ശ്രദ്ധിക്കാൻ വീട്ടുകാരെ പ്രേരിപ്പിക്കുന്ന മുഖവുരകൾ
1 വീടുതോറുമുളള നിങ്ങളുടെ പ്രസംഗാവതരണത്തിന്റെ ഏററവും പ്രധാനമായ ഭാഗം ഏതാണ്? അത് മുഖവുരയാണെന്ന് നമ്മിൽ മിക്കവരും സമ്മതിക്കും. നിങ്ങൾ ആദ്യത്തെ 30-ാളം സെക്കൻറിനകം വീട്ടുകാരന്റെ താൽപ്പര്യം ഉണർത്തുന്നതിൽ പരാജയപ്പെട്ടെങ്കിൽ സാധ്യതയനുസരിച്ച് അയാൾ സംഭാഷണം അവസാനിപ്പിക്കും.
2 ഒരു ഫലപ്രദമായ മുഖവുര തയ്യാറാകുന്നതിന് നിങ്ങൾ ഏതു വസ്തുതകൾ പരിഗണിക്കും? നിങ്ങൾ കണ്ടുമുട്ടാൻ സാദ്ധ്യതയുളള ആളുകളുടെ ആചാരങ്ങളും ആവശ്യങ്ങളും അപഗ്രഥനം ചെയ്യുക. നർമ്മ സംഭാഷണം നടത്തുന്ന പതിവുണ്ടോ, അതോ പെട്ടെന്ന് പോയിൻറിലേക്ക് പ്രവേശിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുന്നുവോ? നിങ്ങളുടെ പ്രദേശത്ത് അനേകം യുവദമ്പതികൾ ഉണ്ടോ? അവരുടെ താൽപ്പര്യങ്ങൾ എന്തെല്ലാമാണ്? നിങ്ങളുടെ അയൽപക്കത്തെ ആളുകൾ മനുഷ്യവർഗ്ഗത്തെ പൊതുവെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെസംബന്ധിച്ച് ബോധവാൻമാരാണോ?
നിങ്ങൾക്ക് ഇതുപോലെ എന്തെങ്കിലും പറഞ്ഞുകൊണ്ട് ശ്രദ്ധിക്കാൻ അവരെ പ്രേരിപ്പിക്കാൻ കഴിഞ്ഞേക്കും:
◼ “നമസ്കാരം. എന്റെ പേര്—എന്നാണ്. ഞാൻ ആളുകൾ പട്ടിണി കിടക്കുന്നതിനെ സംബന്ധിച്ചും യുദ്ധങ്ങളിൽ കൊല്ലപ്പെടുന്നതിനെക്കുറിച്ചും വായിക്കുമ്പോൾ അത് എന്നെ അലട്ടുന്നു. നിങ്ങളെയോ? ഒരു സംഭാഷണം ആരംഭിക്കുന്നതിന് സഹായിച്ചേക്കാവുന്ന മററു ചോദ്യങ്ങൾ ആണ്: “ലോകത്തിന്റെ പ്രശ്നങ്ങൾക്കുളള പരിഹാരമെന്താണ്?” “ആർക്കെങ്കിലും ഭൂമിയെ ഇന്നത്തെ പ്രശ്നങ്ങളിൽ നിന്ന് വിമുക്തമാക്കാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?” “യെശയ്യാവ് 9:6, 7-ൽ പരാമർശിച്ചിരിക്കുന്നതുപോലുളള യോഗ്യതകൾ ഉണ്ടായിരുന്ന ഒരു ഭരണാധിപനെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയുമോ? [തിരുവെഴുത്തു വായിച്ച് അഭിപ്രായം പറയുക.]”
3 ചില പ്രദേശങ്ങളിൽ ആളുകൾ ലോക സമാധാനം പോലുളള ആഗോള വിഷയങ്ങളെക്കാൾ അധികമായി തങ്ങളുടെ ഭവനത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും താൽപ്പര്യം കാണിക്കുന്നു.
നിങ്ങൾക്ക് ഇപ്രകാരം ചോദിച്ചുകൊണ്ട് താൽപ്പര്യം ഉണർത്താൻ കഴിഞ്ഞേക്കും:
◼ “പത്തുവർഷത്തിനുളളിൽ നിങ്ങളും നിങ്ങളുടെ കുടുംബവും ഏതു തരത്തിലുളള ജീവിതം അനുഭവിച്ചിരിക്കുന്നു? ഭാവിയെ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം അങ്ങേയററം പ്രോത്സാഹജനകമാണ്, എന്തുകൊണ്ടെന്നാൽ അത് പൂർണ്ണതയുളള നിലവാരങ്ങളോടെ ഭരിക്കുന്ന ഒരു ഭരണാധിപനെക്കുറിച്ച് മുൻകൂട്ടിപ്പറയുന്നു. അവനെ സംബന്ധിച്ച് യെശയ്യാവ് 9:6, 7 പറയുന്നതെന്തെന്ന് ശ്രദ്ധിക്കുക.”
4 കുററകൃത്യവും സുരക്ഷിതത്വവും ഇപ്പോഴത്തെ വിഷയമായിരിക്കുന്ന ഒരു പ്രദേശത്താണോ നിങ്ങൾ ജീവിക്കുന്നത്? നിങ്ങൾ ന്യായവാദം പുസ്തകത്തിന്റെ 10-ാം പേജിലെ “കുററകൃത്യം⁄സുരക്ഷിതത്വം” എന്നതിൻ കീഴിൽ കൊടുത്തിരിക്കുന്ന ആദ്യത്തെ മുഖവുര ഉപയോഗിക്കുന്നെങ്കിൽ ചിലർ ഒരു ശ്രദ്ധിക്കുന്ന കാതു നൽകിയേക്കാം.
നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
◼ “ഹലോ. ഞങ്ങൾ വ്യക്തിപരമായ സുരക്ഷിതത്വത്തിന്റെ കാര്യം സംബന്ധിച്ച് ആളുകളുമായി സംസാരിക്കുകയാണ്. നമുക്കു ചുററും വളരെയധികം കുററകൃത്യങ്ങൾ ഉണ്ട്, അത് നമ്മുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു.” അപ്പോൾ “പരിഹാരമെന്താണ്?” അല്ലെങ്കിൽ “ആർക്കെങ്കിലും ഭൂമിയെ ഈ പ്രശ്നങ്ങളിൽ നിന്ന് വിമുക്തമാക്കാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?” അല്ലെങ്കിൽ “ഒരു ഭരണാധിപന് ഇതുപോലുളള യോഗ്യതകൾ ഉണ്ടായിരുന്നെങ്കിലെന്ത്?” എന്നതുപോലുളള ഒരു ചോദ്യം ഒരു സംഭാഷണം ആരംഭിക്കാൻ സഹായിച്ചേക്കാം. പിന്നീട് നിങ്ങൾക്ക് യെശയ്യാവ് 9:6, 7 വായിക്കാൻ കഴിയും.
5 സ്കൂൾ പ്രായത്തിലുളള ചെറുപ്പക്കാർ ഉൾപ്പെടെ നമുക്കെല്ലാം ലളിതമായ ഈ ഒററതിരുവെഴുത്ത് അവതരണം ഉപയോഗിക്കാൻ കഴിയും. യഥാർത്ഥത്തിൽ നിങ്ങൾ മാസികകൾ സമർപ്പിക്കുമ്പോൾ ഒന്ന് പരീക്ഷിച്ചുനോക്കാൻ ആഗ്രഹിച്ചേക്കാം. നമ്മുടെ ലക്ഷ്യം സാഹിത്യം സമർപ്പിക്കുന്നതിനു മുമ്പ് വീട്ടുകാരന്റെ താൽപ്പര്യം ഉണർത്തുകയെന്നതാണ് എന്ന് ഓർമ്മിക്കുക. അത്തരം തിരുവെഴുത്തപരമായ ഒരു അവതരണം നമ്മുടെ കേൾവിക്കാരനിൽ യഥാർത്ഥ താൽപ്പര്യം ഉളവാക്കുന്നതിനുളള ഒരു ഉത്തമ മാർഗ്ഗമാണെന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? അനേകരും ഫെബ്രുവരിയിലും മാർച്ചിലും മാസികകൾ സമർപ്പിക്കുമ്പോഴും മാസത്തെ ക്രമമായ സമർപ്പണം നിർവഹിക്കുമ്പോഴും ഈ അവതരണങ്ങൾ ആസ്വദിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
6 നിങ്ങൾ നിങ്ങളുടെ സന്ദർശനത്തിന്റെ ആദ്യത്തെ 30 സെക്കൻറ് നിങ്ങളുടെ പെരുമാററത്താലും മുഖവുരയാലും ഫലപ്രദമായി ഉപയോഗിക്കുന്നെങ്കിൽ ശ്രദ്ധിക്കാൻ വീട്ടുകാരെ പ്രേരിപ്പിക്കുക എന്ന നിങ്ങളുടെ പ്രധാന ലക്ഷ്യം നേടാൻ സാധ്യതയുണ്ട്.