നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ എന്തു പറയും?
1 നമ്മുടെ ശുശ്രൂഷയിൽ ഫലപ്രദരായിരിക്കുന്നതിന്, ആദ്യം താൽപ്പര്യം കാണിച്ചവരെ നാം വീണ്ടും സന്ദർശിക്കുമ്പോൾ അവരുടെ താൽപ്പര്യം പുനരുജ്വലിപ്പിക്കുന്നതിനും നമ്മുടെ സംഭാഷണം തുടരുന്നതിനും സാധ്യമാക്കിത്തീർക്കത്തക്കവണ്ണം തയ്യാറാകൽ ആവശ്യമാണ്. നാം ഇത് എങ്ങനെ ചെയ്യും?
2 സത്യക്രിസ്ത്യാനികൾ മററുളളവരിൽ യഥാർത്ഥ താൽപ്പര്യമുളളവരാകയാൽ നിങ്ങൾ മുൻസന്ദർശനത്തിൽ വീട്ടുകാരനെക്കുറിച്ച് പഠിച്ച ചില കാര്യങ്ങൾ ആദ്യമായി ശോധന ചെയ്തേക്കാം.
കുററകൃത്യത്തെക്കുറിച്ച് തന്റെ ഉത്ക്കണ്ഠ വെളിപ്പെടുത്തിയ ഒരു വ്യക്തിയോട് നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും:
◼ “കഴിഞ്ഞ പ്രാവശ്യം നാം സംസാരിച്ചപ്പോൾ നിങ്ങൾ അധർമ്മത്തിന്റെ വ്യക്തമായ വർദ്ധനവിൽ പ്രയാസപ്പെടുന്നതായി പറയുകയുണ്ടായി. കൂടുതൽ പൊലീസുകാരെ നിയമിക്കുന്നതിനാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് നിങ്ങൾ കരുതുന്നുവോ?
ഒരു വ്യക്തി ലോകാവസ്ഥകളിലെ അടുത്തകാലത്തെ വികാസങ്ങളിൽ ഉത്ക്കണ്ഠ പ്രകടമാക്കുന്നെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും:
◼ “കഴിഞ്ഞ പ്രാവശ്യം നാം ഒന്നിച്ചു ചർച്ച ചെയ്തപ്പോൾ ലോകത്തെ സമാധാനക്കുറവിനെക്കുറിച്ച് താങ്കൾ രസകരമായ ഒരു ആശയം അവതരിപ്പിച്ചു. ലോക നേതാക്കൻമാർ ഒരു പുതിയ ലോകക്രമം കൊണ്ടുവരുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?”
മററുളളവരുടെ സ്വാർത്ഥതയാൽ അസ്വാസ്ഥ്യം അനുഭവിക്കുന്ന ഒരു വ്യക്തിയോട് നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും:
◼ “കഴിഞ്ഞ പ്രാവശ്യം നാം സംസാരിച്ചപ്പോൾ നാം ആളുകളിൽ പൊതുവേ കാണപ്പെടുന്ന അത്യാഗ്രഹത്തെക്കുറിച്ച് ഒരു സവിശേഷ ആശയം പറഞ്ഞു. അത്യാഗ്രഹികളായ ആളുകളെക്കുറിച്ച് ദൈവത്തിന്റെ വീക്ഷണം എന്താണെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? [മറുപടി പറയാൻ അനുവദിക്കുക.] എഫേസ്യർ 5:5-ൽ ബൈബിൾ പറയുന്നത് ഇതാണ്.”
3 ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന മററ് അഭിപ്രായങ്ങളിൽ ഇവ ഉൾപ്പെടുന്നു:
◼ “ഞാൻ കഴിഞ്ഞപ്രാവശ്യത്തെ നമ്മുടെ സംഭാഷണം വളരെയധികം ആസ്വദിച്ചു, അതുകൊണ്ട്, യഹോവ ഭവനരഹിതരായവരുടെ വ്യസനകരമായ അവസ്ഥയെ തിരിച്ചറിയുന്നു എന്ന് നിങ്ങളെ കാണിക്കുന്നതിന് ഒരു ഹ്രസ്വമായ ആശയം ഞാൻ ഗവേഷണം ചെയ്തു കണ്ടുപിടിച്ചു. യെശയ്യാവ് 65:21-23 ശ്രദ്ധിക്കുക.”
◼ “മനുഷ്യ വർഗ്ഗത്തിന് മെച്ചപ്പെട്ട ഗവൺമെൻറ് ആവശ്യമാണെന്നുളള നിങ്ങളുടെ അഭിപ്രായത്തെ ഞാൻ വിലമതിച്ചു.”
◼ “എല്ലാ മതങ്ങളും ദൈവത്തിന്റെ അംഗീകാരത്തിന് അർഹമാണോ എന്നതു സംബന്ധിച്ച് നിങ്ങൾ ഒരു രസകരമായ ചോദ്യം ചോദിച്ചു.”
◼ “നിങ്ങൾ മുൻനിർണ്ണയത്തെക്കുറിച്ച് പറഞ്ഞ കാര്യം എന്നെ യഥാർത്ഥത്തിൽ ചിന്തിപ്പിച്ചു.”
◼ “ഞാൻ നമ്മുടെ സംഭാഷണത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു, നിങ്ങൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്ന ഒരു ആശയം, നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിൽ ഉണ്ട്. [വീട്ടുകാരനെ പുസ്തകത്തിൽ നിന്ന് തിരഞ്ഞെടുത്ത ആശയങ്ങൾ കാണിക്കാവുന്നതാണ്.]”
ഈ വിധത്തിലുളള മുഖവുരകൾ, നാം കഴിഞ്ഞ സംഭാഷണത്തെ വിലമതിക്കുന്നുവെന്നും വീണ്ടും വീട്ടുകാരനുമായി സംസാരിക്കുന്നതിന് താൽപ്പര്യമുളളവരാണെന്നും കാണിക്കുന്നു.
4 നിങ്ങൾ മടക്ക സന്ദർശനം നിർവഹിക്കുന്നതിനു മുമ്പ് നിങ്ങൾ പറയാൻപോകുന്നതിനെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ അവതരണം ഓരോ വ്യക്തിക്കും അനുയോജ്യമാക്കിത്തീർക്കുക.
5 നാം സന്ദർശിക്കുന്ന ആൾ തിരക്കുളളവനാണെങ്കിൽ നമുക്ക് അപ്പോഴും ഇപ്രകാരം പറഞ്ഞുകൊണ്ട് ഫലപ്രദരായിരിക്കാൻ കഴിയും:
◼ “താങ്കൾക്ക് ഏതാനും മിനിററുകളേ ഉളളു എന്ന് എനിക്കറിയാം, എന്നാൽ താങ്കളുടെ ജോലി തീരുമ്പോൾ താങ്കൾക്കു ചിന്തിക്കാൻ ചിലതുണ്ട്. [മത്തായി 5:3 വായിക്കുക.]”
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും:
◼ “ഈ മൂന്നു തിരുവെഴുത്തുകൾ ഞാൻ നിങ്ങൾക്കുവേണ്ടി എഴുതിയതാണ്. ഇപ്പോൾ സംസാരിക്കുന്നതിന് പററിയ സമയമല്ലാത്തതിനാൽ ഞാൻ ഇവ ഇവിടെ വെച്ചേക്കട്ടയോ, ഞാൻ തിരിച്ചുവരുമ്പോൾ അവ നിങ്ങളുമായി ചർച്ച ചെയ്യുന്നതിന് അഞ്ചു മിനിററ് എടുക്കുന്നതിന് ഞാൻ ആഗ്രഹിക്കുന്നു.”
6 ഒഴിവാക്കേണ്ട നിഷേധാത്മക സമീപനങ്ങൾ: നിഷേധാത്മകമായ ഒരു മറുപടി കൊണ്ടുവന്നേക്കാവുന്നതൊ വീട്ടുകാരനെ വിഷമത്തിലാക്കിയേക്കാവുന്നതൊ ആയ ചോദ്യങ്ങൾ സാധാരണയായി നല്ല ഫലങ്ങൾ ഉളവാക്കുന്നില്ല. ഇവയിൽ: “ഞാൻ നിങ്ങൾക്കു തന്നിട്ടുപോയ സാഹിത്യം നിങ്ങൾ വായിച്ചോ?” “നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?” “നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ?” “നിങ്ങൾക്ക് ഇപ്പോഴും ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് താൽപ്പര്യമുണ്ടോ എന്ന് ചോദിക്കാനാണ് ഞാൻ വന്നിരിക്കുന്നത്” എന്നിവ ഉൾപ്പെടുന്നു.
7 നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുളള ആളുകൾക്ക് യഥാർത്ഥത്തിൽ അർത്ഥവത്തായ സഹായം നൽകാൻ നാം മുൻകൂട്ടി തയ്യാറാകുന്നെങ്കിൽ നാം അവരെ സന്ദർശിക്കാൻ ആകാംക്ഷയുളളവരായിരിക്കും.