രാജ്യസന്ദേശം പരത്തുന്നതിൽ തീക്ഷ്ണതയുളളവരായിരിക്കുക
1 യഹോവ സൽപ്രവൃത്തികളുടെ ഒരു ദൈവമാകുന്നു, അവ സാധിതമാക്കുന്നതിൽ അവൻ തീക്ഷ്ണതയുളളവനുമാണ്. അവൻ ചെയ്യുന്നതെല്ലാം തന്നെ സേവിക്കുന്നവരുടെ നൻമക്കുവേണ്ടിയാണ്. യേശു തന്റെ പിതാവിനെ അനുകരിക്കുന്നതിൽ നല്ല ദൃഷ്ടാന്തംവെച്ചു. ഒരു സന്ദർഭത്തിൽ യഹോവയുടെ ഭവനത്തിലുളള തീക്ഷ്ണത അതിനെ വാണിജ്യശാല ആക്കുന്നവരെ ആലയത്തിൽനിന്നു തുരത്തുന്നതിന് അവനെ പ്രേരിപ്പിച്ചു. (യോഹ. 2:14-17) നമ്മളും “സൽപ്രവർത്തികൾക്കു തീക്ഷ്ണതയുളള” ഒരു ജനമായി തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവക്കുവേണ്ടിയുളള നമ്മുടെ സേവനത്തിൽ നാമും തീക്ഷ്ണത പ്രകടമാക്കണം.—തീത്തോ. 2:14.
2 ക്രിസ്ത്യാനികളുടെ സൽപ്രവൃത്തികൾ മററുളളവർക്കു പ്രയോജനം ചെയ്യുന്നു. മറെറാരാൾക്കുവേണ്ടി നമുക്കു ചെയ്യാൻ കഴിയുന്ന ഏററവും പ്രയോജനകരമായ സംഗതി യഹോവയെ അറിയാനും സേവിക്കാനും അയാളെ സഹായിക്കയാണ്. (യോഹ. 17:3) നമ്മുടെ തീക്ഷ്ണമായ രാജ്യപ്രസംഗവും ശിഷ്യരാക്കലുമാകുന്ന വേല മുഖാന്തരമാണ് നാം അങ്ങനെയുളള സഹായം വെച്ചുനീട്ടുന്നത്.
3 തീക്ഷ്ണത എന്നാലെന്താണ്? തീക്ഷ്ണത ശുഷ്കാന്തിയാണ്. ക്രിസ്തീയ തീക്ഷ്ണത ശരിയും ഉചിതവുമായത് ചെയ്യാനുളള ആത്മാർത്ഥമായ ആഗ്രഹത്തിൽനിന്നാണ് ഉടലെടുക്കുന്നത്. “തീക്ത്ണത” എന്നതിനുളള ഗ്രീക്ക് പദത്തിന്റെ അർത്ഥം “തിളക്കുക”യെന്നാണ്. ദൈവത്തിന്റെ ശുശ്രൂഷകരെന്ന നിലയിൽ നാം രാജ്യസന്ദേശം പരത്തുമ്പോൾ നാം ഈ ഗുണം പ്രകടമാക്കണം. നാം ശുശ്രൂഷയിൽ തീക്ഷ്ണതയുളളവരാണോ? യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പഠിക്കാൻ മററുളളവരെ സഹായിക്കുന്നതിന് നമ്മാൽ കഴിയുന്നതെല്ലാം നാം ചെയ്യുന്നുണ്ടോ?
ലഘുപത്രികകൾ സമർപ്പിക്കുന്നതിൽ തീക്ഷ്ണത പ്രകടമാക്കുക
4 സെപ്ററംബർ മാസത്തിൽ സ്കൂളും യഹോവയുടെ സാക്ഷികളും ഒഴിച്ചുളള 32-പേജ് ലഘുപത്രികകളിൽ ഏതെങ്കിലും സമർപ്പിക്കാനുളള പദവി നമുക്കു വീണ്ടും ഉണ്ടായിരിക്കും. നമുക്ക് ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), പറുദീസാ സ്ഥാപിക്കുന്ന ഗവൺമെൻറ് എന്നിവ സമർപ്പിക്കാവുന്നതാണ്. പ്രദേശത്തിനും നിങ്ങൾ വാതിൽക്കൽ കണ്ടുമുട്ടുന്ന ആളിനും ഏററവും ഉചിതമെന്നു തോന്നുന്ന ഏതു ലഘുപത്രികയും സമർപ്പിക്കാൻ ഒരുങ്ങിയിരിക്കുക.
5 രാജ്യസന്ദേശം പരത്തുന്നതിൽ തീക്ഷ്ണരായിരിക്കുന്നതിന് നന്നായി തയ്യാറായിരിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സംഭാഷണവിഷയം നമുക്ക് പരിചിതമാണോ? സംഭാഷണവിഷയത്തെ നമുക്ക് നാം സമർപ്പിക്കുന്ന ലഘുപത്രികയോട് എങ്ങനെ ബന്ധിപ്പിക്കാം? ലഘുപത്രികകളിലെ ഏത് പ്രത്യേക പോയിൻറുകൾ നമുക്കു പറയാൻ കഴിയും? നാം അഞ്ചു ലഘുപത്രികകളും പരിചിതമാക്കുന്നതിന് സമയമെടുക്കുകയും നമ്മുടെ സ്വന്തമനസ്സുകളിൽ അവസംബന്ധിച്ച് ഉത്സാഹം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ നമ്മുടെ പ്രദേശത്തുളളവർക്ക് തീക്ഷ്ണതയോടെ അവ അവതരിപ്പിക്കാൻ നാം സജ്ജരായിരിക്കും.
ലഘുപത്രികകൾ സമർപ്പിക്കുന്നതിനുളള നിർദ്ദേശങ്ങൾ
6 നിങ്ങളെത്തന്നെ പരിചയപ്പെടുത്തിയശേഷം നിങ്ങൾക്കിങ്ങനെ പറയാവുന്നതാണ്: “ഇന്ന് ലോകത്തിലുളള ദുഷ്ടതയിൽ ദൈവത്തിന് ഉൽക്കണ്ഠയുണ്ടോ എന്ന് അറിയാൻ നിങ്ങൾ എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? [മറുപടി പറയാൻ അനുവദിക്കുക.] പെട്ടെന്നുതന്നെ ദുഷ്ടൻമാർ നിർമ്മൂലമാക്കപ്പെടുമെന്ന് ബൈബിൾ വിശദീകരിക്കുന്നു. [സങ്കീർത്തനം 92:7 വായിക്കുക.] വാസ്തവമിതാകയാൽ യഥാർത്ഥ മാർഗ്ഗദർശനത്തിനും സംരക്ഷണത്തിനും വേണ്ടി നമുക്ക് ആരിലേക്കു തിരിയാൻ കഴിയും? [സങ്കീർത്തനം 145:20 വായിക്കുക.] അതുകൊണ്ട് നമ്മുടെ ഏക രക്ഷാമാർഗ്ഗം നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവവുമായുളള ഒരു ബന്ധത്തിലൂടെയാണ് കൈവരുന്നത്. അവൻ അനുസരണമുളള സകല മനുഷ്യവർഗ്ഗത്തിനും വാഗ്ദാനം ചെയ്യുന്ന അനുഗ്രഹങ്ങൾ നാം പരിചിന്തിക്കേണ്ടതുണ്ട്.” പിന്നീട് നിങ്ങൾക്ക് ഭൂമിയിലെ ജീവിതം ലഘുപത്രികയിലെ 49-ാം ചിത്രത്തിലേക്ക് തിരിഞ്ഞ് ചിത്രീകരിക്കപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങളെ പ്രദീപ്തമാക്കുന്ന ചിത്രവിവരണം വായിക്കാൻ കഴിയും. അല്ലെങ്കിൽ ഗവൺമെൻറ് ലഘുപത്രികയിലെ 29-ാം പേജിലേക്കു തിരിഞ്ഞ് അവിടെ വിശദീകരിക്കപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾ ചർച്ചചെയ്യുക. ചിലർ ദൈവരാജ്യം മനുഷ്യവർഗ്ഗത്തിനുവേണ്ടി എന്തു ചെയ്യുമെന്ന് വിശദീകരിക്കുന്നതിന് “നോക്കൂ!” ലഘുപത്രികയുടെ 49-ഉം 50-ഉം ഖണ്ഡികകൾ ഉപയോഗിക്കാൻ ആഗ്രഹിച്ചേക്കാം.
7 ഇവ ദുർഘടകാലങ്ങളാകയാൽ നാം വഹിക്കുന്ന സന്ദേശം അടിയന്തിരമാണ്. നാം രാജ്യസന്ദേശം പരത്തുന്നതിൽ തീക്ഷ്ണതയുളളവരായിരിക്കേണ്ട ആവശ്യമുണ്ട്, ദൈവത്തോടും അവന്റെ വചനത്തോടും പരിചയപ്പെടാൻ മററുളളവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടുതന്നെ. ജീവദായകമായ പരിജ്ഞാനം തീക്ഷ്ണമായി പരത്തിക്കൊണ്ട് നാം നമ്മുടെ ദൈവികഭക്തിയുടെയും യഹോവയോടുളള സ്നേഹത്തിന്റെയും തെളിവു നൽകുന്നു. നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ സൽപ്രവൃത്തികൾക്ക് തീക്ഷ്ണതയുളളവനാണോ? പ്രസംഗ പ്രവർത്തനത്തിനുളള എന്റെ പിന്തുണയെ ഉത്സുകവും സർവാത്മനാ ഉളളതുമെന്ന് വർണ്ണിക്കാൻ കഴിയുമോ?’ നമ്മുടെ ഉത്തരങ്ങൾ നമ്മുടെ തീക്ഷ്ണതയുടെ ഗുണത്തെക്കുറിച്ച് വളരെയധികം നമ്മെ അറിയിക്കും. രാജ്യസന്ദേശം പരത്തുന്നതിൽ നാം എത്രയധികം പങ്കെടുക്കുന്നുവോ അത്ര വലുതായിരിക്കും നമ്മുടെ തീക്ഷ്ണത. നാം യഥാർത്ഥത്തിൽ സൽപ്രവൃത്തികൾക്കു തീക്ഷ്ണതയുളള ഒരു ജനമാണെന്ന് മററുളളവർ കാണും.