നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ സംഭാഷണം തുടങ്ങൽ
1 ആദ്യ സന്ദർശനത്തിൽ താത്പ്പര്യം കാണിച്ചവരുമായി സംഭാഷണം തുടങ്ങുന്നതിൽ ഫലപ്രദരായിരിക്കുന്നതിന് ആ ആദ്യ സന്ദർഭത്തിൽ അടിസ്ഥാനമിട്ടതിൽ കെട്ടുപണിചെയ്യുന്നതിന് ശ്രമിക്കുക. നേരത്തെ പറഞ്ഞ ആശയങ്ങളുടെയും കൊടുത്ത സാഹിത്യത്തിന്റെയും മൂല്യം വിലമതിക്കാൻ വ്യക്തിയെ സഹായിക്കുക എന്നതാണ് ലക്ഷ്യം.
2 മടക്ക സന്ദർശനം നടത്തുന്നതിന് തയ്യാറാകാൻ സമയമെടുക്കുക. നിങ്ങൾ വിശേഷവത്ക്കരിക്കുന്ന പ്രസിദ്ധീകരണത്തിലുളള താത്പര്യം ഉണർത്തുന്ന അഭിപ്രായങ്ങൾ തിരഞ്ഞെടുക്കുക. എത്രമാത്രം ഭാഗം ചർച്ചചെയ്യണമെന്നും എത്ര സമയം ചെലവഴിക്കണമെന്നും തീരുമാനിക്കുന്നതിന് വിവേചന ഉപയോഗിക്കുക. അസാധാരണ താത്പര്യം പ്രകടമാക്കുന്നില്ലെങ്കിൽ മിക്ക സംഗതിയിലും ഒന്നോ രണ്ടോ ആശയങ്ങളുടെ ഒരു ഹ്രസ്വമായ ചർച്ചയാണ് ഏററവും മെച്ചം. താഴെപ്പറയുന്ന വിഷയങ്ങൾ പരിചിന്തിക്കുക:
3 ഭൂമി മനുഷ്യന്റെ ശാശ്വത ഭവനമായിരിക്കണമെങ്കിൽ ഭാവിയിൽ ഭൂമിയിൽ ഏതു അവസ്ഥകൾ കൈവരുത്തണമെന്ന് നാം പ്രതീക്ഷിക്കണം? ഈ ചർച്ച ഈ ജീവിതം പുസ്തകം പേജുകൾ 150-1-ൽ വിശദീകരിച്ചിരിക്കുന്നതുപോലെ യെശയ്യാവ് 11:6-9-ഉം വെളിപ്പാട് 21:2-4-ഉം അടിസ്ഥാനമാക്കിയാണ്.
ഇപ്രകാരം പറഞ്ഞുകൊണ്ട് സംഭാഷണം അവതരിപ്പിക്കാൻ കഴിയും:
▪ “കഴിഞ്ഞ പ്രാവശ്യം ഞാൻ സന്ദരശിച്ചപ്പോൾ ഭൂമി എന്നേക്കും സ്ഥിതിചെയ്യാൻ ദൈവം ഉദ്ദേശിച്ചിരിക്കുന്നതെങ്ങനെയെന്ന് നാം ചർച്ചചെയ്തു. എന്നാൽ നിങ്ങളുടെ പരിചിന്തനത്തിനായി ഞാൻ ഒരു ചോദ്യം ചോദിച്ചിരുന്നു: അപ്പോൾ ഏതവസ്ഥകൾ സ്ഥിതിചെയ്യും? മടങ്ങിവന്ന് ഹ്രസ്വമായി ബൈബിളിലെ ഉത്തരം നിങ്ങളുമായി ചർച്ചചെയ്യുന്നതിന് എനിക്ക് സന്തോഷമുണ്ട്.”
4 ദൈവരാജ്യത്തിൻ കീഴിൽ ജീവിതം ആസ്വദിക്കുന്നതിന് നാം ചെയ്യേണ്ടത്. സത്യം പുസ്തകം, പേജ് 11-ൽ വിവരിച്ചിരിക്കുന്ന പ്രകാരം യോഹന്നാൻ 17:3-ഉം 1 തിമൊഥെയോസ് 2:4-ഉം ഉപയോഗിച്ചുകൊണ്ട് ഈ വിഷയം വികസിപ്പിക്കാൻ കഴിയും. (ഈ ജീവിതം പുസ്തകം പേജ് 199.)
തുടങ്ങുന്നതിന് നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
▪ “ദുഷ്ടത അവസാനിപ്പിക്കുന്നതിനുളള ദൈവത്തിന്റെ വാഗ്ദത്തം സംബന്ധിച്ച് നിങ്ങളുമായി നടത്തിയ സംഭാഷണം ഞാൻ ആസ്വദിച്ചു. [വ്യക്തിയോട് അയാളുടെ സത്യം പുസ്തകം എടുക്കാൻ അപേക്ഷിക്കുക.] ഈ മാററത്തിൽ നിന്ന് പ്രയോജനം അനുഭവിക്കുന്നതിന് അവിടെയുണ്ടായിരിക്കത്തക്കവണ്ണം നമുക്ക് എന്തുചെയ്യാൻ കഴിയും? എന്നതാണ് നാം ഓരോരുത്തരും പരിചിന്തിക്കേണ്ട ഒരു ചോദ്യം. നിങ്ങളുടെ പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്നപ്രകാരം യോഹന്നാൻ 17:3-ൽ യേശു എന്തു പറഞ്ഞു എന്ന് ശ്രദ്ധിക്കുക.”
5 പറുദീസാഭൂമിയിൽ എന്ത് ആവശ്യങ്ങൾ തൃപ്തിപ്പെടുത്തപ്പെടും? നിങ്ങൾക്ക് സങ്കീർത്തനം 72:16-ഉം 145:16-ഉം അല്ലെങ്കിൽ വെളിപ്പാട് 21:4-ഉം 22:2, 3-ഉം ഉപയോഗിക്കാൻ കഴിയും. സുവാർത്താ പുസ്തകത്തിന്റെ 8-ഉം 9-ഉം പേജുകളിൽ ഉചിതമായ അഭിപ്രായങ്ങൾ ചേർത്തിരിക്കുന്നു.
നിങ്ങളുടെ പ്രാരംഭ വാക്കുകൾ ഇപ്രകാരമായിരിക്കാവുന്നതാണ്:
▪ “ഞാൻ കഴിഞ്ഞ പ്രാവശ്യം ഇവിടെയായിരുന്നപ്പോൾ [ദിവസം പറയുക], ദൈവം തന്റെ പുത്രൻ മുഖാന്തരം മരിച്ച പ്രിയപ്പെട്ടവരെ ഒരു പറുദീസാഭൂമിയിലേക്ക് ഉയിർപ്പിക്കുന്നതിനുളള അവന്റെ വാഗ്ദത്തം സംബന്ധിച്ച് നാം ചിന്തിക്കുകയുണ്ടായി. അപ്പോൾ ആസ്വദിക്കുന്ന ചില അനുഗ്രഹങ്ങൾ എന്തെല്ലാമാണ്? ഇവയിൽ ചിലവ എന്തായിരിക്കുമെന്ന് നിങ്ങളുടെ പുസ്തകം തിരുവെഴുത്തുപരമായി ചൂണ്ടിക്കാണിക്കുന്നു.” മുകളിൽ പറഞ്ഞിരിക്കുന്ന പരാമർശനങ്ങളെ അടിസ്ഥാനപ്പെടുത്തി പരാമർശിച്ചിരിക്കുന്ന ഒന്നോ രണ്ടോ ബൈബിൾ വാക്യങ്ങളും സുവാർത്താ പുസ്തകം 8, 9 പേജുകളിലെ തടിച്ച അക്ഷരത്തിലുളള ശീർഷകങ്ങളും ഒരു പക്ഷേ 7-ാം ഖണ്ഡികയും വായിക്കുക.
6 നാം പ്രസംഗിക്കുന്ന രാജ്യസന്ദേശത്തോട് അനേകം ആളുകൾ താൽപ്പര്യം കാണിച്ചിരിക്കുന്നു. അനേകം ഭവനങ്ങളിൽ നാം നമ്മുടെ വിവിധ സാഹിത്യങ്ങൾ സമർപ്പിച്ചിട്ടുമുണ്ട്. മററു സംഗതികളിൽ നമ്മുടെ തിരുവെഴുത്തുപരമായ ആദ്യ സംഭാഷണത്തോട് വിലമതിപ്പ് കാണിച്ചതായി നാം ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് താൽപ്പര്യം കാണിച്ചിട്ടുളള എല്ലാവർക്കും മടക്ക സന്ദർശനങ്ങൾ നടത്തുകയും അവരെ സത്യം പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക.—മത്താ. 10:11; 28:19, 20; യോഹ. 21:17; വെളി. 22:17.