച. യഥാർത്ഥ സമാധാനം പുസ്തകത്തിന്റെ 8-ാം പേജിൽ കൊടുത്തിരിക്കുന്ന ആശയങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളും സഭയുടെ പ്രദേശത്തിന് ബാധകമാകുന്ന മററ് ഏതെങ്കിലും ആശയങ്ങളും ഉൾപ്പെടുത്തുക.
ഗീതം 31 (3), സമാപനപ്രാർത്ഥന.
ജൂലൈ 24-ന് ആരംഭിക്കുന്ന വാരം
ഗീതം 78 (55)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഈ വാരാന്ത്യത്തിൽ വയൽസേവനത്തിൽ പങ്കെടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “സുവാർത്ത സമർപ്പിക്കൽ—അനുനയത്തോടെ.” ചോദ്യോത്തര ചർച്ച. ലേഖനത്തിന്റെ ചർച്ചക്കുശേഷം നന്നായി തയ്യാറായ പ്രസാധകൻ നാലാം ഖണ്ഡികയിലെ ദൃഷ്ടാന്തമൊ മറേറതെങ്കിലും പ്രായോഗിക വിഷയമൊ ഉപയോഗിച്ചുകൊണ്ട് ഇത് ചെയ്യുന്ന വിധം പ്രകടിപ്പിക്കുക.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ, 1989 ഫെബ്രുവരി 22 എവേക്ക്!ലെ “ചെറുപ്പക്കാർ ചോദിക്കുന്നു . . . ഒരു വിജയകരമായ കോർട്ട്ഷിപ്പ്—എത്രമാത്രം പ്രധാനമാണ്?” എന്ന ലേഖനത്തെ ആസ്പദിച്ചുളള പ്രസംഗം. (നാട്ടുഭാഷ: “ബൈബിളും കൗമാരപ്രായ ധാർമ്മികതയും” വീ.89 മെയ്.)
ഗീതം 197 (57), സമാപനപ്രാർത്ഥന.
ജൂലൈ 31-ന് ആരംഭിക്കുന്ന വാരം
ഗീതം 210 (74)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. വാരാന്ത്യ സാക്ഷീകരണത്തിന്റെ ക്രമീകരണങ്ങൾ അറിയിക്കുക. ദിനവാക്യത്തിന്റെ പരിചിന്തനവും അഭിപ്രായങ്ങളും.
15 മിനി: “സർക്കിട്ട്മേൽവിചാരകന്റെ സന്ദർശനത്തിന് പിൻതുണ കൊടുക്കുക.” ചോദ്യോത്തരങ്ങൾ. 2-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ സർക്കിട്ട്മേൽവിചാരകന്റെ സന്ദർശനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനോടു ബന്ധപ്പെട്ട് അദ്ധ്യക്ഷമേൽവിചാരകനുമായി അഭിമുഖം നടത്തുക. സന്ദർശനം വിജയകരമാക്കിത്തീർക്കുന്നതിന് സഭക്ക് സഹായിക്കാൻ കഴിയുന്ന വിധം ഊന്നിപ്പറയുക. കഴിഞ്ഞകാല സന്ദർശനങ്ങളിൽനിന്ന് തങ്ങൾ പ്രയോജനമനുഭവിച്ച വിധം സംബന്ധിച്ച് പയനിയർമാരിൽനിന്നും പ്രസാധകരിൽനിന്നും രണ്ടോ മൂന്നോ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയിക്കുക. സർക്കിട്ട്മേൽവിചാരകന്റെ അടുത്ത സന്ദർശനത്തിന് ഉത്സാഹം കെട്ടുപണിചെയ്യുക.
10 മിനി: “ചെറുപ്പക്കാർ ചോദിക്കുന്നു . . . എനിക്ക് എന്റെ പണം ബുദ്ധിപൂർവം ഉപയോഗിക്കാൻ കഴിയുന്നതെങ്ങനെ?” 1989 ജനുവരി 22 എവേക്ക്! ലേഖനത്തിന്റെ വിശേഷാശയങ്ങൾ യോഗ്യതയുളള സഹോദരൻ രണ്ടോ മൂന്നോ ചെറുപ്പക്കാരുമായി ചർച്ചചെയ്യുന്നു. യുവാക്കൾക്ക് തങ്ങളുടെ പണം രാജ്യതാൽപ്പര്യം പുരോഗമിപ്പിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന വിധം സംബന്ധിച്ച ചില പ്രായോഗിക നിർദ്ദേശങ്ങൾ നൽകുക. (നാട്ടുഭാഷ: “യുവാക്കളേ—നിങ്ങളുടെ ജീവൻകൊണ്ട് നിങ്ങൾ എന്തുചെയ്യും? വീ.88 സെപ്ററംബർ.)
10 മിനി: “ശിഷ്യത്വത്തിന്റെ ഉത്തരവാദിത്വം.” 1989 ജനുവരി 1, വാച്ച്ടവർ ലേഖനത്തെ ആസ്പദിച്ചുളള പ്രസംഗം. (നാട്ടുഭാഷ: “ജീവനിലേക്കുളള വഴി” വീ.89 ഏപ്രിൽ.) വാരാന്ത്യ വയൽസേവനക്രമീകരണത്തിൽ പങ്കെടുക്കുന്നതിന് എല്ലാവരേയും പ്രോത്സാഹിപ്പിക്കുക.
ഗീതം 16 (101), സമാപനപ്രാർത്ഥന.