ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
മെയ് 7-നാരംഭിക്കുന്ന വാരം
ഗീതം 87 (47)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ. പ്രത്യേക പ്രസംഗത്തിനും സ്മാരകത്തിനും ഹാജരായിരുന്നവരെ സഹായിച്ചുകൊണ്ടിരിക്കുന്നതിന്റെ ആവശ്യം എല്ലാവരെയും ഓർമ്മിപ്പിക്കുക. അവർ ആത്മീയ പുരോഗതി നേടുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തിൽ അവരെ സന്ദർശിക്കുന്നുവോ?
20 മിനി: “സുവാർത്ത സമർപ്പിക്കൽ—ധൈര്യപൂർവം വരിസംഖ്യകൾ സമർപ്പിച്ചുകൊണ്ട്.” ചോദ്യോത്തരങ്ങൾ. 4-ാംഖണ്ഡികക്കുശേഷം പുതിയ സംഭാഷണവിഷയം ഉപയോഗിച്ചുകൊണ്ട് ഒരു പ്രകടനം അവതരിപ്പിക്കുക. വാച്ച്ടവറിലെ സമാധാനത്തെ സംബന്ധിച്ചുളള പ്രധാന ലേഖനങ്ങളിലെ ആശയങ്ങൾ വിശേഷവൽക്കരിക്കുക. വരിസംഖ്യ സമർപ്പിക്കുമ്പോൾ അവതരണം നടത്തുന്നയാൾ ക്രിയാത്മക മനോഭാവമുളളവനായിരിക്കണം.
17 മിനി: “പുതിയ റിലീസുകൾ ദൈവികഭക്തിയിൽ പരിശീലിക്കുന്നതിന് നമ്മെ സഹായിക്കുന്നു.” പുതിയ റിലീസുകൾ പൂർണ്ണമായി പരിചയപ്പെടാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന ഉത്സാഹപൂർവകമായ പ്രസംഗം. പ്രസിദ്ധീകരണം ഉപയോഗിച്ചവരിൽനിന്നുളള ഒന്നോ രണ്ടോ ഹ്രസ്വമായ തെരഞ്ഞെടുത്ത അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 181 (10), സമാപനപ്രാർത്ഥന.
മെയ് 14-നാരംഭിക്കുന്ന വാരം
ഗീതം 148 (50)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും. പുതിയ മാസികകളുടെ 30-60 സെക്കൻറുകൊണ്ടുളള രണ്ട് അവതരണങ്ങൾ പ്രകടിപ്പിക്കുക. സഭയെ ഏപ്രിലിലെ സേവനറിപ്പോർട്ട് അറിയിക്കുക. നല്ലവേല ചെയ്തതിന് അഭിനന്ദിക്കുക.
18 മിനി: “നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ യേശുക്രിസ്തുവിനെ ബഹുമാനിക്കുക.” ചോദ്യോത്തര ചർച്ച.
17 മിനി: നമ്മുടെ ജീവിതത്തിൽ സുവാർത്തയുടെ മൂല്യം. പ്രസംഗം. വിഷയം വാച്ച്ററവ്വറിന്റെ ജനുവരി 1, 1990 ലക്കം 4-6 പേജുകളിൽ കാണാൻ കഴിയും. (നാട്ടുഭാഷ: “യഹോവയുടെ വചനം തീവ്രമായി പഠിച്ചുകൊണ്ട് അവനിൽ ആശ്രയം കെട്ടുപണി ചെയ്യുക.” വീക്ഷാഗോപുരം, നവമ്പർ 1, 1989) സുവാർത്ത തങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ എങ്ങനെ സഹായിച്ചിരിക്കുന്നു എന്നതിനെ സംബന്ധിച്ച് തയ്യാറാക്കപ്പെട്ട അഭിപ്രായങ്ങൾ സഭയിൽനിന്ന് പറയിക്കാൻ ക്രമീകരിക്കുക.
ഗീതം 193 (103), സമാപന പ്രാർത്ഥന.
മെയ് 21-നാരംഭിക്കുന്ന വാരം
ഗീതം 23 (40)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽനിന്നുളള യുക്തമായ അറിയിപ്പുകളും.
20 മിനി: “ധൈര്യപൂർവം സുവാർത്ത പ്രസംഗിക്കുക.” വിഷയത്തിന്റെ ചോദ്യോത്തര ചർച്ച. സമയം അനുവദിക്കുന്നതിനനുസരിച്ച് ഖണ്ഡികകൾ വായിപ്പിക്കുക.
15 മിനി: ബൈബിളിന്റെ വീക്ഷണം. പ്രസംഗവും പ്രകടനവും. എവേക്കിന്റെ 1985 ജൂലൈ 8 ലക്കം മുതൽ, “ബൈബിളിന്റെ വീക്ഷണം” എന്നത് ഈ മാസികയുടെ ഒരു രസകരമായ സവിശേഷതയായിരുന്നിട്ടുണ്ട്. ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളുടെ കാര്യത്തിൽ ബൈബിളിന്റെ നിലപാട് സംബന്ധിച്ച ലേഖനങ്ങൾ ബൈബിളിൽ വിശ്വസിക്കുകയൊ വിശ്വസിക്കാതിരിക്കയൊ ചെയ്യുന്ന വ്യക്തികളുടെ ജിജ്ഞാസയുളള മനസ്സുകൾക്കുവേണ്ടി രൂപകൽപനചെയ്യപ്പെട്ടിരിക്കുന്നു. നാം ഈ സവിശേഷത വയൽശുശ്രൂഷയിൽ ഉപയോഗിക്കുന്നുണ്ടോ? ഇവയിൽ നിങ്ങളുടെ സ്ഥലത്തെ പ്രദേശത്തിന് യോജിച്ച വിവിധ ലേഖനങ്ങൾ സദസ്സുമായി പുനരവലോകനം ചെയ്യുക. ലേഖനങ്ങൾ ശുശ്രൂഷയിൽ എങ്ങനെ വിശേഷവൽക്കരിക്കാമെന്ന് പ്രകടിപ്പിക്കുക. (നാട്ടുഭാഷ: “യേശുവിന്റെ ജീവിതവും ശുശ്രൂഷയും” പകരം ഉപയോഗിക്കുക. നിങ്ങളുടെ പ്രദേശത്തിന് യോജിച്ച ലേഖനങ്ങൾ തെരഞ്ഞെടുക്കുക.)
ഗീതം 92 (51), സമാപന പ്രാർത്ഥന.
മെയ് 28-നാരംഭിക്കുന്ന വാരം
ഗീതം 106 (55)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും. വീക്ഷാഗോപുരത്തിന്റെ മെയ് 1 ലക്കം വിശേഷവൽക്കരിക്കുമ്പോൾ എന്തു പറയാൻ കഴിയുമെന്നും പ്രസംഗകൻ സദസ്സുമായി ചർച്ച ചെയ്യണം. യഥാർത്ഥ സമാധാനം അതു ഉറപ്പുനൽകാൻ കഴിവുളള ഒരു ശക്തനായ ഭരണാധികാരിയാൽ മാത്രമെ വരികയുളളു എന്ന് ഒരുവന് പറയാവുന്നതാണ്. സങ്കീർത്തനം 72:7, ക്രിസ്തുവിൻ കീഴിലെ ദൈവരാജ്യം സമൃദ്ധമായ സമാധാനം കൈവരുത്തുമെന്ന് പറയുന്നു. നീതിയുളള ഒരു ഭരണാധിപൻ എന്ന നിലയിൽ അവന് ദുഷ്ടൻമാരെ നീക്കംചെയ്യുന്നതിനും മരിച്ചുപോയവരുടെ പുനരുത്ഥാനംപോലും ഉറപ്പു വരുത്തുന്നതിനും കഴിയും. (സങ്കീ. 37:10, 11) മാസികാദിനത്തിലും വരിസംഖ്യ സമർപ്പിക്കുമ്പോഴും ഉപയോഗിക്കാവുന്ന കൃത്യമായ ആശയങ്ങൾ മെയ്യ് ലക്കത്തിൽനിന്ന് ചൂണ്ടിക്കാണിക്കുക.
25 മിനി: “ജ്ഞാനിയായിരിക്ക—നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുക.” മൂപ്പൻ സദസ്സുമായി വിഷയം ചർച്ചചെയ്യുക. പഠിച്ച കാര്യങ്ങൾ ഓർമ്മിക്കുന്നതിനും ബാധകമാക്കുന്നതിനും സാധ്യമാകേണ്ടതിന് പ്രസീദ്ധീകരണങ്ങൾ ശ്രദ്ധാപൂർവം പഠിക്കുന്നതിന്റെ ആവശ്യം ഊന്നിപ്പറയുക. അടുത്ത കാലത്തെ പ്രസിദ്ധീകരണങ്ങളിലെ സ്ഥലപരമായി ബാധകമാകുന്ന പ്രായോഗിക ആശയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. ദൃഷ്ടാന്തങ്ങൾ: യുവാക്കൾക്ക് സ്കൂളിലെ സാഹചര്യങ്ങളെ നേരിടാൻ കഴിയുന്ന വിധം; ജോലിസ്ഥലത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന വിധം; സഹോദരങ്ങൾ തമ്മിലൊ വിവാഹ ഇണകൾ തമ്മിലൊ ഉളള പ്രശ്നങ്ങളെ പരിഹരിക്കുന്ന വിധം. സ്ഥലത്തെ സഭക്ക് ഏററവും സഹായകമായ വിവരം ഉപയോഗിക്കുക.
10 മിനി: നാം പഠിക്കുന്നത് ബാധകമാക്കുന്നതിൽനിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങൾ. പഠിച്ച കാര്യങ്ങൾ ബാധകമാക്കിയ വിധവും അത് ബാധകമാക്കിയ വ്യക്തികൾക്ക് ലഭിച്ച അനുഗ്രഹങ്ങളും വിവരിക്കുന്ന നന്നായി തയ്യാറായ അനുഭവങ്ങൾ പറയിക്കുക. സ്ഥലത്തെ അനുഭവങ്ങളാണ് ഏററവും നല്ലത്, എന്നാൽ ആവശ്യമെങ്കിൽ 1990 ലെ വാർഷികപുസ്തകത്തൽനിന്നുളളവ ഉപയോഗിക്കാം.—7-9, 43-5, 50-3, 57-8, 64 എന്നീ പേജുകൾ കാണുക.
ഗീതം 75 (58), സമാപന പ്രാർത്ഥന.
ജൂൺ 4-നാരംഭിക്കുന്ന വാരം
ഗീതം 200 (108)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. സഭ സമർപ്പിച്ച പുതിയ വരിസംഖ്യകളുടെ എണ്ണം പരാമർശിക്കുകയും ഈ മാസം സഹായ പയനിയറിംഗ് നടത്തിയവർ ആസ്വദിച്ച അനുഭവങ്ങൾ പറയിക്കുകയും ചെയ്യുക.
10 മിനി: ആത്മീയമായ നല്ല സമയങ്ങൾക്കുവേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്യുക. സേവനമേൽവിചാരകൻ, പ്രത്യേക സമ്മേളനദിനങ്ങളിൽ ഹാജരാകുന്നതുൾപ്പെടെ വരുംമാസങ്ങളിലേക്ക് ചെയ്യേണ്ട ആസൂത്രണങ്ങൾ സംബന്ധിച്ച് സദസ്സുമായി ചർച്ചചെയ്യുന്നു. ചൂടുകൂടിയ മാസങ്ങൾ അവധിയിലായിരിക്കുന്ന യുവാക്കളെ കൂടുതലായ പ്രവർത്തനത്തിന് അനുവദിക്കുന്നു.
25 മിനി: “സഹിഷ്ണുതയോടെ ഫലം ഉൽപാദിപ്പിക്കുന്നു.” 1990-ലെ വാർഷികപുസ്തകത്തലെ 253-5 പേജുകളെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. (നാട്ടുഭാഷ: “യഹോവക്കുവേണ്ടി സാക്ഷീകരിക്കുക, ക്ഷീണിക്കരുത്.” ജനുവരി 1, 1990 വീക്ഷാഗോപുരം) പരിശോധനകളും പ്രയാസ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും ധൈര്യപൂർവകമായ സാക്ഷീകരണത്തിലും ഫലം ഉൽപ്പാദിപ്പിക്കുന്നതിലും സ്ഥലത്തെ സഭക്കുളള പങ്കിനുവേണ്ടി പ്രസാധകരെ ഊഷ്മളമായി അഭിനന്ദിക്കുക.
ഗീതം 72 (58), സമാപന പ്രാർത്ഥന.