ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
മാർച്ച് 11-നാരംഭിക്കുന്ന വാരം
ഗീതം 92 (51)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. സമയമനുവദിക്കുന്നതനുസരിച്ച് സ്ഥലത്തെ പ്രദേശത്ത് ഒടുവിലത്തെ മാസികകൾ സമർപ്പിക്കുന്നതിനുളള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക. ഈ വാരാന്തത്തിൽ വയൽസേവനത്തിനു പ്രോൽസാഹിപ്പിക്കുക.
15 മിനി: “‘വരിക’ എന്നുളള ക്ഷണം ധൈര്യപൂർവം നീട്ടിക്കൊടുക്കുക.” ചോദ്യോത്തരചർച്ചയും പ്രകടനങ്ങളും. വാർഷികവാക്യമായ വെളിപ്പാട് 22:17-ന്റെ പ്രയുക്തത ഊന്നിപ്പറഞ്ഞുകൊണ്ട് നമ്മുടെ രാജ്യശുശ്രൂഷയിലെ ലേഖന വിവരങ്ങൾ പരിചിന്തിക്കുക. പ്രദേശത്ത് ഇപ്പോഴത്തെ സാഹിത്യസമർപ്പണം നടത്തുന്നതിനുളള രീതികൾ നിർദ്ദേശിക്കുന്നതിന് ഒരു ചുരുങ്ങിയ പ്രകടനം അവതരിപ്പിക്കുക.
10 മിനി: “ഗീതത്തിലൂടെ യഹോവയെ സ്തുതിക്കൽ.” ലേഖനത്തെ അടിസ്ഥാനപ്പെടത്തിയുളള പ്രോൽസാഹജനകമായ പ്രസംഗം. ലേഖനത്തിൽ പ്രകാശിപ്പിച്ച ആശയങ്ങൾ ദൃഷ്ടാന്തീകരിക്കുന്നതിന് ഈ സന്ധ്യാപരിപാടിയിലെ ഗീതങ്ങൾ ഉപയോഗിക്കുക.
10 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ “നീതി പിന്തുടരേണ്ടതെന്തുകൊണ്ട്?” എന്ന 1990 ഒക്ടോബർ 15ലെ വാച്ച്ററവർ ലേഖനം 26-9 വരെയുളള പേജുകളെ അടിസ്ഥാനമാക്കിയുളള പ്രസംഗം. (നാട്ടുഭാഷ: 1990 ഓഗസ്ററ് 1ലെ “മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങൾക്കെന്നപോലെ അന്വേഷിച്ചുകൊണ്ടിരിക്കുക.”)
ഗീതം 20 (103), സമാപനപ്രാർത്ഥന
മാർച്ച് 18-നാരംഭിക്കുന്ന വാരം
ഗീതം 193 (22)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ട്. സ്ഥലപരമായ ആവശ്യങ്ങൾ സാധിക്കുന്നതിലുളള സഭയുടെ ഔദാര്യത്തോടുളള വിലമതിപ്പിന്റെ പ്രകടനങ്ങൾ ഉൾപ്പെടുത്തുകയും അയച്ച സംഭാവനകൾ സ്വീകരിച്ചതായുളള സൊസൈററിയുടെ അറിയിപ്പുകൾ കിട്ടിയവിവരം സഹോദരങ്ങളെ അറിയിക്കുകയുംചെയ്യുക. അടുത്ത വാരത്തിലെ സേവനയോഗത്തിന് എന്നേക്കും ജീവിക്കൽ പുസ്തകത്തിന്റെ ഒരു പ്രതി കൊണ്ടുവരാൻ എല്ലാവരെയും ഓർപ്പിക്കുക.
20 മിനി: “സുവാർത്തസമർപ്പിക്കൽ—തെരുവുസാക്ഷീകരണത്തിലൂടെ.” ചോദ്യങ്ങളും ഉത്തരങ്ങളും. ഈ വാരത്തിൽ തെരുവുസാക്ഷീകരണത്തിൽ പ്രസാധകർക്ക് ഉപയോഗിക്കാൻ കഴിയുന്ന പോയിൻറുകളെ വിശദമാക്കുന്ന രണ്ടോ മൂന്നോ ചെറുപ്രകടനങ്ങൾ ഇടക്ക് ചേർക്കുക.
15 മിനി: സഹായ പയനിയറിംഗിന് ആസൂത്രണങ്ങൾചെയ്യുക. ഏപ്രിലിലോ മെയ്യിലോ രണ്ടു മാസവുമോ സഹായപയനിയറിംഗ് നടത്താൻ ഇഷ്ടപ്പെടുന്നവർക്ക് സഹായകമായ വിവരങ്ങൾ ഉൾപ്പെടുത്തി പ്രോൽസാഹകമായ പ്രസംഗം. സഹായപയനിയറിംഗ് സംബന്ധിച്ച് അറിയിപ്പുകളുടെ കീഴിലുളള ഐററത്തെ പരാമർശിക്കുക. പ്രത്യേകപ്രവർത്തനത്തിന്റെ കാലഘട്ടത്തിൽ പയനിയറിംഗ് നടത്തുന്നവരെ പ്രോൽസാഹിപ്പിക്കാനും സഹായിക്കാനും സഭക്കും വ്യക്തികളായ പ്രസാധകർക്കും ചെയ്യാൻകഴിയുന്ന ക്രമീകരണങ്ങൾ വിശദമാക്കുക. യോഗത്തിനുശേഷം ആവശ്യപ്പെട്ടേക്കാവുന്നവർക്കുവേണ്ടി സഹായപയനിയറിംഗ് അപേക്ഷാഫാറങ്ങൾ തയ്യാറാക്കിവെക്കുക. മാർച്ച് 30-ലെ സ്മാരകാഘോഷത്തിനും ഏപ്രിൽ 7ലേക്ക് പട്ടികപ്പെടുത്തിയിരിക്കുന്ന പ്രത്യേക പരസ്യപ്രസംഗത്തിനും ആളുകളെ ക്ഷണിക്കാൻ പ്രത്യേകശ്രമം ചെയ്യപ്പെടുമെന്ന് പറയാവുന്നതാണ്.
ഗീതം 130 (58), സമാപന പ്രാർത്ഥന.
മാർച്ച് 25-നാരംഭിക്കുന്ന വാരം
ഗീതം 71 (92)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ചോദ്യപ്പെട്ടി. എല്ലാ പ്രസാധകരും തങ്ങളുടെ സഭയുടെ കൃത്യമായ പേരും മൂപ്പൻമാരുടെയെല്ലാം അല്ലെങ്കിൽ ചിലരുടെയെങ്കിലും പേരുകളും അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാണിക്കുക. ഈ വാരാന്തത്തിലെ വയൽസേവനത്തിൽ പൂർണ്ണപങ്കുപററലിന് പ്രോൽസാഹിപ്പിക്കുക, ഒരുപക്ഷേ ഒടുവിലത്തെ മാസികകളിലെ ഉചിതമായ സംസാരാശയങ്ങൾ സംബന്ധിച്ച സൂചനകൾ കൊടുത്തുകൊണ്ടുതന്നെ.
15 മിനി: “യഹോവയുടെ സാക്ഷികളെന്ന നിലയിൽ നമ്മുടെ രാജ്യശുശ്രൂഷ നിവർത്തിക്കൽ.” യോഗ്യതയുളള ഒരു ഉപദേഷ്ടാവായിരിക്കുന്ന ഒരു സഹോദരൻ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന വിവരങ്ങൾ ചർച്ചചെയ്യുകയും നമ്മുടെ ശുശ്രൂഷ മെച്ചപ്പെടുത്തുന്നതിന് പറഞ്ഞിരിക്കുന്ന സവിശേഷതകളുടെ ഉപയോഗം പ്രകടിപ്പിക്കുകയുംചെയ്യുക.
20 മിനി: ഏപ്രിലിലെ സേവനത്തിന് ഒരുങ്ങുക. ഏപ്രിലിൽ നാം എന്നേക്കും ജീവിക്കൽ പുസ്തകം സമർപ്പിക്കുന്നതായിരിക്കും. ഈ വാരാന്തത്തിൽ ഈ പ്രസിദ്ധീകരണം സമർപ്പിക്കുന്നതിനുളള പിൻവരുന്ന നിർദ്ദേശങ്ങളിൽ ചിലത് ചർച്ചചെയ്യുക. ഇവയിൽ ഉൾപ്പെടുത്താവുന്നവ: അക്രൈസ്തവർക്കു സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് 7, 11അല്ലെങ്കിൽ 19 എന്നീ അദ്ധ്യായങ്ങളിൽനിന്നുളള ഏത് പോയിൻറുകൾ ഉപയോഗിക്കാൻ കഴിയും? ഇപ്പോഴത്തെ സംഭാഷണവിഷയത്തോട് നിങ്ങൾക്ക് 11, 33, 100, 128, 131, 156, 157, 161, അല്ലെങ്കിൽ 162 എന്നീ പേജുകളിലെ ചിത്രങ്ങൾ എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും? നിങ്ങൾ തെളിയിക്കാനാഗ്രഹിക്കുന്ന പുസ്തകത്തിലെ ഒരു ആശയം പ്രദീപ്തമാക്കുന്നതിന് പേജിന്റെ അടിയിലെ ചോദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. പുസ്തകത്തിന്റെ അവതരണം പ്രകടിപ്പിക്കുക.
ഗീതം 211 (105), സമാപന പ്രാർത്ഥന.
ഏപ്രിൽ 1-നാരംഭിക്കുന്ന വാരം
ഗീതം 148 (50)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യവാർത്തകളും. ഉചിതമായ മാസികാവതരണങ്ങൾ നിർദ്ദേശിക്കുകയും പ്രകടിപ്പിക്കുകയുംചെയ്യുക. ഈ വാരാന്ത വയൽസേവനത്തിലെ പങ്കുപററലിനു പ്രോൽസാഹിപ്പിക്കുക.
15 മിനി: “യഹോവ തന്റെ വേല അഭിവൃദ്ധിപ്പെടുത്തുന്ന വിധം.” 1990 ഡിസംബർ 1ലെ വാച്ച്ററവർ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി പ്രസംഗം, പേജ് 22-5. നാട്ടുഭാഷ വീ. 1990 സെപ്ററംബർ 1, “നാം യഹോവക്ക് എങ്ങനെ തിരികെ കൊടുക്കും?”)
20 മിനി “വരിക!” എന്നു പറഞ്ഞുകൊണ്ട് ആഗോളമായ സന്തോഷത്തിൽ പങ്കുപററുക. 1991 ജനുവരി 1ലെ വാച്ച്ററവറിലുളള സവിശേഷ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി പ്രസംഗവും അഭിമുഖങ്ങളും അനുഭവങ്ങളും. (നാട്ടുഭാഷ: വീ. 1991 ഏപ്രിൽ 1) വീക്ഷാഗോപുരത്തിലെ വിവരങ്ങളുടെ ഉത്സാഹപൂർവകവും പ്രോൽസാഹകവുമായ അവതരണവും അതോടുകൂടെ സ്ഥലത്തെ തീക്ഷ്ണതയുളള പ്രസാധകരിൽനിന്നുളള ആശയപ്രകടനങ്ങളും അനുഭവങ്ങളും സഹിതം അങ്ങനെയുളള സന്തോഷത്തെ പ്രതിഫലിപ്പിക്കുക.
ഗീതം 63 (32), സമാപന പ്രാർത്ഥന.