മാർച്ചിലേക്കുളള സേവനയോഗങ്ങൾ
മാർച്ച് 9-നാരംഭിക്കുന്ന വാരം
ഗീതം 60 (39)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. വാരാന്ത കൂട്ടസാക്ഷീകരണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പുതിയ ലക്കങ്ങളെ അടിസ്ഥാനപ്പെടത്തിയുളള മാസികാവതരണങ്ങൾ വിശേഷവത്ക്കരിക്കുക.
20 മിനി: “മാർച്ചിലേക്കുളള നിങ്ങളുടെ അവതരണത്തിന് തയ്യാറാവുക.” (10 മിനി.) ചോദ്യോത്തരങ്ങൾ. (8 മിനി.) നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അവതരണങ്ങളിൽ പ്രാദേശികമായി ഏററവും യോജിച്ച രണ്ടോ മൂന്നോ എണ്ണത്തിന്റെ നന്നായി തയ്യാറായ പ്രകടനങ്ങൾ. (2 മിനി.) നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അവതരണങ്ങളിൽ ഒന്നോ അതിലധികമോ പഠിക്കുന്നതിനും ഉപയോഗിക്കുന്നതിനും എല്ലാവരേയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “ആദാമും ഹവ്വായും,” ന്യായവാദം പുസ്തകം, പേജുകൾ 27-9. (5 മിനി.) “ആദാമും ഹവ്വായും കേവലം സാങ്കൽപ്പിക വ്യക്തികളോ?” എന്ന ഉപശീർഷകത്തിൻ കീഴിലെ വിഷയത്തെ ആസ്പദിച്ചുളള ആമുഖ പ്രസംഗം. (6 മിനി.) പ്രസാധകൻ മടക്ക സന്ദർശനം നടത്തുന്ന ഒരു ആളോട് “ആദാമിന്റെ പാപം ദൈവത്തിന്റെ ഇഷ്ടമോ, ദൈവത്തിന്റെ ആസൂത്രണമോ?” എന്ന ചോദ്യം ചോദിച്ചിട്ടുപോരുന്ന പ്രകടനം. (4 മിനി.) ന്യായവാദം പുസ്തക ലേഖനങ്ങളിലെ, “ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—” എന്ന ഭാഗം മടക്ക സന്ദർശനങ്ങളിൽ ചർച്ച ചെയ്യുന്നതിനുളള വിഷയങ്ങളായി ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. കൂടുതലായ ദൃഷ്ടാന്തങ്ങൾ പരാമർശിക്കുക.
ഗീതം 30 (117), സമാപന പ്രാർത്ഥന.
മാർച്ച് 16-നാരംഭിക്കുന്ന വാരം
ഗീതം 215 (34)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ, വാരത്തിലെ സേവന ക്രമീകരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്. ഈ വാരത്തിലും ഈ മാസത്തിലും മടക്ക സന്ദർശനങ്ങൾ നടത്തുന്നതിന് സാധാരണയിൽ കവിഞ്ഞ ശ്രമം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുക. ഈ സേവനയോഗം താൽപ്പര്യമുളള ആളുകളെ മടക്ക സന്ദർശനം നടത്തുന്നതിന് ഉപയോഗിക്കാനുളള നാലു പ്രായോഗികമായ അവതരണങ്ങൾ വിവരിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യും. ഈ വാരം ഉപയോഗിക്കുന്നതിന് ഒന്നോ അധികമൊ തിരഞ്ഞെടുക്കുക.
20 മിനി: “നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ സംഭാഷണം ആരംഭിക്കൽ.” (3 മിനി.) 1-ഉം 2-ഉം ഖണ്ഡികകളിലെ ആശയങ്ങൾ ഉൾക്കൊളളുന്ന ആമുഖ പ്രസംഗം. (15 മിനി.) 3-5 ഖണ്ഡികകളിലെ മൂന്നു അവതരണങ്ങളിലോരോന്നിന്റെയും നന്നായി തയ്യാറായ പ്രകടനങ്ങൾ. സമയം അനുവദിക്കുന്നതിനനുസരിച്ച്, ഓരോ പ്രകടനത്തിനും ശേഷം അവതരണങ്ങളുടെ പ്രായോഗികതകൾ സംബന്ധിച്ച് അഭിപ്രായങ്ങൾ പറയാൻ കഴിയും. (2 മിനി.) 6-ാം ഖണ്ഡികയിലെ ആശയങ്ങൾ എടത്തുകൊണ്ട് താൽപ്പര്യം കാണിച്ചവരുമായി സംഭാഷണം തുടങ്ങുന്നതിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അവതരണങ്ങളിൽ കുറഞ്ഞപക്ഷം ഒന്ന് തയ്യാറാകുന്നതിനും ഉപയോഗിക്കുന്നതിനും എല്ലാവർക്കും പ്രോത്സാഹനം കൊടുക്കുക.
15 മിനി. “നിങ്ങൾക്ക് സഹായ പയനിയറിംഗ് നടത്താൻ സാധിക്കുമോ?” മൂപ്പനും കഴിഞ്ഞ കാലത്ത് സഹായ പയനിയറിംഗ് നടത്തിയിട്ടുളളവരും ഏപ്രിലിലും മെയ്യിലും വീണ്ടും പേർ ചാർത്താൻ ആസൂത്രണം ചെയ്തിട്ടുളളവരുമായ വിവിധ പ്രസാധകരുമായുളള ചർച്ച. ലേഖനത്തിലെ ആശയങ്ങൾ പൂർത്തിയാകുമ്പോൾ പ്രസാധകർ എന്തുകൊണ്ട് സഹായ പയനിയറിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് അവർ വിശദീകരിക്കുന്നു. അവർ അനുഭവിച്ച അനുഗ്രഹങ്ങൾ പരാമർശിക്കുകയും മണിക്കൂർ നിബന്ധനകളിൽ എത്താൻ തങ്ങൾക്ക് ചെയ്യേണ്ടിയിരുന്ന ക്രമീകരണങ്ങൾ വിവരിക്കുകയും ചെയ്യുന്നു. ചർച്ച സഹായ പയനിയറിംഗിന്റെ സന്തോഷങ്ങൾ ഊന്നിപ്പറയുകയും എല്ലാവരെയും തങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ ഈ പദവിയെ സംബന്ധിച്ച് പരിഗണിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഗീതം 114 (61), സമാപന പ്രാർത്ഥന.
മാർച്ച് 23-നാരംഭിക്കുന്ന വാരം
ഗീതം 211 (105)
10 മിനി. സ്ഥലപരമായ അറിയിപ്പുകൾ, കണക്കു റിപ്പോർട്ട്, സൊസൈററിയുടെ സംഭാവന അറിയിപ്പുകൾ. രാജ്യതാൽപ്പര്യത്തിനുവേണ്ടിയുളള സാമ്പത്തിക പിന്തുണക്ക് സഹോദരങ്ങളെ അഭിനന്ദിക്കുക. ഈ വാരന്തത്തിൽ വയൽസേവനത്തിൽ പങ്കു പററുന്നതിന് പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
20 മിനി. “മടക്ക സന്ദർശനങ്ങൾ നടത്തുന്നതിന് നിശ്ചയമുളളവരായിരിക്കുക.” ചോദ്യോത്തരങ്ങളും പ്രകടനങ്ങളും. 5-ാം ഖണ്ഡിക പരിചിന്തിച്ചശേഷം ലഘുലേഖ കൊടുത്തിട്ടുളള ആളെ മടക്ക സന്ദർശനം നടത്തുന്നത് പ്രകടിപ്പിക്കുക. ചർച്ച എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽനിന്നുളള അദ്ധ്യയനത്തിലേക്ക് നയിക്കുന്നു. 6-ാം ഖണ്ഡിക പരിചിന്തിച്ചശേഷം നേരത്തെ സാഹിത്യം തിരസ്കരിച്ച ആൾക്ക് മടക്ക സന്ദർശനം നടത്തുന്നത് പ്രകടിപ്പിക്കുക. പ്രകടനത്തെ തുടർന്ന് ആദ്യ സന്ദർശനത്തിൽ സാഹിത്യം സ്വീകരിക്കാത്ത ഈ വ്യക്തിയെ വീണ്ടും കാണുന്നതിന് തീരുമാനിച്ചതെന്തുകൊണ്ട് എന്ന് പ്രസാധകനോട് ചോദിക്കുക.
15 മിനി. “നിങ്ങളുടെ കുടുംബജീവിതത്തിൽ ദൈവത്തെ മുമ്പിൽ വെക്കുക.” വാച്ച്ടവർ മെയ്യ് 15, 1991, പേജുകൾ 4-7 അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. (നാട്ടുഭാഷ: “ദൈവിക ഭക്തി സംബന്ധിച്ച് യേശുവിന്റെ മാതൃക പിൻപററുക.” വീക്ഷാഗോപുരം ജൂലൈ 1, 1990.)
ഗീതം 133 (68), സമാപന പ്രാർത്ഥന.
മാർച്ച് 30-നാരംഭിക്കുന്ന വാരം
ഗീതം 115 (36)
10 മിനി. സ്ഥലപരമായ അറിയിപ്പുകൾ, വാരത്തിലെ വയൽസേവന ക്രമീകരണങ്ങളും ദിവ്യാധിപത്യ വാർത്തകളും ഉൾപ്പെടുത്തുക.
15 മിനി. “പയനിയർമാരോട് പിന്തുണ പ്രകടമാക്കുക.” ചോദ്യോത്തരങ്ങളും അഭിമുഖവും. പയനിയർമാർക്ക് ആവശ്യമായ പിന്തുണ കൊടുക്കുമ്പോൾ മുഴു സഭയും അനുഭവിക്കുന്ന അനുഗ്രഹങ്ങൾ സംബന്ധിച്ച് ഊന്നിപ്പറയുക. പയനിയർമാരെ തങ്ങളുടെ പയനിയർ ശുശ്രൂഷയിൽ മൂപ്പൻമാരും സഭയിലെ മററുളളവരും എങ്ങനെ സഹായിച്ചുവെന്ന് പ്രദീപ്തമാക്കുന്ന അഭിമുഖങ്ങൾ അവരുമായി നടത്തുക.
20 മിനി. “ക്രിസ്തീയ യുവാക്കളേ—വിശ്വാസത്തിൽ ഉറപ്പുളളവരായിരിക്കുക.” വാച്ച്ടവർ ജൂലൈ 15, 1991, പേജുകൾ 23-26-ലെ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുളള കുടുംബ ചർച്ച. പിതാവ് ഭാര്യയെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നേതൃത്വമെടുക്കുന്നു. യുവാവിന് സ്കൂളിലെ വിശ്വാസത്തിന്റെ വിവിധ പരിശോധനകളെ വിജയപൂർവം അഭിമുഖീകരിക്കാൻ കഴിയുന്ന വിധങ്ങൾ വേർതിരിച്ചു കാണിക്കുക. (നാട്ടുഭാഷ: “സുവാർത്തയെക്കുറിച്ച് ലജ്ജിക്കുന്നില്ല.” വീക്ഷാഗോപുരം ജൂൺ 1, 1990.)
ഗീതം 43 (103), സമാപന പ്രാർത്ഥന.