മാർച്ചിലെ നിങ്ങളുടെ അവതരണത്തിനായി തയ്യാറാവുക
1 ഈ മാസം നാം 192 പേജുളള രണ്ട് പഴയ പുസ്തകങ്ങൾ വിശേഷവൽക്കരിക്കുകയാണ്. വിവിധ വിധങ്ങളിൽ സുവാർത്ത അവതരിപ്പിക്കുന്നതിന് ഈ നല്ല പ്രസിദ്ധീകരണങ്ങളിൽ ഏതും ഉപയോഗിക്കാൻ കഴിയും. നിർദ്ദേശിച്ചിരിക്കുന്ന പിൻവരുന്ന അവതരണങ്ങളിൽ എല്ലാം അഥവാ ഒന്ന് പഠിക്കുന്നതും ഉപയോഗിക്കുന്നതും പ്രായോഗികമെന്ന് നിങ്ങൾ കണ്ടെത്തുമെന്നതിന് സംശയമില്ല.
2 ഭൂമി—മമനുഷ്യന്റെ നിലനിൽക്കുന്ന ഭവനം: ഭൂമിയും അതിന്റെപരിസ്ഥിതിയും സംബന്ധിച്ച് ഉൽക്കണ്ഠയുളള ആളുമായി സംഭാഷണം തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ “ഭൂമി മനുഷ്യവർഗ്ഗത്തിന്റെ ഭവനമെന്നനിലയിൽ എന്നേക്കും നിൽക്കാനുളളത്” എന്ന വിഷയം പരീക്ഷിക്കുക. കുടുംബപ്രിയരായ ആളുകളുടെയും പ്രകൃതിസ്നേഹികളുടെയും പരിസ്ഥിതിവിദഗ്ദ്ധരുടെയും ശ്രദ്ധപിടിച്ചെടുക്കാൻ ഈ വിഷയം മതിയായ വഴക്കമുളളതാണ്. ഉപയോഗിക്കേണ്ട തിരുവെഴുത്ത് സഭാപ്രസംഗി 1:4 ആണ്. സത്യം പുസ്തകത്തിന്റെ 101-ാം പേജിൽ 13, 14ഖണ്ഡികകളിൽ വിഷയവും തിരുവെഴുത്തും വിശദീകരിച്ചിട്ടുണ്ട്.
3 നിങ്ങളെത്തന്നെ പരിചയപ്പെടുത്തിയശേഷം ഇപ്രകാരം പറയാൻകഴിയും:
▪ “നമ്മളിൽ പലർക്കും ആഴമായ ഉൽക്കണ്ഠയുളള ഒരു കാര്യം ചർച്ചചെയ്യുന്നതിന് ഞാൻ ഹ്രസ്വസന്ദർശനം നടത്തുകയാണ്. ഭൂമി നമ്മുടെ ഭവനമാണ്, അത് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിധം സംബന്ധിച്ച് നിങ്ങളും ഉൽക്കണ്ഠയുളളവനാണെന്നുളളതിന് സംശയമില്ല. മലിനീകരണം തുടർന്നാൽ ഭൂമി നിവാസയോഗ്യമല്ലാതായിത്തീർന്നേക്കാം എന്ന് ശാസ്ത്രജ്ഞൻമാരും പരിസ്ഥിതിവിദഗ്ദ്ധരും മുന്നറിയിപ്പുനൽകിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം കാണുന്നുണ്ടോ? [വീട്ടുകാരൻ ആഗ്രഹിക്കുന്നെങ്കിൽ അഭിപ്രായം പറയുന്നതിനുവേണ്ടി നിർത്തുക.] ഹ്രസ്വമായി സഭാപ്രസംഗി 1:4-ൽ ഭൂമിയുടെ ഭാവിയെക്കുറിച്ച് ബൈബിൾ പറയുന്നതെന്തെന്ന് നിങ്ങളെ കാണിക്കുന്നതിന് ഞാൻ ആഗ്രഹിക്കുന്നു.” വാക്യം വായിക്കുക, സത്യം പുസ്തകം പേജ് 101, ഖണ്ഡിക 13, 14-ലെ അഭിപ്രായങ്ങൾ കാണിക്കുകയും ചെയ്യുക.
4 ദുഷ്ടത നീക്കം ചെയ്യപ്പെടണം: കുററകൃത്യവും അക്രമവും യുദ്ധവും സംബന്ധിച്ച് ഉത്ക്കണ്ഠപ്പെടുന്ന ആളുകളെ ആകർഷിക്കുന്നതിന് നിങ്ങൾ, “ദൈവത്തെ സ്നേഹിക്കുന്നവർക്ക് ജീവനും സമാധാനവും ആസ്വദിക്കാൻ കഴിയേണ്ടതിന് ദുഷ്ടത നീക്കപ്പെടണം” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. സങ്കീർത്തനം 37:9-11 ഈ ആശയം പറയുന്നു, സുവാർത്താപുസ്തകം പേജ് 106 ഖണ്ഡികകൾ 2, 3 കാര്യങ്ങൾ നേരെയാക്കുന്നതിനുളള ദൈവത്തിന്റെ ക്ഷമാപൂർവകമായ വിധം പ്രായോഗികജ്ഞാനമാണെന്ന് കാണിക്കുകയും ചെയ്യുന്നു.
5 പതിവുളള ഒരു മുഖവുരക്കുശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
▪ “നമുക്ക് കുററകൃത്യവും അക്രമവും വിവാദവിഷയമാക്കിത്തീർക്കേണ്ടി വരികയില്ലാത്ത ഒരു കാലം എന്നെങ്കിലും വരുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? [വീട്ടുകാരന്റെ പ്രതികരണത്തിന് അനുവദിക്കുക.] ബൈബിൾ ഇവിടെ സങ്കീർത്തനം 37:9-11-ൽ നിലനിൽക്കുന്ന പരിഹാരം ചൂണ്ടിക്കാട്ടുന്നു. വാക്യം വായിക്കുകയും സുവാർത്താ പുസ്തകത്തിന്റെ 106-ാം പേജിലേക്ക് തിരിഞ്ഞ് 2-ഉം 3-ഉം ഖണ്ഡികകളിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ വായിക്കുകയും ചെയ്യുക.
6 പുനരുത്ഥാന പ്രത്യാശ: എപ്പോഴെങ്കിലും എല്ലാവർക്കും മരണത്തിൽ ഒരു പ്രിയപ്പെട്ടയാൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നതിനാൽ, “മരിച്ച പ്രിയപ്പെട്ടവർക്ക് പറുദീസാവസ്ഥകളിലേക്ക് ജീവൻ പുനസ്ഥിതീകരിക്കുന്ന രാജ്യഭരണം” എന്ന വിഷയത്തെ സംബന്ധിച്ച് സംഭാഷണം നടത്തുന്നതിന് മുൻകൈയെടുക്കുന്നത് ആശ്വാസപ്രദമായിരിക്കാൻ കഴിയും. നിങ്ങൾക്ക് യോഹന്നാൻ 5:28, 29-ഓ ലൂക്കോസ് 23:43-ഓ ഉപയോഗിക്കുന്നതിനും സുവാർത്താ പുസ്തകത്തിന്റെ 203-ാം പേജ് ഖണ്ഡിക 8-ലും 163-ാം പേജ് ഖണ്ഡിക 1-ലും കാണപ്പെടുന്ന വിഷയത്തെ സംബന്ധിച്ചും തിരുവെഴുത്തിനെ സംബന്ധിച്ചും ഉളള അഭിപ്രായങ്ങൾ കാണിക്കുന്നതിനും കഴിയും. (ഈ ജീവിതം പുസ്തകം പേജ് 167.)
7 നിങ്ങൾക്ക് “ന്യായവാദം” പുസ്തകത്തിലെ പേജ് 14-ലെ മൂന്നാമത്തെ മുഖവുര ഉപയോഗിച്ചുകൊണ്ട് സംഭാഷണം തുടങ്ങുന്നതിനും പിന്നീട് ഇങ്ങനെ പറയുന്നതിനും കഴിയും:
▪ “പല സമയങ്ങളിലും നമ്മിൽ മിക്കവരും മരണത്തിൽ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുന്നു. എന്നാൽ നാം അവരെ വീണ്ടും കണ്ടേക്കുമെന്ന് വിചാരിക്കുന്നുണ്ടോ? [വീട്ടുകാരന് സ്വന്തമായ അഭിപ്രായപ്രകടനം നടത്താൻ അവസരം കൊടുക്കുക.] നാം സംസാരിക്കുന്ന ദൈവത്തിന്റെ വചനം വാഗ്ദാനം ചെയ്തിരിക്കുന്നതെന്തെന്നും ഈ പ്രിതീക്ഷ ഇവിടെ ഭൂമിയിൽതന്നെ സാക്ഷാത്ക്കരിക്കപ്പെടുമെന്നും അറിയുന്നതിൽ അനേകം ആളുകളും അതിശയിക്കുന്നു. ഇവിടെ ബൈബിളിന്റെ വാഗ്ദാനം ശ്രദ്ധിക്കുക . . . ” യോഹന്നാൻ 5:28, 29-ഓ ലൂക്കോസ് 23:43-ഓ ഉപയോഗിക്കുകയും സുവാർത്താ പുസ്തകത്തിന്റെ 202-ാം പേജിലെയോ 163-ാം പേജ് ഖണ്ഡിക 1-ലെയോ അഭിപ്രായങ്ങളോട് ബന്ധിപ്പിക്കുകയും ചെയ്യുക.
8 ഈ മാസം ഈ അവതരണങ്ങളിൽ ഒന്നോ എല്ലാമോ തയ്യാറാവുകയും ഉപയോഗിക്കുകയും ചെയ്യുക. നിങ്ങൾ ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങളിലേതിലെങ്കിലുമുളള ഉചിതമായ ഉദ്ധരണികളിലും ചിത്രങ്ങളിലും കേന്ദ്രീകരിക്കുന്നത് പ്രയാസമുണ്ടായിരിക്കയില്ല. ചെറിയ താത്പര്യം കാണിക്കുന്നുവെങ്കിൽ ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ഒരു ട്രാക്ട് സമർപ്പിക്കുക.