ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
മാർച്ച് 12-നാരംഭിക്കുന്ന വാരം
ഗീതം 180 (100)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. മെയ്മാസത്തിൽ സഹായപയനിയറിംഗ് നടത്തുന്നതിന് ഇപ്പോൾ ആസൂത്രണം ചെയ്യുക. ഏപ്രിലിലും മെയ്യിലും നിങ്ങൾക്ക് കൂടുതൽ ആവശ്യമുളള മാസികകൾക്ക് ഓർഡർ ചെയ്യുക. ഏതു പഴയപുസ്തകങ്ങൾ ലഭ്യമാണെന്ന് സഭയെ അറിയിക്കുക.
20 മിനി: “ദൈവത്തിന്റെ വചനം ശരിയായി ഉപയോഗിക്കുന്ന വിദഗ്ദ്ധവേലക്കാർ.” ചോദ്യോത്തര പരിചിന്തനം. സമയമനുവദിക്കുന്നതിനനുസരിച്ച് പരാമർശിക്കപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കുക. ഒന്നാമതായും പ്രധാനമായും നാം ശുശ്രൂഷകരാണെന്ന് ഊന്നിപ്പറയുക. ബൈബിളിന്റെ ഉപയോഗത്തിൽ വിദഗ്ദ്ധരായിരിക്കുന്നതിന് കഠിനശ്രമംചെയ്യുക. കേവലം സാഹിത്യം സമർപ്പിക്കുന്നതിൽ തൃപ്തരായിരിക്കരുത്. സ്കൂൾ അഥവാ സേവനമേൽവിചാരകൻ പുതിയലോകഭാഷാന്തരത്തിന്റെ (1984-ലെ പതിപ്പ്) സവിശേഷതകൾ പരിചയപ്പെടുന്നതിന് പുതിയ പ്രസാധകനെ സഹായിക്കുന്നത് പ്രകടിപ്പിക്കുക.
15 മിനി. ചോദ്യപ്പെട്ടി. മൂപ്പനാലുളള പ്രസംഗം. ആവശ്യമനുസരിച്ച് സ്ഥലപരമായ സാഹചര്യത്തിനനുസരണമായി ബുദ്ധിയുപദേശം നയപൂർവം എന്നാൽ വ്യക്തമായി ബാധകമാക്കുക. സദസ്സിനെ ചർച്ചയിൽ കൊണ്ടുവരിക.
ഗീതം 190 (107), സമാപനപ്രാർത്ഥന.
മാർച്ച് 19-നാരംഭിക്കുന്ന വാരം
ഗീതം 85 (44)
10 മിനി. സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ഈ വാരാന്ത്യത്തിൽ എല്ലാവരും വയൽസേവനത്തിൽ ഏർപ്പെടുന്നതിന് പ്രോത്സാഹിപ്പിക്കുക. പ്രദേശത്ത് ഫലപ്രദമായി ഉപയോഗിക്കാവുന്ന പുതിയ മാസികകളിലെ വിഷയങ്ങൾ പുനരവലോകനം ചെയ്യുക. കണക്കുറിപ്പോർട്ട്. ഫെബ്രുവരിയിൽ സൊസൈററി സംഭാവനകൾ സ്വീകരിച്ചതായുളള അറിയിപ്പുകൾ വായിക്കുക. സ്ഥലത്തെ സഭയെ പിൻതാങ്ങുന്നതിനായി നൽകിയ സംഭാവനകൾക്കായി സഹോദരൻമാരെ അഭിനന്ദിക്കുക.
15 മിനി: “പ്രമുഖ മാസികകൾ വിശേഷവൽക്കരിക്കപ്പെടുന്നു.” ചില ചോദ്യങ്ങളോടെ വിഷയത്തിന്റെ പ്രസംഗവും ചർച്ചയും. തെരുവുസാക്ഷീകരണത്തിലൊ അനൗപചാരിക സാക്ഷീകരണത്തിലൊ മാസികാറൂട്ടുകളിലൊ മാസികകൾ സമർപ്പിക്കുന്ന സ്ഥലത്തെ പ്രസാധകരുടെ ഏതാനും അനുഭവങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: മാസികകൾ സമർപ്പിക്കുന്നതിനുളള പ്രായോഗിക നിർദ്ദേശങ്ങൾ. താഴെക്കൊടുക്കുന്ന നിർദ്ദേശങ്ങൾ ചർച്ചചെയ്യുകയും പ്രസാധകർ അവ പ്രായോഗികമാക്കിയതിനാൽ അവർ ആസ്വദിച്ച വിജയത്തെക്കുറിച്ച് അഭിപ്രായം പറയിക്കുകയും ചെയ്യുക: (1) മാസികകൾ വായിക്കുകയും ലേഖനങ്ങളെ നന്നായി പരിചിതമാക്കുകയും. (2) സമൂഹത്തിൽ പ്രത്യേക താൽപ്പര്യമുളള ലേഖനങ്ങൾ തിരഞ്ഞെടുക്കുക. (3) മാസികകൾകൊണ്ട് സായാഹ്നസാക്ഷീകരണം പരീക്ഷിച്ചുനോക്കുക. (4) ഒരു വിഷയംസംബന്ധിച്ചുമാത്രം സംസാരിക്കുകയും ഒരു മാസികമാത്രം പ്രദീപ്തമാക്കുകയും ചെയ്യുക, മറേറത് ഒരു കൂട്ടുമാസികയായി സമർപ്പിക്കുക. (5) സാവകാശത്തിലും വ്യക്തമായും ഒരു സൗഹൃദസ്വരത്തിലും സംസാരിക്കുക. സ്വന്തം പ്രദേശത്ത് മാസികകൾ സമർപ്പിക്കുന്നതിന് ശ്രമിക്കുമ്പോൾ ഈ പ്രായോഗികനിർദ്ദേശങ്ങൾ പരീക്ഷിച്ചുനോക്കുന്നതിന് എല്ലാവരേയും പ്രോത്സാഹിപ്പിക്കുക.
ഗീതം 6 (4), സമാപനപ്രാർത്ഥന.
മാർച്ച് 26-നാരംഭിക്കുന്ന വാരം
ഗീതം 207 (112)
8 മിനി: വാരാന്ത്യവയൽസേവനക്രമീകരണങ്ങളുൾപ്പെടെ സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യവാർത്തകൾ.
7 മിനി: നിരന്തര കുടുംബ ബൈബിളദ്ധ്യയനത്തിന്റെ പ്രയോജനങ്ങൾ. പ്രസംഗം. ദശാബ്ദങ്ങളായി യഹോവയുടെ സ്ഥാപനം കുടുംബത്തലവൻമാരെ കുടുംബാംഗങ്ങളുമായി ഒരു നിരന്തര ബൈബിളദ്ധ്യയനം നടത്തുന്നതിന് പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ഇതു ചെയ്യപ്പെട്ടിട്ടുളളിടത്ത് പ്രയോജനങ്ങൾ അനവധിയായിരുന്നിട്ടുണ്ട്. അത്തരം അദ്ധ്യയനം കുടുംബവൃത്തത്തിനുളളിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു ആത്മാവിന് സംഭാവനചെയ്തിട്ടുണ്ട്. കുട്ടികൾ യഹോവയുടെ സമർപ്പിത ദാസൻമാരായിത്തീരുന്നതുവരെ പുരോഗതി പ്രാപിച്ചിട്ടുണ്ട്, സ്ഥലത്തെ സഭയിൽ ഒരു ക്രിയാത്മക സ്വാധീനം ചെലുത്തിയിട്ടുണ്ട്, മിക്കപ്പോഴും അവർ മുഴുസമയസേവനത്തിൽ പ്രവേശിച്ചിട്ടുമുണ്ട്. ഇത് കൈവന്ന പുരോഗതി നിരീക്ഷിച്ചിട്ടുളള ക്രിസ്തീയ മാതാപിതാക്കൾക്കും മററുളളവർക്കും വലിയ സന്തോഷം കൈവരുത്തിയിട്ടുണ്ട്.
17 മിനി: യുവാക്കളുടെ ഹൃദയങ്ങളിൽ എത്തിച്ചേരൽ. മൂപ്പൻ, വിശേഷാൽ യുവാക്കളെ സഹായിക്കാൻ രൂപകൽപ്പന ചെയ്തിട്ടുളള പ്രസിദ്ധീകരണങ്ങളിൽനിന്നുളള ആശയങ്ങൾ ചുരുക്കമായി ചർച്ചചെയ്യുന്നു. ക്രമമായ ഒരു കുടുംബാദ്ധ്യയനം കൂടാതെ അവസരം ലഭിക്കുമ്പോഴത്തെ ആത്മീയ ചർച്ചകളിൽനിന്ന് കുടുംബാംഗങ്ങൾ പ്രയോജനമനുഭവിക്കുന്നു. പിതാവിന് കുട്ടികളോട് ഒരു ഊഷ്മളമായ ബന്ധമുളള ഒരു കുടുംബത്തിന്റെ ചർച്ച പ്രകടിപ്പിക്കുക. അവരുടെ ചർച്ച അഭിപ്രായങ്ങളുടെ ഒരു അനൗപചാരിക കൈമാററമാണ്, ചോദ്യോത്തര ചർച്ചയല്ല. കുടുംബത്തിലെ ഒരു കുട്ടി അയൽവാസികളായ കുട്ടികളോടൊത്ത് തനിക്ക് പന്തുകളിക്കാമൊ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകത്തിലെ 64-7 പേജുകളിലെ വിവരം വികസിപ്പിക്കുന്നു. കുട്ടി ഉൾപ്പെട്ടിരിക്കുന്ന തിരുവെഴുത്തുതത്വങ്ങൾ മനസ്സിലാക്കുകയും അവയോടു യോജിക്കുകയും ചെയ്യുന്നുണ്ടോയെന്ന് തിരിച്ചറിയുന്നതിന് മാതാപിതാക്കൾ അന്വേഷണചോദ്യങ്ങൾ ചോദിക്കുന്നു. അടുത്ത കൂട്ടുകാർ സമപ്രായക്കാർ ആയിരിക്കണമെന്നില്ലെന്ന് ഊന്നിപ്പറയുക. പുസ്തകത്തിന്റെ ഭാഗങ്ങൾ വായിച്ചിട്ടുളള യുവാക്കളെ തെരഞ്ഞെടുക്കുകയും അവരുടെ നിരീക്ഷണങ്ങൾ പറയിക്കുകയും ചെയ്യുക. വിവരം എന്തുകൊണ്ട് സഹായകമായിരിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടട്ടെ. പുസ്തകം വായിക്കുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും കുടുംബചർച്ചയിൽ ഉചിതമായ ആശയങ്ങൾ ഉൾപ്പെടുത്തത്തക്കവണ്ണം മാതാപിതാക്കൾക്ക് അതിന്റെ ഉളളടക്കം പരിചിതമായിരിക്കുന്നതിന്റെ ആവശ്യം ഊന്നിപ്പറയുകയും ചെയ്യുക.
13 മിനി: മൂപ്പൻ കുട്ടികളെ സത്യത്തിൽ വളർത്തിയതിൽ വിജയം വരിച്ചിട്ടുളള അല്ലെങ്കിൽ വിജയിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളെ അഭിമുഖം നടത്തുന്നു. ലഭിച്ച സന്തോഷവും, നിരന്തരവും അർത്ഥവത്തുമായ കുടുംബാദ്ധ്യയനവും ചർച്ചകളും ഉണ്ടായിരിക്കുന്നതിന് എന്തു സഹായകമാണെന്ന് അവർ കണ്ടെത്തിയിരിക്കുന്നുവെന്നും ഊന്നിപ്പറയുക. മാതാപിതാക്കളോട് ക്രമമായ കുടുംബാദ്ധ്യയനം നടത്തുന്നതിനും കുട്ടികളോട് സഹകരിക്കുന്നതിനും ഹൃദയപൂർവം അഭ്യർത്ഥിക്കുക. സാഹചര്യങ്ങൾ എല്ലായ്പ്പോഴും നല്ലതായിരിക്കയില്ല. കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട ആവശ്യമുണ്ട്. അപ്രകാരം ചെയ്യുന്നതിനാൽ അവർക്ക് ജീവന്റെ പാതയിൽ നിലനിൽക്കുന്നതിന് അന്യോന്യം സഹായിക്കാൻ കഴിയും.—1 തിമൊ. 4:16.
ഗീതം 123 (63), സമാപനപ്രാർത്ഥന.
ഏപ്രിൽ 2-നാരംഭിക്കുന്ന വാരം
ഗീതം 172 (92)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ആവശ്യാനുസരണം അതിജീവനം പുസ്തകം വാങ്ങുന്നതിനും ഈ വാരാന്ത്യത്തിലെ വയൽസേവനത്തിൽ ഈ പുസ്തകം സമർപ്പിക്കുന്നതിൽ ഒരു പൂർണ്ണപങ്കുണ്ടായിരിക്കുന്നതിനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
22 മിനി: “സുവാർത്ത സമർപ്പിക്കൽ—വ്യക്തിപരമായ ദൃഢവിശ്വാസത്തോടെ.” ലേഖനത്തിന്റെ ചോദ്യോത്തര ചർച്ച.
18 മിനി: “പയനിയറിംഗ് നടത്തിക്കൊണ്ട് യഹോവയിൽ ആശ്രയം പ്രകടമാക്കുക.” സേവനമേൽവിചാരകനാലുളള ഊഷ്മളവും ഉത്സാഹപൂർവകവുമായ ചോദ്യോത്തര പരിചിന്തനം. പ്രയാസങ്ങൾ തരണംചെയ്തതിൽ ലഭിച്ച സന്തോഷങ്ങൾ പ്രദീപ്തമാക്കിക്കൊണ്ട് ഒന്നൊ രണ്ടൊ പയനിയർമാരെ അഭിമുഖം നടത്തുക. പയനിയർമാർക്ക് പ്രായോഗികമായ സഹായം നൽകുന്നതിന് സ്ഥലപരമായി എന്തു ചെയ്യുന്നുവെന്ന് വിവരിക്കുക.
ഗീതം 14 (6), സമാപനപ്രാർത്ഥന.