വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/90 പേ. 8
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • ചോദ്യപ്പെട്ടി
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • സന്തോഷവാർത്തയുടെ ശുശ്രൂഷകർ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • ദൈവത്തെ ആരാധിക്കാൻ മററുള്ളവരെ സഹായിക്കുക
    വീക്ഷാഗോപുരം—1989
  • സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 2
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 7/90 പേ. 8

ചോദ്യ​പ്പെ​ട്ടി

● സ്‌നാ​പ​ന​ത്തിന്‌ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ സ്‌നാ​പ​ന​മേൽക്കാത്ത ഒരു പ്രസാ​ധകൻ വയൽശു​ശ്രൂ​ഷ​യിൽ എത്ര​ത്തോ​ളം പങ്കെടു​ക്കണം?

സ്‌നാ​പ​ന​മേൽക്കാത്ത ഒരു പ്രസാ​ധ​ക​നെന്ന നിലയിൽ യോഗ്യ​ത​യു​ളള ഒരാൾ വിവിധ വിധങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാ​ളാ​കാ​നു​ളള അയാളു​ടെ ശക്തമായ ആഗ്രഹം പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. (സങ്കീ. 110:3) തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ഉത്‌സു​ക​മായ പഠനം അയാളു​ടെ ചിന്തയി​ലും മനോ​ഭാ​വ​ത്തി​ലും ജീവി​ത​രീ​തി​യി​ലും ഒരു മാററം കൈവ​രു​ത്തി​യി​രി​ക്കു​ന്നു. കാര്യ​മാ​യി ബൈബിൾ പഠിക്കുന്ന അത്തരം ഒരാൾ യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ക​യും അവന്റെ ഇഷ്‌ടം ചെയ്യു​ക​യും ചെയ്യു​ക​യെന്ന ഹൃദയം​ഗ​മ​മായ ഒരു ആഗ്രഹ​ത്തിൽനിന്ന്‌ സഭാമീ​റ​റിം​ഗു​ക​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും യഹോ​വ​യു​ടെ ജനത്തോ​ടൊത്ത്‌ ക്രമമാ​യി കൂടി​വ​രു​ന്നു. (എബ്രാ. 10:24, 25) അത്തരം ക്രിസ്‌തീ​യ​കൂ​ടി​വ​ര​വു​ക​ളിൽ ക്രമമാ​യി ഹാജരാ​കു​ന്ന​തി​നു പുറമേ സാധ്യ​ത​യ​നു​സ​രിച്ച്‌ അയാൾ യോഗ​ങ്ങ​ളിൽ അഭി​പ്രാ​യം പറഞ്ഞു​കൊണ്ട്‌ അയാളു​ടെ വിശ്വാ​സ​ത്തി​ന്റെ പരസ്യ​പ്ര​ഖ്യാ​പനം നടത്തു​ന്ന​തിന്‌ ഹൃദയ​ത്തിൽനിന്ന്‌ പ്രേരി​ത​നാ​യി​ത്തീർന്നി​രി​ക്കു​ന്നു, അയാൾ ദിവ്യാ​ധി​പ​ത്യ​ശു​ശ്രൂ​ഷാ​സ്‌കൂ​ളിൽ പേർചാർത്തി​യി​രി​ക്കാ​നു​മി​ട​യുണ്ട്‌.—സങ്കീ. 40:9, 10; ശുശ്രൂഷ. പേ. 76.

ഒരു ബൈബിൾവി​ദ്യാർത്ഥി സത്യം സ്വീക​രി​ക്കു​ക​യും രാജ്യ​സ​ന്ദേ​ശ​ത്തി​ന്റെ മൂല്യം യഥാർത്ഥ​മാ​യി വിലമ​തി​ക്കു​ന്നു​വെന്ന്‌ പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തു​ക​ഴി​ഞ്ഞാൽ അയാൾക്ക്‌ വീടു​തോ​റു​മു​ളള ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്ന​തി​നു​ളള പദവി ഉണ്ടായി​രി​ക്കാ​വു​ന്ന​താണ്‌. ഇത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാഥ​മി​ക​മായ വേലയാണ്‌. (മത്താ. 24:14; 28:19, 20; ശുശ്രൂഷ പേ. 115) ഈ ബന്ധത്തിൽ, അദ്ധ്യയനം നടത്തുന്ന പ്രസാ​ധ​ക​നും മൂപ്പൻമാർക്കും വിദ്യാർത്ഥി​യു​ടെ മുഴു​ജീ​വി​ത​വും ക്രിസ്‌തീയ തത്വങ്ങൾക്ക്‌ അനു​യോ​ജ്യ​മാ​ണോ എന്ന്‌ തിട്ട​പ്പെ​ടു​ത്തു​ന്ന​തി​നു​ളള ഒരു ഗൗരവ​പൂർവ​ക​മായ ഉത്തരവാ​ദി​ത്വ​മുണ്ട്‌. അയാൾക്ക്‌ യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​യി​രി​ക്കു​ന്ന​തി​നു​ളള യഥാർത്ഥ വാഞ്‌ഛ​യു​ണ്ടാ​യി​രി​ക്കണം, രാജ്യ​പ്ര​സം​ഗ​വും ശിഷ്യ​രാ​ക്ക​ലു​മാ​കുന്ന വേലയിൽ പങ്കെടു​ക്കുന്ന പദവിയെ വിലമ​തി​ക്കു​ക​യും വേണം.—ഗലാ. 6:6; w88 11⁄15 പേ.17; ശുശ്രൂ. പേ. 102, 103, 182.

ഒരു ബൈബിൾവി​ദ്യാർത്ഥി നമ്മോ​ടൊത്ത്‌ ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്ന​തിന്‌ യോഗ്യ​ത​പ്രാ​പി​ക്കു​ന്ന​തു​മു​തൽ അയാൾ സ്‌നാ​പ​ന​ത്തിന്‌ തന്നെത്തന്നേ അർപ്പി​ക്കു​ന്ന​തി​നു പ്രാപ്‌ത​നാ​കു​ന്ന​തു​വരെ വളരെ ദീർഘ​മായ ഒരു കാലഘട്ടം ആവശ്യ​മാ​യി​രി​ക്കു​ന്നില്ല. ഇപ്പോൾത്തന്നെ അയാളു​ടെ ജീവി​ത​ഗതി ക്രിസ്‌തീയ തത്വങ്ങൾക്ക്‌ പൂർണ്ണ​മാ​യും അനു​യോ​ജ്യ​മാണ്‌, എന്നാൽ അയാൾക്ക്‌ പരസ്യ​ശു​ശ്രൂ​ഷ​യിൽ അനുഭ​വ​പ​രി​ച​യ​ക്കു​റ​വുണ്ട്‌. അയാൾ വയൽശു​ശ്രൂ​ഷ​യിൽ ക്രമമാ​യും തീക്ഷ്‌ണ​മാ​യും പങ്കു​കൊ​ള​ളാൻ ഉറച്ച തീരു​മാ​നം ചെയ്‌തി​രി​ക്കു​ന്നു​വെന്ന്‌ പ്രകട​മാ​ക്കാൻ ആവശ്യ​മായ സമയം അയാൾക്ക്‌ അനുവ​ദി​ക്കണം.—സങ്കീ. 40:8; റോമ. 10:9, 10, 14, 15.

വ്യക്തി സ്‌നാ​പ​ന​ത്തിന്‌ തയ്യാറാ​കു​മ്പോ​ഴേക്ക്‌ ഓരോ മാസവും വയൽസേ​വ​ന​ത്തിൽ കേവലം ഒന്നോ രണ്ടോ മണിക്കൂ​റി​ലും അധികം ചെലവ​ഴി​ച്ചു​കൊണ്ട്‌ അയാൾ ക്രമമാ​യി മററു​ള​ള​വ​രു​മാ​യി സുവാർത്ത പങ്കു​വെ​ക്കാൻ നല്ല സാദ്ധ്യ​ത​യുണ്ട്‌. (w84 6⁄1 പേ. 8 ഖ. 2) തീർച്ച​യാ​യും, സ്‌നാ​പ​ന​ത്തിന്‌ അപേക്ഷി​ക്കുന്ന ഓരോ​രു​ത്ത​രു​ടെ​യും വ്യക്തി​പ​ര​മായ സാഹച​ര്യ​ങ്ങൾ പുനര​വ​ലോ​കനം ചെയ്യണം, പശ്ചാത്തലം, പ്രായം, പരിമി​തി​കൾ മുതലാ​യവ പരിഗ​ണി​ച്ചു​കൊ​ണ്ടു​തന്നെ. മൂപ്പൻമാർ നമ്മുടെ ശുശ്രൂ​ഷാ പുസ്‌ത​ക​ത്തി​ന്റെ പേജ്‌ 182-ൽ തങ്ങൾക്കു നൽക​പ്പെ​ട്ടി​രി​ക്കുന്ന മാർഗ്ഗ​നിർദ്ദേ​ശ​ത്താൽ വഴിന​യി​ക്ക​പ്പെ​ടാൻ ആഗ്രഹി​ക്കും: “തങ്ങളുടെ ഹൃദയ​ങ്ങളെ യഹോ​വ​യി​ങ്ക​ലേക്ക്‌ തിരി​ക്കു​ക​യും അടിസ്ഥാന ബൈബിൾ സത്യങ്ങ​ളു​ടെ സാരം ഗ്രഹി​ക്കു​ക​യും ചെയ്‌തി​ട്ടു​ള​ള​വ​രി​ലാണ്‌ നമുക്കു താത്‌പ​ര്യ​മു​ള​ളത്‌. നിങ്ങളു​ടെ സ്‌നേ​ഹ​പൂർവ​ക​മായ സഹായ​ത്താൽ, സ്‌നാ​പ​ന​പ്പെ​ടു​ന്നവർ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യി​ലേക്ക്‌ പ്രവേ​ശി​ക്കു​വാൻ പ്രോ​ത്‌സാ​ഹി​ത​രാ​കു​ക​യും സഹായി​ക്ക​പ്പെ​ടു​ക​യും ചെയ്യും, ആ സുപ്ര​ധാന നിയോ​ഗം നിർവ്വ​ഹി​ക്കാൻ മതിയായ തയ്യാറാ​ക​ലോ​ടു​കൂ​ടെ​ത്തന്നെ.”—മത്താ. 16:24; യോഹ. 4:34; 1 പത്രോ. 2:21.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക