സുവാർത്ത സമർപ്പിക്കൽ—വീടുതോറുമുളള വേലയിൽ വൈവിധ്യത്തോടെ
1 യഹോവയുടെ സൃഷ്ടി വൈവിധ്യം കൊണ്ട് സമൃദ്ധമായിരിക്കുന്നില്ലേ? സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രഖ്യാപിച്ചു: “യഹോവേ നിന്റെ പ്രവൃത്തികൾ എത്രയധികമാകുന്നു! അവയെയെല്ലാം നീ ജ്ഞാനത്തോടെ ഉണ്ടാക്കിയിരിക്കുന്നു. ഭൂമി നിന്റെ ഉല്പന്നങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.” (സങ്കീ. 104:24) കൂടാതെ, അവൻ നമ്മോട് പ്രസംഗിക്കാൻ കൽപ്പിച്ചിരിക്കുന്ന സുവാർത്തക്ക് അനേകം വശങ്ങൾ ഉണ്ട്. സാധ്യമാകുന്നിടത്തോളം ആളുകളെ സമീപിക്കാൻ തക്കവണ്ണം നിങ്ങളുടെ വീടുതോറുമുളള ശുശ്രൂഷയിൽ വൈവിധ്യം ഉപയോഗിക്കുന്നുണ്ടോ?
മാസികാ ദിനത്തിൽ
2 സൊസൈററി എല്ലാ ശനിയാഴ്ചകളിലും മാസികാ വിതരണത്തിൽ പങ്കുകൊളളാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. സംഭാഷണ വിഷയം ഉപയോഗിക്കുന്നതിനു പകരം ഒരു ലേഖനം മാത്രം പ്രദീപ്തമാക്കിക്കൊണ്ട് 30-60 സെക്കൻറ് സംസാരത്തിനുശേഷം രണ്ടു മാസികയും കൂടി 4ക. സംഭാവനക്ക് സമർപ്പിക്കുന്നത് ഉചിതമാണ്. വീട്ടുകാരൻ ചോദ്യങ്ങൾ ചോദിക്കുകയൊ സാധാരണയിൽ കവിഞ്ഞ താൽപര്യം കാണിക്കുകയൊ ചെയ്യുന്നെങ്കിൽ നാം അടുത്ത വീട്ടിലേക്ക് തിടുക്കത്തിൽ പോകണമെന്ന് തോന്നേണ്ട ആവശ്യമില്ല.
3 വീക്ഷാഗോപുരമൊ ഉണരുക!യൊ സംബന്ധിച്ച് വൈവിധ്യത്തിന് യാതൊരു കുറവുമില്ല. മിക്കപ്പോഴും സേവനയോഗത്തിന്റെ ആദ്യഭാഗം കൈകാര്യം ചെയ്യുന്ന സഹോദരൻ പുതിയ മാസികയിൽ നിന്നുളള സംസാരാശയങ്ങൾ അവതരിപ്പിക്കും. ശ്രദ്ധ കൊടുക്കുക; നിങ്ങൾക്ക് ഉപയോഗിക്കാവുന്ന നിർദ്ദേശങ്ങൾ കുറിച്ചിടുക. സേവനയോഗത്തിൽ ഒരു പ്രകടനം ഉൾക്കൊളളുന്നുവെങ്കിൽ അത് എപ്രകാരം നിർവഹിക്കുന്നുവെന്ന് ശ്രദ്ധിക്കുകയും അത് അഭ്യസിക്കുകയും ശനിയാഴ്ച വയലിൽ ഉപയോഗിക്കുകയും ചെയ്യുക. നിങ്ങൾക്ക് ഒരു മോശമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് കണ്ടെത്തുന്നെങ്കിൽ പ്രദീപ്തമാക്കുന്നതിന് മറെറാരു ലേഖനം തെരഞ്ഞെടുക്കുക. ഓരോ ലക്കവും വിവിധ താൽപര്യങ്ങളുളള ആളുകളെ ആകർഷിക്കുന്നതിന് രൂപകല്പനചെയ്ത അനേകം വിഷയങ്ങൾ ഉൾക്കൊളളുന്നു. രണ്ടു മാസികകളിലെയും ലേഖനങ്ങളിൽ നിപുണരാകുന്നതിനാൽ നിങ്ങളുടെ അവതരണം വീട്ടുകാരന്റെ താൽപര്യത്തിനനുസരിച്ച് അനുരൂപപ്പെടുത്തുന്നത് എളുപ്പമായിരിക്കും.
നിങ്ങളുടെ മുഖവുര വ്യത്യാസപ്പെടുത്തുക
4 മററു സമയങ്ങളിൽ നിലവിലുളള സമർപ്പണത്തോടുകൂടെ സംഭാഷണവിഷയം ഉപയോഗിക്കണം. നമ്മുടെ രാജ്യ ശുശ്രൂഷ കാലാകാലങ്ങളിൽ വ്യത്യസ്ത സംഭാഷണവിഷയങ്ങൾ നിർദ്ദേശിക്കുന്നു. പുതിയവരെ പരിശീലിപ്പിക്കുമ്പോൾ പുതിയ വിഷയം ലളിതമായി അവതരിപ്പിക്കുന്നതാണ് ഏററവും നല്ലത്. എന്നിരുന്നാലും മററു സമയങ്ങളിൽ നിങ്ങളുടെ സമീപനം വ്യത്യസ്തപ്പെടുത്തുന്നതാണ് നല്ലത്. ഒരു സംസാരം ആരംഭിക്കുന്നതിനുളള ഉപാധിയെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ അവതരണം ഒരു ലഘുലേഖയൊ നോട്ടീസൊ നൽകിക്കൊണ്ട് തുടങ്ങുന്നതിന് പരിശ്രമിച്ചിട്ടുണ്ടോ?
5 നിങ്ങൾ പരിശ്രമിച്ചുനോക്കിയിട്ടില്ലാത്ത ചില മുഖവുരകൾ ന്യായവാദം പുസ്തകത്തിൽ ഉണ്ടെന്നുളളതിനു സംശയമില്ല. ദൃഷ്ടാന്തത്തിന്, 10-11 പേജുകൾ നടപ്പുസംഭവങ്ങളെ അടിസ്ഥാനമാക്കിയുളള മുഖവുരകൾ നിർദ്ദേശിക്കുന്നു. നിങ്ങൾ തന്നെ അറിവുളളവരായിരിക്കയും പുതിയ വാർത്താശകലങ്ങൾക്ക് അനുയോജ്യമായ തിരുവെഴുത്തുകൾ ഓർമ്മയിൽ വെക്കുകയും ചെയ്യുക. നിങ്ങളുടെ പ്രദേശം കൂടെക്കൂടെ പ്രവർത്തിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ ന്യായവാദം പുസ്തകത്തിന്റെ 15-ാം പേജിലെ മുഖവുരകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുഖവുരകൾ വ്യത്യാസപ്പെടുത്താൻ കഴിയും. കൂടാതെ, 1988 ജൂലൈ 15-ലെ വാച്ച്ടവർ പേ. 15-20-ലെ വിശിഷ്ടമായ നിർദ്ദേശങ്ങൾ മറക്കരുത്. വീട്ടുകാരനെ തീർച്ചയായും അയാളുടെ വീക്ഷണം പ്രകടിപ്പിക്കുന്നതിന് അനുവദിക്കുന്നതിന് 19-ാം പേജിലെ 16-ാം ഖണ്ഡികയിലെ സുചിന്തിതമായ ചോദ്യങ്ങളിൽ ചിലത് പരീക്ഷിച്ചുനോക്കുക.
6 നമ്മുടെ പ്രദേശത്തുളള ആളുകൾ അനേകം വ്യത്യസ്ത പശ്ചാത്തലങ്ങളിലും സാഹചര്യങ്ങളിലും നിന്ന് വരുന്നവരാണ്. മററുളളവരുടെ ക്ഷേമത്തെ പരിഗണിച്ചുകൊണ്ട് ശ്രദ്ധിക്കുന്ന എല്ലാവർക്കും ആകർഷകമാക്കുന്നതിന് നമ്മുടെ സമീപനം വ്യത്യാസപ്പെടുത്തേണ്ട ആവശ്യമുണ്ട്. (1 കൊരി. 9:19-23) നമ്മുടെ വീടുതോറുമുളള ശുശ്രൂഷയിൽ വൈവിധ്യം ഉപയോഗിക്കുന്നത് ‘നമ്മെത്തന്നെയും നമ്മെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കാൻ’ സഹായിക്കും.—1 തിമൊ. 4:16.