ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
സെപ്ററംബർ 10-നാരംഭിക്കുന്ന വാരം
ഗീതം 30 (117)
12 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ചോദ്യപ്പെട്ടി വായിക്കുകയും യഹോവയുടെ സ്ഥാപനത്തെ പ്രതിനിധാനം ചെയ്യുമ്പോൾ ഉചിതമായ വസ്ത്രധാരണവും ചമയവും മററും ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ചുരുക്കിപ്പറയുകയും ചെയ്യുക. ഈ ശനിയാഴ്ച മാസികാ സാക്ഷീകരണത്തിന് പ്രോത്സാഹിപ്പിക്കുക.
18 മിനി: “രാജ്യസന്ദേശം പരത്തുന്നതിൽ തീക്ഷ്ണതയുളളവരായിരിക്കുക.” ചോദ്യോത്തര പരിചിന്തനം. 6-ാം ഖണ്ഡിക ചർച്ചചെയ്ത ശേഷം ഖണ്ഡികയിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ ലഘുപത്രികകൾ സമർപ്പിക്കുന്നത് പ്രകടിപ്പിക്കുക. സംഭാഷണവിഷയം ഉപയോഗിക്കുക. വയൽസേവനത്തിൽ തീക്ഷ്ണരായിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക.
15 മിനി: “വയൽ ശുശ്രൂഷ മെച്ചപ്പെടുത്താൻ സ്ക്കൂൾ ഉപയോഗിക്കൽ.” സ്ക്കൂൾമേൽവിചാരകൻ ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂൾ ഗൈഡ്ബുക്കിന്റെ 19-ാം പാഠം സദസ്സുമായി ചർച്ചചെയ്യുന്നു. സ്ക്കൂൾ വയൽശുശ്രൂഷയിലെ നമ്മുടെ പുരോഗതിക്ക് സഹായിക്കുന്ന വിധങ്ങൾ ഊന്നിപ്പറയുക. രംഗങ്ങളും പ്രസംഗങ്ങളും സ്ഥലത്തെ പ്രദേശത്തെ ഉപയോഗത്തിന് പ്രായോഗികമാക്കാൻ സ്ക്കൂളിൽ ചേർന്നിട്ടുളളവരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 31 (3), സമാപന പ്രാർത്ഥന.
സെപ്ററംബർ 17-നാരംഭിക്കുന്ന വാരം
ഗീതം 211 (105)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും. സൊസൈററി ലോകവ്യാപകമായ വേലക്കു കൊടുത്ത സംഭാവനകൾ സ്വീകരിച്ചതായുളള സൊസൈററിയുടെ അറിയിപ്പുകൾ വായിക്കുക. അങ്ങനെയുളള സംഭാവനകൾക്കും സ്ഥലത്തെ സഭക്കു കൊടുക്കുന്ന പിന്തുണക്കുംവേണ്ടി സഹോദരങ്ങളെ അഭിനന്ദിക്കുക. വാരാന്ത വയൽസേവനപ്രവർത്തനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
18 മിനി: “സഹിഷ്ണുതയോടെ ഫലം കായ്ച്ചുകൊണ്ടിരിക്കുക.” അനുബന്ധത്തെ അടിസ്ഥാനമാക്കി പ്രസംഗം. വിവരങ്ങൾ സ്ഥലപരമായി ബാധകമാക്കുകയും യഹോവയുടെ കാഴ്ചപ്പാടിൽ വ്യക്തിപരമായ തങ്ങളുടെ സാഹചര്യങ്ങളെ വീക്ഷിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
17 മിനി: “നിങ്ങൾ ഒരു ബൈബിളദ്ധ്യയനം നടത്താൻ ആഗ്രഹിക്കേണ്ടതിന്റെ കാരണം.” ചോദ്യോത്തര പരിചിന്തനം. സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും ഘട്ടംവരെ ആരെയെങ്കിലും സഹായിച്ച ഒരു പ്രസാധകനെയൊ പയനിയറെയൊ ഹ്രസ്വമായി അഭിമുഖം നടത്തുക. അയാളും അദ്ധ്യേതാക്കളും തമ്മിൽ ഏതുതരം ബന്ധം വളർന്നുവന്നുവെന്നും അദ്ധ്യയനങ്ങൾ നടത്തിയതുകൊണ്ട് എന്തു പ്രയോജനങ്ങൾ ലഭിച്ചുവെന്നും ചോദിക്കുക.
ഗീതം 133 (68), സമാപന പ്രാർത്ഥന.
സെപ്ററംബർ 24-നാരംഭിക്കുന്ന വാരം
ഗീതം 29 (11)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. കൂടാതെ, വാരാന്തവയൽപ്രവർത്തനത്തിലെ പങ്കുപററലിനു പ്രോത്സാഹിപ്പിക്കുക.
20 മിനി: “നിങ്ങളുടെ കുട്ടികൾ സ്കൂളിൽ ഉറച്ചുനിൽക്കുന്നുവോ?” സദസ്സുമായുളള ചോദ്യോത്തര പരിചിന്തനം. ഖണ്ഡികകളും തിരുവെഴുത്തുകളും വായിപ്പിക്കുക. ആശയങ്ങളെ വിശദമാക്കുന്ന ഏതെങ്കിലും സ്ഥലപരമായ അനുഭവങ്ങളുണ്ടെങ്കിൽ സമയം അനുവദിക്കുന്നതനുസരിച്ച് അവ അവതരിപ്പിക്കാവുന്നതാണ്.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ 1990 ഏപ്രിൽ 15-ലെ വാച്ച്ടവറിന്റെ 26-28 പേജുകളിലെ “‘ഉറച്ചുനിൽക്കുക’—ഇടറിപ്പോകരുത്” എന്ന വിഷയം സംബന്ധിച്ച പ്രസംഗം. (നാട്ടുഭാഷ: 1990 ജൂൺ വീക്ഷാഗോപുരത്തിലെ “അവിശ്വാസികളോടുകൂടെ അമിക്കപ്പെടരുത്.”)
ഗീതം 191 (42), സമാപനപ്രാർത്ഥന.
ഒക്ടോബർ 1-നാരംഭിക്കുന്ന വാരം
ഗീതം 92 (51)
7 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഇൻഡ്യയിലെ മെയ് സേവനറിപ്പോർട്ടും ആ മാസത്തെ സഭാറിപ്പോർട്ടിലെ ഏതെങ്കിലും ക്രിയാത്മക വശങ്ങളും ചർച്ചചെയ്യുക. വയൽസേവനറിപ്പോർട്ടുകൾ കൃത്യമായി ഇടുന്നതിന്റെ പ്രാധാന്യം പറയുക.
23 മിനി: “സുവാർത്ത സമർപ്പിക്കൽ—ഒരു അനൗപചാരിക സാക്ഷ്യം കൊടുക്കാനുളള അവസരങ്ങൾ ഉണ്ടാക്കിക്കൊണ്ട്.” ചോദ്യോത്തര പരിചിന്തനം. മൂന്നാം ഖണ്ഡിക പരിചിന്തിച്ചശേഷം ഒരു അനൗപചാരിക സാക്ഷ്യം നൽകാൻ ലഭ്യമായിരിക്കാവുന്ന മററവസരങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി സദസ്യരോടു ചോദിക്കുക. പുതിയ സ്കൂൾവർഷം കുട്ടികൾക്ക് സത്യത്തെക്കുറിച്ചു സംസാരിക്കാനുളള അവസരം നൽകുന്നതെങ്ങനെയെന്നു ചൂണ്ടിക്കാണിക്കുക. 6-ാം ഖണ്ഡികയെ തുടർന്ന് അനൗപചാരികസാക്ഷീകരണത്തിൽ വിജയം ലഭിച്ചിട്ടുളള ഒന്നോ രണ്ടോ പ്രസാധകരുമായി ഹ്രസ്വമായ അഭിമുഖം നടത്തുക. ‘അവർ ഏതവസരങ്ങളിൽ പ്രസംഗിക്കുന്നു? പ്രസംഗത്തിനുളള ഈ മാർഗ്ഗം ഫലപ്രദമെന്ന് അവർ കണ്ടെത്തുന്നതെന്തുകൊണ്ട്? അവർക്ക് എങ്ങനെ വ്യക്തിപരമായ പ്രയോജനം ലഭിച്ചിരിക്കുന്നു?’ എന്നു ചോദിക്കുക. ദിവസേന സുവാർത്ത പങ്കുവെക്കുന്നത് ഒരു ലക്ഷ്യമാക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുക. ആളുകളോട് അഗാധമായ താത്പര്യം പ്രകടമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഉപസംഹരിക്കുക.
15 മിനി: ഒക്ടോബറിൽ സൃഷ്ടിപുസ്തകം വിശേഷവൽക്കരിക്കുക. പ്രസംഗം സഹിതം പ്രകടനം. ഒക്ടോബറിൽ സൃഷ്ടിപുസ്തകം സമർപ്പിക്കുമ്പോൾ വിശേഷവൽക്കരിക്കാൻ കഴിയുന്ന പുസ്തകത്തിൽനിന്നുളള സംസാരാശയങ്ങൾ ചർച്ചചെയ്യുക. ഒരുപക്ഷേ 16-ഉം 17-ഉം അദ്ധ്യായങ്ങളായ “ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതെന്തുകൊണ്ട്?” “നിങ്ങൾക്ക് ബൈബിൾ വിശ്വസിക്കാൻ കഴിയുമോ?” എന്നീ വിഷയങ്ങളിലെ വിവരങ്ങൾ വീട്ടുകാരന് ഇഷ്ടപ്പെടും. പരിണാമസിദ്ധാന്തത്തെ ഖണ്ഡിക്കുന്നതിനും മമനുഷ്യന്റെ നിർമ്മാതാവായ ദൈവത്തിലുളള വിശ്വാസം കെട്ടുപണിചെയ്യുന്നതിനും എബ്രായർ 3:4, വെളിപ്പാട് 4:11 എന്നിങ്ങനെയുളള തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് സമർപ്പണം നടത്തുന്ന വിധം യോഗ്യതയുളള പ്രസാധകൻ പ്രകടിപ്പിക്കുക. സമയം അനുവദിക്കുന്നതനുസരിച്ച് ന്യായവാദംപുസ്തകത്തിലെ “സൃഷ്ടി” എന്ന ശീർഷകത്തിൻകീഴിലുളള വിവരം ഉപയോഗിക്കാൻ കഴിയും. സഭയുടെ വയൽസേവനക്രമീകരണങ്ങൾ അറിയിക്കുകയും പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുക.
ഗീതം 129 (66) , സമാപനപ്രാർത്ഥന.