നിത്യജീവൻ നമ്മുടെ ലാക്ക്
1 യേശുവിനാൽ പഠിപ്പിക്കപ്പെട്ട ആയിരക്കണക്കിനു ആളുകൾ അവൻ ചെയ്ത അടയാളങ്ങൾക്ക് സാക്ഷികളായി. എത്ര മഹത്തായ പദവിയാണ് അവർ ആസ്വദിച്ചത്! ഒരു സന്ദർഭത്തിൽ അവൻ ആളുകളെ ഇരുത്തുകയും ദൈവത്തിനു നന്ദി അർപ്പിക്കുകയും പിന്നീട് അവരെ സമൃദ്ധമായി അപ്പവും മീനും കൊണ്ട് പോഷിപ്പിക്കുകയും ചെയ്തു. അവർ സ്ത്രീകളെയും കുട്ടികളെയും കൂടാതെ 5,000 പുരുഷൻമാർ ഉണ്ടായിരുന്നു. യേശു ആളുകളുടെ ശാരീരിക ആവശ്യങ്ങൾ പരിഗണിക്കവെ അവൻ പ്രാഥമികമായി അവരുടെ ആത്മീയ ആവശ്യങ്ങളിൽ തല്പരനായിരുന്നു. അതുകൊണ്ട് അടുത്ത ദിവസം അവൻ ജനക്കൂട്ടത്തോട് ഇപ്രകാരം പറഞ്ഞു: “നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല പ്രവർത്തിക്കേണ്ടത്, എന്നാൽ നിത്യജീവനുവേണ്ടി നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടിയാണ്.”—യോഹ. 6:27.
2 യഥാർത്ഥ ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം യേശുവിന്റെ ബുദ്ധിയുപദേശം പിൻപററുന്നതിനും നിത്യമായ ആത്മീയ പ്രയോജനത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനും ആഗ്രഹിക്കുന്നു. ഇതിന്റെ അർത്ഥം ഭൗതിക യത്നങ്ങളെ അവയുടെ സ്ഥാനത്ത് നിർത്തുകയും നമ്മുടെ പ്രാഥമിക ലാക്ക് ദൈവേഷ്ടം ചെയ്യുന്നതായിരിക്കുകയും ചെയ്യുക എന്നാണ്. അതുകൊണ്ട് നാം യേശുവിനെ അനുകരിക്കയും മററുളളവരുമായി സത്യം പങ്കുവെക്കുകയും നിത്യജീവൻ ഒരു ലാക്കാക്കിവെച്ചുകൊണ്ട് ആത്മീയ കാര്യങ്ങൾ വിലമതിക്കുന്നതിന് അവരെ സഹായിക്കയും ചെയ്യുന്നതിന് ന്യായമായ എല്ലാ പ്രയത്നവും ചെയ്യുന്നു.
സെപ്ററംബറിലെ പ്രവർത്തനം
3 സെപ്ററംബറിൽ നാം 192 പേജുളള പഴയ രണ്ടു ഇംഗ്ലീഷ് പുസ്തകങ്ങൾ 10ക.ക്ക് അല്ലെങ്കിൽ നാട്ടു ഭാഷയിലുളള ഒരു പഴയ പുസ്തകം 5ക.ക്ക് പ്രത്യേക സമർപ്പണം തുടരും. ഒരു പകരം സമർപ്പണമെന്ന നിലയിൽ ചിലർ 3ക.ക്ക് ഒരു മാസികാ വലിപ്പത്തിലുളള ലഘുപത്രിക ഉപയോഗിക്കാൻ ഇഷ്ടപ്പെട്ടേക്കാം.
4 ഈ നല്ല പ്രസിദ്ധീകരണങ്ങളുടെ ഒരു തെരഞ്ഞെടുത്ത ശേഖരം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇതു നമ്മെ വഴക്കമുളളവരായിരിക്കുന്നതിനും വീട്ടുകാരന്റെ താൽപര്യത്തിനനുസരിച്ച് പൊരുത്തപ്പെടുത്തുന്നതിനും ഏററവും ഉചിതമെന്നു തോന്നുന്ന പുസ്തകങ്ങൾ സമർപ്പിക്കുന്നതിനും അനുവദിക്കുന്നു. (ലഘുപത്രികകൾ സമർപ്പിക്കുന്നതിന് സഹായകമായ നിർദ്ദേശങ്ങൾ 1988-ലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ, “സുവാർത്ത സമർപ്പിക്കൽ” എന്നതിൽ കൊടുത്തിട്ടുണ്ട്)
5 വീട്ടുകാരൻ സാഹിത്യമൊന്നും എടുക്കുന്നില്ലെങ്കിൽ അയാളുടെ ആത്മീയ കാര്യങ്ങളിലുളള താൽപര്യത്തെ ഉണർത്തുന്നതിന് നമുക്ക് ഒരു ലഘുലേഖയൊ നോട്ടീസൊ ഇട്ടിട്ടുപോരാവുന്നതാണ്. അല്ലെങ്കിൽ ഒരു ബൈബിൾ ചോദ്യം ഉന്നയിക്കുന്നതും വീണ്ടും സന്ദർശിക്കുമ്പോൾ ചർച്ചചെയ്യത്തക്കവണ്ണം അൽപ്പം ചിന്ത നൽകുന്നതിന് വീട്ടുകാരനോട് നിർദ്ദേശിക്കുന്നതും ഉചിതമെന്ന് നാം കണ്ടെത്തിയേക്കാം. നിങ്ങൾക്ക് ന്യായവാദം പുസ്തകത്തിൽ ചർച്ചചെയ്യപ്പെട്ടിരിക്കുന്ന, 193, 198, 245, 247 എന്നീ പേജുകളിൽ കൊടുത്തിരിക്കുന്നതുപോലുളള അനേകം ചോദ്യങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്.
6 നാം മററുളളവരുമായി സുവാർത്ത പങ്കുവെക്കുന്നതിൽ ഫലപ്രദരായിരിക്കുന്നതിന് നാം നന്നായി തയ്യാറാകേണ്ട ആവശ്യമുണ്ട്. ഇത് മുൻകൂട്ടിയുളള തയ്യാറാകൽ ആവശ്യമാക്കിത്തീർക്കുന്നു. നമുക്ക് സംഭാഷണവിഷയം പരിചിതമാണൊ, സാഹിത്യത്തിൽ നിന്ന് കൃത്യമായ ആശയങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉണ്ടോ? നമ്മുടെ പ്രതിവാര ബൈബിൾ വായന നടത്തിക്കൊണ്ടും ഓരോ ദിവസവും ദിനവാക്യം പരിചിന്തിച്ചുകൊണ്ടും നമ്മുടെ ആത്മീയത വർദ്ധിപ്പിക്കാൻ കഴിയും, നമുക്ക് നമ്മുടെ ശുശ്രൂഷയിൽ അനേകം നല്ല കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരിക്കയും ചെയ്യും.—യിരെമ്യാവ് 20:9 താരതമ്യപ്പെടുത്തുക.
7 സെപ്ററംബറിൽ നിങ്ങൾക്ക് വ്യത്യസ്തരായ അനേകം പ്രസാധകരോടൊത്ത് പ്രവർത്തിക്കുന്നതിനുളള അവസരം ഉണ്ടായിരുന്നേക്കാം. ഇതിന് മററുളളവരുമായുളള നിങ്ങളുടെ പരിചയവും സൗഹൃദവും വിശാലമാക്കാൻ കഴിഞ്ഞേക്കും. ഇത് മററുളളവർ സുവാർത്ത അവതരിപ്പിക്കുന്ന വിധം കാണുന്നതിനും അനുവദിക്കും, അത് നിങ്ങൾ എല്ലായ്പോഴും ഒരേ വ്യക്തിയോടുകൂടെ പ്രവർത്തിച്ചാൽ നഷ്ടപ്പെട്ടേക്കാവുന്ന ഒരു സംഗതിയാണ്. അതെ, നമ്മുടെ ലാക്ക് നിത്യജീവന്റെ കാഴ്ചപ്പാടിൽ വിശ്വസ്തമായ യഹോവാസേവനമാണ്. സ്നേഹത്തിനും സൽപ്രവൃത്തികൾക്കും മററുളളവരെ ഉത്സാഹിപ്പിക്കവേ നമ്മുടെ പ്രവർത്തനത്താൽ നമുക്ക് ആത്മീയകാര്യങ്ങളിലുളള വിലമതിപ്പ് പ്രകടമാക്കാം.—എബ്രാ. 10:24.