ദൈവനാമത്തെ പൂർണ്ണമായി സ്തുതിക്കുക
1 യഹോവയുടെ അനേകം അനുഗ്രഹങ്ങളിൽ നാം എത്ര സന്തോഷിക്കുന്നു! ഇൻഡ്യയിൽ ഈ സേവനവർഷത്തിൽ പ്രസാധകരിലും പയനിയർമാരിലും ഭവനബൈബിളദ്ധ്യയനങ്ങളിലും പുതിയ അത്യുച്ചങ്ങൾ ഉണ്ടായിട്ടുണ്ട്. 28,866 എന്ന നല്ല ഒരു സ്മാരകഹാജരും കിട്ടി. വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിനു പ്രസാധകർ പ്രത്യേക കൺവെൻഷനുകളിൽ സംബന്ധിച്ചു. നമ്മുടെ നല്ല സർക്കിട്ട് സമ്മേളനത്തിന്റെയും പ്രത്യേക സമ്മേളനദിനത്തിന്റെയും പരിപാടിയിൽ നൽകപ്പെട്ട സമൃദ്ധമായ ആത്മീയാഹാരത്തിൽനിന്ന് നമുക്കെല്ലാം പ്രയോജനം കിട്ടിയിരിക്കുന്നു. നമുക്ക് മററനേകം അനുഗ്രഹങ്ങളും ലഭിച്ചിരിക്കുന്നു.
2 യഹോവ നമുക്കുവേണ്ടി ചെയ്യുന്ന സകലത്തിനോടുമുളള വിലമതിപ്പ് നമുക്കെങ്ങനെ പ്രകടമാക്കാൻ കഴിയും? ദൈവനാമത്തെ പൂർണ്ണമായി സ്തുതിക്കുന്നതിനാൽ നമുക്കിതു ചെയ്യാൻ കഴിയും!—സങ്കീ. 145:21.
ദൈവനാമത്തെ സ്തുതിച്ചുകൊണ്ടിരിക്കുക
3 സെപ്ററംബറിൽ നമുക്ക് എങ്ങനെ യഹോവയുടെ നാമത്തെ പൂർണ്ണമായി സ്തുതിക്കാൻ കഴിയും? നാം മാസികാവലിപ്പത്തിലുളള ലഘുപത്രികകൾ വിശേഷവൽക്കരിക്കുന്നതിൽ തുടരും. ഉത്സാഹപൂർവം തയ്യാറാകുന്നതിനാലും വയൽസേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ട കുറെ ലഘുപത്രികകൾ എടുക്കുന്നതിനാലും യഹോവയെ സ്തുതിക്കാനും ഒരുപക്ഷേ മററുളളവർക്കും അവനെ എങ്ങനെ സ്തുതിക്കാൻകഴിയുമെന്ന് പഠിക്കാൻ അവരെ സഹായിക്കാനും നാം സജ്ജരായിരിക്കും.
4 സംഭാഷണവിഷയം “ഒരു പുതിയലോകം—ആരാൽ” എന്നതാണ്. നമുക്ക് ന്യായവാദം പുസ്തകത്തിന്റെ 9-15 വരെയുളള പേജുകളിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുളള ഉചിതമായ മുഖവുരകൾ തയ്യാറാകാൻ കഴിയും. ചില വീട്ടുകാർ ലോകത്തെ മെച്ചപ്പെടുത്താനുളള ഇപ്പോഴത്തെ പ്രത്യാശകളെക്കുറിച്ച് ലോകനേതാക്കൻമാർ പറയുന്നത് നിങ്ങളുമായി അനായാസം ചർച്ചചെയ്യും. മിക്കയാളുകളും സമാധാനപരമായ അവസ്ഥകൾ കാംക്ഷിക്കുന്നുവെങ്കിലും മനുഷ്യന് തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴികയില്ലെന്ന് യിരെമ്യാവ് 10:23 പ്രകടമാക്കുന്നു. ഇന്നത്തെ ലോകാവസ്ഥകൾ സംബന്ധിച്ച് ദൈവം ചിലതു ചെയ്യുമെന്നുളള വാഗ്ദാനം പരാജയപ്പെടുകയില്ലെന്നുളള അറിവ് ഉറപ്പുനൽകുന്നതാണ്. ഈ വാഗ്ദാനം 2 പത്രോസ് 3:13-ൽ കാണപ്പെടുന്നു. പിന്നീട് ഒരു ഉചിതമായ ലഘുപത്രിക സമർപ്പിക്കുക.
നന്നായി തയ്യാറാകുക
5 മററുളളവരെ പഠിപ്പിക്കുന്നതിൽ ഫലപ്രദരായിരിക്കുന്നതിന് തയ്യാറാകൽ അത്യന്താപേക്ഷിതമാണ്. മററ് കുടുംബാംഗങ്ങളുമായോ നിങ്ങളെ സത്യം പഠിപ്പിച്ചയാളുമായോ നിങ്ങളുടെ പുസ്തകാദ്ധ്യയനകൂട്ടത്തിലുളള ആരെങ്കിലുമായോ തയ്യാറാകാൻ പാടില്ലേ? നിങ്ങളുടെ അവതരണം റിഹേഴ്സ്ചെയ്യുന്നതിനാൽ പ്രദേശത്തെ ആളുകളോടു സംസാരിക്കുമ്പോൾ നിങ്ങൾക്കു കൂടുതൽ ധൈര്യം തോന്നുകയും വ്യക്തിപരമായ ബോധ്യം പ്രകടമാക്കുകയും ചെയ്യും.
6 നമ്മുടെ അവതരണങ്ങളിൽ ആളുകളോടുളള നമ്മുടെ താത്പര്യം പ്രതിഫലിക്കണം. വിഷാദമഗ്നരും നിരുത്സാഹിതരുമായവർക്ക് പ്രത്യാശ കൊടുക്കുന്നതിന് പുതിയ ലോകത്തെക്കുറിച്ചുളള ബൈബിൾവാഗ്ദാനം ഊന്നിപ്പറയുക. വീട്ടുകാരൻ ലഘുപത്രിക സ്വീകരിക്കുമ്പോൾ നിങ്ങൾക്ക് നമ്മുടെ ബൈബിളദ്ധ്യനപരിപാടി ചർച്ചചെയ്യാവുന്നതാണ്. അല്ലെങ്കിൽ മടക്കസന്ദർശനസമയത്ത് അത് ചെയ്യുന്നത് കൂടുതൽ ഉചിതമാണെന്ന് നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്.
7 സേവനവർഷം അവസാനിക്കുന്നതോടെ യഹോവയിൽനിന്ന് വളരെയധികം അനുഗ്രഹങ്ങൾ പ്രാപിക്കുന്നവരായിരിക്കുന്നത് എന്തോരു സന്തോഷമാണ്! നാം പുതിയ സേവനവർഷത്തിലേക്കു നീങ്ങുമ്പോൾ യഹോവയെ അവന്റെ പുതിയ ലോകത്തിൽ എന്നേക്കും സേവിക്കുന്നതിന് ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കവേ നമുക്ക് അവന്റെ നാമത്തെ പൂർണ്ണമായി സ്തുതിക്കാം.