ദൈവത്തിന്റെ വചനം—മനുഷ്യന്റേതല്ല
1 “നിശ്ചയമായും അതുകൊണ്ടാണ് ഞങ്ങളും ഇടവിടാതെ ദൈവത്തിനു നന്ദി പറയുന്നത്, എന്തുകൊണ്ടെന്നാൽ നിങ്ങൾ ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം ലഭിച്ചപ്പോൾ നിങ്ങൾ അതിനെ മനുഷ്യരുടെ വചനമായിട്ടല്ല, അത് യഥാർത്ഥത്തിൽ ആയിരിക്കുന്നതുപോലെതന്നെ ദൈവവചനമെന്നപോലെ സ്വീകരിച്ചു . . . ” (1 തെസ്സ. 2:13) അപ്പോസ്തലനായ പൗലോസിന്റെ തീക്ഷ്ണമായ പ്രസംഗത്തിന് എത്ര പ്രതിഫലദായകമായ പ്രതികരണം!
2 അതിനേക്കുറിച്ച് സംശയമില്ല, പൗലോസ് ദൈവവചനം നന്നായി പരിചയിച്ചിരുന്നു. ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുതിയ പുസ്തകം ബൈബിൾ യഹോവയുടെ വചനംതന്നേയെന്ന് സ്ഥാപിക്കുന്നതിനും അതിൽ വിശ്വാസം കെട്ടുപണിചെയ്യുന്നതിനും അത്യന്തം അനുയോജ്യമായതാണ്. നാം പൗലോസിന്റെ തീക്ഷ്ണതയെ അനുകരിക്കുന്നതിനാൽ അന്വേഷകരിലും വചനം പ്രാവർത്തികമാകുന്നതിന് നമുക്ക് അവരെ സഹായിക്കാൻ കഴിയും.
3 താഴെപറയുന്ന ചില ആശയങ്ങൾ നിങ്ങളുടെ അവതരണത്തിൽ നെയ്തുചേർക്കാൻ കഴിഞ്ഞേക്കാം: “എല്ലാ കാലത്തിലും ഏററം നല്ല വിൽപ്പനയുളള ഒന്ന്”, പേജ് 7; “ബൈബിളിന്റെ നന്നായി സ്ഥാപിക്കപ്പെട്ട പാഠം”, പേജ് 19; “പുരാവസ്തുഗവേഷണത്തിന് ചെയ്യാൻ കഴിയുന്നതും കഴിയാത്തതും”, പേജ് 50; “ആധുനിക വിമർശനം അപര്യാപ്തം”, പേജ് 56; “ഇന്ന് എന്തുകൊണ്ട് അത്ഭുതങ്ങൾ ഇല്ല”, പേജ് 85. ഉപസംഹാരമായി, പ്രായോഗികമായ ബാധകമാക്കലിനുളള ആശയങ്ങൾ വിശേഷാൽ, “ബൈബിളും നിങ്ങളും” എന്ന അവസാന അദ്ധ്യായത്തിൽ കാണപ്പെടുന്നു.
4 സൊസൈററിയുടെ അനേകം പ്രസിദ്ധീകരണങ്ങളിലൂടെ ലഭ്യമായിരിക്കുന്ന ധാരാളമായ ആത്മീയാഹാരത്തിന് നാം എത്രയധികം നന്ദിയുളളവരാണ്. നമുക്ക് ജൂലൈയിൽ ഈ ആത്മീയ രത്നം ഫലപ്രദമായി വയലിൽ സമർപ്പിച്ചുകൊണ്ട് ഈ വിലമതിപ്പ് പ്രകടമാക്കാൻ തീരുമാനം ചെയ്യാം.