ലോകവ്യാപക സമാധാനം സമീപിച്ചിരിക്കുന്നു എന്ന് എല്ലാവരും അറിയട്ടെ
1 പെട്ടെന്ന് “സമാധാന പ്രഭു” ഭൂവ്യാപകമായി യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കും. ഈ ബൈബിൾ വാഗ്ദത്തത്തിലുളള നമ്മുടെ വിശ്വാസം അത് മററുളളവരുമായി പങ്കു വെക്കാൻ നമ്മെ പ്രേരിപ്പിക്കണം. (യെശ. 9:6, 7; മീഖാ. 4:3, 4) ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നാം 192 പേജുകളുളള പഴയ പുസ്തകങ്ങളിലേതെങ്കിലും രണ്ടെണ്ണം സമർപ്പിക്കുന്നതായിരിക്കും.
2 നമ്മുടെ രാജ്യശുശ്രൂഷയുടെ ഈ ലക്കത്തിന്റെ 4-ാം പേജിൽ, നിങ്ങൾ ഫെബ്രുവരിയിലും മാർച്ചിലും ഉപയോഗിക്കാൻ ആഗ്രഹിച്ചേക്കാവുന്ന അനേകം മുഖവുരകൾ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ, നിത്യജീവനിലേക്കു നയിക്കുന്ന സത്യം, ഈ ജീവിതം മാത്രമാണോ ഉളളത്? എന്നീ പുസ്തകങ്ങളിലേക്ക് വീട്ടുകാരുടെ ശ്രദ്ധയെ തിരച്ചു വിടാൻ സഹായകമായേക്കാവുന്ന മൂന്നു സംക്രമണങ്ങൾ അടുത്തു വരുന്ന ഖണ്ഡികകളിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
3 സുവാർത്താ പുസ്തകത്തിലേക്കുളള കടക്കൽ: നിങ്ങളുടെ മുഖവുരക്കുശേഷം സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ എന്ന പുസ്തകത്തിന്റെ 118-ാം പേജിലേക്ക് തിരിഞ്ഞ് ഇപ്രകാരം ചോദിക്കുക: “ദൈവത്തിന്റെ നിയമിത ‘സമാധാന പ്രഭു’വിന്റെ കൈകളിലെ അവന്റെ ഭരണം മാനുഷ ഭരണത്തേക്കാൾ ശ്രേഷ്ഠമായിരിക്കുന്നത് എന്തുകൊണ്ട്? വളരെ നല്ല ചില കാരണങ്ങൾ 7-ാം ഖണ്ഡികയിൽ പ്രദാനം ചെയ്തിരിക്കുന്നു. അതു നിങ്ങൾക്കുവേണ്ടി ഞാൻ വായിക്കട്ടെയോ? പിന്നീട് ഇങ്ങനെ ചോദിക്കുക: “‘സമാധാന പ്രഭു’ തന്റെ പ്രജകളോട് വിശ്വസ്തനായിരിക്കുമെന്ന് ഒരുവന് എങ്ങനെ ഉറപ്പുളളവനായിരിക്കാൻ കഴിയും? മറുപടി പറയുന്നതിന് അനുവദിക്കുക, പിന്നീട് ഇങ്ങനെ തുടരുക: “ഈ പുസ്തകം ‘സമാധാനപ്രഭു’വിനെക്കുറിച്ചും അവൻ ഭൂമിയിൽ നമ്മുടെ കാലത്ത് ലോകവ്യാപക സമാധാനം കൈവരുത്തുന്നതെങ്ങനെയെന്നും കൂടുതലായി നിങ്ങളോട് പറയും. ഇതു വായിക്കുന്നതിനും വാഗ്ദത്തം ചെയ്യപ്പെട്ട പുതിയലോകത്തെക്കുറിച്ച് കൂടുതലായി പഠിക്കുന്നതിനും നിങ്ങൾ തൽപ്പരനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” പിന്നീട് ഈ പുസ്തകം മറേറതെങ്കിലും ഒരു 192 പേജ് പുസ്തകത്തോടൊന്നിച്ച് 12 രൂപക്ക് സമർപ്പിക്കുക.
4 സത്യം പുസ്തകത്തലേക്കുളള കടക്കൽ: യെശയ്യാവ് 9:6, 7 വായിച്ചശേഷം നിത്യജീവനിലേക്കു നയിക്കുന്ന സത്യം പുസ്തകത്തിന്റെ 4-ാം പേജിലേക്ക് തുറന്ന് വീട്ടുകാരനോട് ഇപ്രകാരം ചോദിക്കുക: “നിങ്ങൾ ഈ ചിത്രത്തിൽ ഏതു സമാധാനപൂർണ്ണമായ അവസ്ഥകൾ കാണുന്നു?” മറുപടിക്ക് അനുവദിക്കുക, പിന്നീട് ഇങ്ങനെ തുടരുക: “ഇവിടെ ആളുകൾക്ക് തമ്മിൽതമ്മിലും മൃഗങ്ങളോടും സമാധാനമുണ്ട്. മാനുഷ ഗവൺമെൻറുകൾ അത്തരം സമാധാനം കൈവരുത്തുമെന്ന് ചിലർ വിചാരിച്ചേക്കാം. എന്നാൽ ബൈബിളിൽ മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്ന യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും ദൈവനിർമ്മിതമായിരിക്കണം, മനുഷ്യ നിർമ്മിതമായിരിക്കയില്ല. നിങ്ങൾ യോജിക്കുന്നില്ലേ? ഉത്തരത്തിന് അനുവദിക്കുക, പിന്നീട് 6-ാം പേജിൽ ഖണ്ഡിക 4 വായിക്കുകയും രാജ്യത്തെയും ഭൂമിയിലെ സമാധാനത്തെയും സംബന്ധിച്ചുളള അനേകം ചോദ്യങ്ങൾക്ക് ഈ പുസ്തകം ഉത്തരം നൽകുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യുക. ഒടുവിൽ, ഈ വിധത്തിൽ ഈ പുസ്തകത്തിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടശേഷം ഇത് 192 പേജുളള മറെറാരു പഴയ പുസ്തകത്തോടൊത്ത് സമർപ്പിക്കുക.
5 ഈ ജീവിതം പുസ്തകത്തിലേക്കുളള കടക്കൽ: ഇടക്കു കയറുന്നതിന് ചായ്വു കാണിക്കുകയും നിങ്ങളുടെ സംസാരം പൂർത്തീകരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ആളുകൾ ഉളളടത്ത് നിങ്ങൾക്ക് ഈ സമീപനം ഉപയോഗിക്കാൻ കഴിയും: “ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിച്ചുകൊളളട്ടേ?” വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ തുടരുക: “യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ വിവാഹം കഴിച്ചിരുന്നില്ല എന്ന് നിങ്ങൾ ഓർക്കുന്നുണ്ടല്ലോ, ചോദ്യമിതാണ്: ‘സമാധാന പ്രഭു’ എന്ന നിലയിൽ അവൻ വിവാഹം ചെയ്യുകയും കുട്ടികളുടെ പിതാവായിത്തീരുകയും ചെയ്യേണ്ട ആവശ്യമുണ്ടോ? നിങ്ങളുടെ അഭിപ്രായം എന്താണ്?” മറുപടി പറയാൻ അനുവദിക്കുക, പിന്നീട് ഇങ്ങനെ പറയുക: “ആ ചോദ്യത്തിനുളള ബൈബിളുത്തരം ഇവിടെ 176-ാം പേജിൽ കാണുന്നു.” അതിനുശേഷം 176-ാം പേജിൽ 1-ാം ഖണ്ഡിക വായിക്കുകയും ഈ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആ ചോദ്യത്തിനും “സമാധാന പ്രഭു”വിനെക്കുറിച്ചും ലോകവ്യാപക സുരക്ഷിതത്വത്തെക്കുറിച്ചുമുളള മററനേകം ചോദ്യങ്ങൾക്കും എങ്ങനെ ഉത്തരം നൽകുന്നു എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുക.
6 നമ്മുടെ രാജ്യശുശ്രൂഷ, പേജ് 4-ൽ നിന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മുഖവുര നിങ്ങൾ തിരഞ്ഞെടുത്തിരിക്കാം. ഈ ലേഖനത്തിലെ പുസ്തകത്തിലേക്കു കടക്കുന്ന രീതികൾ പുനരവലോകനം ചെയ്തശേഷം നിങ്ങൾ സമർപ്പിക്കുന്ന പ്രത്യേക പുസ്തകത്തോടൊപ്പം ഉപയോഗിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരു മുഖവുര കണ്ടെത്തിയേക്കാം. നിങ്ങൾ വയലിലേക്ക് പോകുന്നതിനു മുമ്പ് നിങ്ങളുടെ മുഖവുരയും പുസ്തകത്തിലേക്കുളള മാററവും അഭ്യസിക്കുന്നതിന് സമയമെടുക്കുക. നിങ്ങളുടെ തയ്യാറാകലും “സമാധാനപ്രഭുവും” അവന്റെ രാജ്യവും മുഖേന യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും കൈവരുമെന്നുളള നിങ്ങളുടെ ഉറപ്പും പഴയ 192 പേജു പുസ്തകങ്ങൾ സമർപ്പിക്കുന്നതിനുളള നിങ്ങളുടെ പ്രേരണാശക്തിയെയും ഉത്സാഹത്തെയും വർദ്ധിപ്പിക്കും.