ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
സെപ്ററംബർ 11-ന് ആരംഭിക്കുന്ന വാരം
ഗീതം 109 (53)
5 മിനി: സ്ഥലപരമായ അറിയിപ്പുകളും സഭയുടെ കഴിഞ്ഞ മാസത്തെ വയൽസേവനത്തിന്റെ റിപ്പോർട്ടും. എന്തു നിറവേററിയെന്ന് സഹോദരങ്ങൾ അറിയട്ടെ, അവരെ ഭാവിവേലക്കുവേണ്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. സമയം അനുവദിക്കുന്നതിനനുസരിച്ച് ദിവ്യാധിപത്യ വാർത്തകളിലെ ഇനങ്ങൾ പ്രദീപ്തമാക്കുക.
20 മിനി: “നിത്യ ജീവൻ—നമ്മുടെ ലാക്ക്.” ചോദ്യോത്തര ചർച്ച. 1988 സെപ്ററംബറിലെ നമ്മുടെ രാജ്യശുശ്രൂഷയിലെ നിർദ്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തി വിവിധ ലഘുപത്രികകൾ ഉപയോഗിച്ചുകൊണ്ട് രണ്ടു പ്രകടനങ്ങൾ ഉൾപ്പെടുത്തുക. ഒരു പ്രകടനത്തിൽ വീട്ടുകാരൻ സമർപ്പണം തിരസ്കരിക്കുമ്പോൾ പ്രസാധകന് ന്യായവാദം പുസ്തകത്തിൽനിന്നുളള ഉചിതമായ ഒരു ചോദ്യം മറെറാരു സന്ദർഭത്തിൽ ചർച്ചചെയ്യുന്നതിനുവേണ്ടി ഉന്നയിച്ചുകൊണ്ട് ഉപസംഹരിപ്പിക്കാൻ കഴിയും.
20 മിനി: “നിങ്ങളെ 1989-ലെ ‘ദൈവിക ഭക്തി’ ഡിസ്ട്രിക്ട് കൺവെൻഷനിലേക്കു ക്ഷണിക്കുന്നു!” (രാ. ശു. 89⁄7). സഭാ സെക്രട്ടറി 1-13 ഖണ്ഡികകളുടെ ചോദ്യോത്തര ചർച്ച നടത്തുകയും “ഡിസ്ട്രിക്ട് കൺവെൻഷൻ ഓർമ്മിപ്പിക്കലുകൾ” ചുരുക്കമായി വിചിന്തനം ചെയ്യുകയും ചെയ്യും. സകലർക്കും ആവശ്യമായ ഭക്ഷണം ഉണ്ടായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കുക; ലഘുഭക്ഷണങ്ങൾ ആസ്വദിക്കുന്നതിനുവേണ്ടി ലൈനിൽ എത്താൻ ധൃതികൂട്ടാതിരിക്കുക.
ഗീതം 15 (98), സമാപന പ്രാർത്ഥന.
സെപ്ററംബർ 18-ന് ആരംഭിക്കുന്ന വാരം
ഗീതം 28 (5)
5 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തെരഞ്ഞെടുത്ത അറിയിപ്പുകളും. കണക്കു റിപ്പോർട്ടും ഏതെങ്കിലും സംഭാവന സ്വീകരിച്ചതായുളള അറിയിപ്പുകളും. ഈ ശനിയാഴ്ച മാസികാ സാക്ഷീകരണത്തിന് പ്രോത്സാഹിപ്പിക്കുക.
20 മിനി: “സുവാർത്ത സമർപ്പിക്കൽ—വീടുതോറുമുളള വേലയിൽ വൈവിധ്യത്തോടെ.” സദസ്യ പങ്കുപററലോടെ ഒരു ചർച്ചയായി കൈകാര്യം ചെയ്യുക. 2ഉം 3ഉം ഖണ്ഡികകളോടുളള ബന്ധത്തിൽ നന്നായി തയ്യാറായ പ്രസാധകൻ 30-60 സെക്കൻറ് മാസികാ സമർപ്പണം പ്രകടിപ്പിക്കുക. 4ഉം 5ഉം ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ ന്യായവാദം പുസ്തകത്തിൽനിന്നോ 1988 ജൂലൈ 15-ലെ വാച്ച്ടവറിൽ നിന്നൊ ഉളള രണ്ടു വ്യത്യസ്ത മുഖവുരകൾ ഉപയോഗിച്ചുകൊണ്ട് ലളിതവും നേരിട്ടുളളതുമായ സമീപനം പ്രകടിപ്പിക്കുക. പ്രദേശത്തു പ്രായോഗികമായ മുഖവുരകൾ തെരഞ്ഞെടുക്കുക.
20 മിനി: “നിങ്ങളെ 1989-ലെ ‘ദൈവിക ഭക്തി’ ഡിസ്ട്രിക്ട് കൺവെൻഷനിലേക്കു ക്ഷണിക്കുന്നു!” (രാ. ശു. 89⁄7). അദ്ധ്യക്ഷമേൽവിചാരകൻ സഭയുമായി 14-31 ഖണ്ഡികകൾ ചർച്ച ചെയ്യുന്നു. യഹോവയുടെ ജനത്തെ സംബന്ധിച്ച് പ്രതികൂലമായ വിമർശനത്തിന് കാരണം നൽകാതിരിക്കുന്നതിനുളള വ്യക്തികളുടെയും മാതാപിതാക്കളുടെയും ഉത്തരവാദിത്വം ഊന്നിപ്പറയുക. 16, 17, 21, 22-26 ഖണ്ഡികകൾ വായിക്കാൻ യോഗ്യതയുളള വായനക്കാരനെ നിയോഗിക്കുക. ഉപസംഹാരത്തിൽ, കൺവെൻഷന് ഹാജരാകുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് കുടുംബവുമായി അനുബന്ധത്തിലെ ബുദ്ധിയുപദേശം പുനരവലോകനം ചെയ്യാൻ കുടുംബത്തലവൻമാരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 34 (8), സമാപന പ്രാർത്ഥന.
സെപ്ററംബർ 25-ന് ആരംഭിക്കുന്ന വാരം
ഗീതം 50 (23)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഒന്നാം ഞായറാഴ്ചത്തെ വയൽപ്രവർത്തനത്തിന് പൂർണ്ണ പിന്തുണ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക. “‘ദൈവിക ഭക്തി’ ഡിസ്ട്രിക്ട് കൺവെൻഷനുകൾ” പുനരവലോകനം ചെയ്യുകയും നിങ്ങളുടെ സ്വന്തം കൺവെൻഷൻ തീയതിയും സ്ഥലവും അറിയിക്കുകയും ചെയ്യുക.
17 മിനി: “നിങ്ങൾ നിങ്ങളുടെ രാജ്യഹോളിനോട് ആദരവു കാട്ടുന്നുവോ?” ചോദ്യോത്തരങ്ങൾ. സ്ഥലപരമായി ബാധകമാകുന്ന ലേഖനത്തിലെ ഭാഗങ്ങൾ പ്രദീപ്തമാക്കിക്കൊണ്ട് മൂപ്പൻ കൈകാര്യം ചെയ്യണം.
20 മിനി: “നിങ്ങൾക്കുളളത് നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ?” അനുബന്ധത്തിലെ വിഷയം സദസുമായി ചർച്ച ചെയ്യുക. പ്രാദേശികമായി ആവശ്യമുളള വിവരം കണ്ടുപിടിക്കുന്നതിന് വിഷയ സൂചിക ഉപയോഗിക്കുന്ന വിധം വിശദീകരിക്കുക.
ഗീതം 80 (62), സമാപന പ്രാർത്ഥന.
ഒക്ടോബർ 2-ന് ആരംഭിക്കുന്ന വാരം
ഗീതം 70 (39)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഈ വാരാന്ത്യത്തിൽ വയൽസേവനത്തിൽ പങ്കുകൊളളാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുക. ഒക്ടോബറിൽ സൃഷ്ടി പുസ്തകം സമർപ്പിക്കുന്നതിനുളള സംസാരാശയങ്ങൾ നിർദ്ദേശിക്കുക.
24 മിനി: “യുവാക്കളേ, സ്കൂളിൽ ഫലകരമായി സാക്ഷീകരിക്കുക.” 4-6 ഖണ്ഡികകളിൽ നിർദ്ദേശിച്ചിരിക്കുന്ന അവതരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ചെറുപ്പക്കാരുടെ രണ്ടു പ്രകടനങ്ങൾ ഉൾപ്പെടുത്തുക.
13 മിനി: യുവാക്കൾ സ്കൂളിൽ സാക്ഷീകരിക്കുന്നതിന്റെ ഫലങ്ങൾ. ഒരു മൂപ്പൻ കൈകാര്യം ചെയ്യണം. സ്ഥലപരമായ അനുഭവങ്ങൾ ഉപയോഗിക്കുക. സ്ഥലപരമായ അനുഭവങ്ങൾ ലഭ്യമല്ലെങ്കിൽ താഴെ പറയുന്ന അനുഭവങ്ങൾ ചില മാതൃകായോഗ്യരായ ചെറുപ്പക്കാർ വിവരിക്കട്ടെ: 1989 വാർഷികപുസ്തകം, പേജ് 45, ഖണ്ഡികകൾ 1, 2, പേജ് 49, ഖണ്ഡികകൾ 1, 2; 1988ലെ വാർഷികപുസ്തകം പേജ് 53, ഖണ്ഡികകൾ 1-3, പേജ് 60, ഖണ്ഡികകൾ 1-3. സ്കൂളിൽ സാക്ഷീകരണം നടത്തുന്നതിനുളള അവസരങ്ങൾ തേടാൻ മുൻകൈയെടുക്കാൻ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുക. സ്ക്കൂളിൽ ഫലകരമായി സാക്ഷീകരണംനടത്താൻ തയ്യാറാകുന്നതിന് തങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിന് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക
ഗീതം 75 (58), സമാപന പ്രാർത്ഥന.