ദിവ്യാധിപത്യ വാർത്തകൾ
◆ ആസ്‌ത്രേലിയക്ക് ഒക്‌ടോബറിൽ 51,152 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്യുന്നതിന് സന്തോഷമുണ്ടായിരുന്നു, കഴിഞ്ഞവർഷം അതേമാസത്തെക്കാൾ 5.3 ശതമാനം വർദ്ധനവ്. 5,422 വരിസംഖ്യകൾ ലഭിച്ചു, കഴിഞ്ഞ ഒക്‌ടോബറിലെ 2,981നോട് താരതമ്യപ്പെടുത്തുമ്പോൾ ഒരു അത്യുത്തമ മൊത്തം.
◆ ഹോങ്കോംഗ് ഒക്‌ടോബറിൽ 2,032 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്‌തു. മൊത്തം 4,511 വരിസംഖ്യ ലഭിച്ചത് ഒരു വരിസംഖ്യാപ്രസ്ഥാനത്തിൽ ലഭിച്ചിട്ടുളളതിലേക്കും ഏററവും മെച്ചമായിരുന്നു, നേരത്തെ ഒരു മാസം ലഭിച്ച സംഖ്യയുടെ ഇരട്ടി.
◆ ഒക്‌ടോബറിൽ ജമയിക്കായ്‌ക്ക് 8,701 പ്രസാധകരുടെ അത്യുച്ചമുണ്ടായിരുന്നു.
◆ ഒക്‌ടോബറിൽ നൈജീറിയ 1,39,150 പ്രസാധകരെ റിപ്പോർട്ടുചെയ്‌തു, പുതിയ സേവനവർഷത്തിലെ അവരുടെ രണ്ടാമത്തെ അത്യുച്ചം. കൂടാതെ അവർക്ക് 9,244 നിരന്തരപയനിയർമാരുടെയും 1,83,701 ഭവന ബൈബിൾ അദ്ധ്യയനങ്ങളുടെയും പുതിയ അത്യുച്ചങ്ങളുണ്ടായിരുന്നു.
◆ സോളമൻ ഐലൻറ്‌സിലെ ഡിസ്‌ട്രിക്‌ററ് കൺവെൻഷനുകളിൽ 2,339 പേരുടെ ഹാജരും 37 സ്‌നാപനവും ഉണ്ടായിരുന്നു. പ്രസാധകരുടെ അത്യുച്ച സംഖ്യ 777 ആയിരുന്നു.
◆ ഒക്‌ടോബറിൽ തയ്‌വാൻ സേവനത്തിൽ 1,594 എന്ന സംഖ്യയോടെ ഒരു 7 ശതമാനം വർദ്ധനവ് റിപ്പോർട്ടുചെയ്‌തു. ഇതിൽ നിരന്തര, സഹായ പയനിയർമാരുടെ പുതിയ അത്യുച്ചങ്ങളും ഉൾപ്പെടുന്നു. മണിക്കൂറുകളും മടക്കസന്ദർശനങ്ങളും വരിസംഖ്യകളും മാസികകളും എല്ലാം അത്യുച്ചങ്ങളായിരുന്നു. സഭാപ്രസാധകർ 12.2 എന്ന മണിക്കൂർ ശരാശരിയിലെത്തി, അതും ഒരു പുതിയ അത്യുച്ചം.