ഡിസംബറിൽ ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ
1 സുവാർത്ത പഠിപ്പിക്കുന്നവരായിരിക്കാൻ യേശു തന്റെ ശിഷ്യൻമാരോടു കൽപ്പിച്ചു. (മത്താ. 28:19, 20) മററുളളവരെ പഠിപ്പിക്കുന്നതിനുളള നമ്മുടെ പ്രാഥമിക സരണി ബൈബിളധ്യയനം നടത്തിക്കൊണ്ടുളളതാണ്. നിങ്ങൾ ഈ വേലയിൽ പങ്കെടുക്കുന്നുണ്ടോ? ഇല്ലെങ്കിൽ, മററുളളവരെ പഠിപ്പിക്കുന്നതിൽ ഒരു വർധിച്ച പങ്ക് ആസ്വദിക്കാൻ കഴിയത്തക്കവണ്ണം നിങ്ങൾക്ക് ഒരു അധ്യയനം എങ്ങനെ ആരംഭിക്കാൻ കഴിയും?
2 ഒരുപക്ഷേ നാം ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖയുടെ ഒരു കോപ്പി വീട്ടുകാരനു കൊടുക്കുകയും അതിലെ ഉളളടക്കങ്ങൾ ചർച്ചചെയ്യുന്നതിനു തിരികെ ചെല്ലാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ടായിരിക്കും.
നാം “ഈ ലോകം അതിജീവിക്കുമോ?” എന്ന ലഘുലേഖ കൊടുത്തിട്ടുപോന്ന വീട്ടുകാരനെ വീണ്ടും സന്ദർശിക്കുമ്പോൾ ഇപ്രകാരം പറഞ്ഞേക്കാം:
◼“ഏതാനും ദിവസങ്ങൾക്കു മുമ്പ് ഞാൻ ഇവിടെ വന്നപ്പോൾ നമ്മുടെ കാലത്തിന്റെ അടിയന്തിരതയെക്കുറിച്ചും നമ്മുടെ നാളിൽ നിലവിലിരിക്കുന്ന അവസ്ഥകൾ യേശു കൃത്യമായി വിവരിച്ചിരിക്കുന്നതിനെക്കുറിച്ചും നാം ചർച്ചചെയ്തു. ഞാൻ താങ്കൾക്കു തന്നേച്ചു പോയ ലഘുലേഖയിൽ നിന്നു കുറച്ചു വിവരങ്ങൾ ഏതാനും മിനിററു ചെലവഴിച്ച് പരിചിന്തിക്കാൻ എനിക്കു താത്പര്യമുണ്ട്. ‘അടയാളം’ എന്ന ഉപശീർഷകത്തിൻ കീഴിൽ എന്താണു പ്രസ്താവിച്ചിരിക്കുന്നത് എന്നു ശ്രദ്ധിക്കുക. ലഘുലേഖയുടെ 3-ാം പേജിലേക്കു തിരിഞ്ഞ് അവിടെ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ സമയം അനുവദിക്കുന്നതുപോലെ വായിച്ചുകൊണ്ട് ഉപശീർഷകത്തിൻ കീഴിലുളള രണ്ടാമത്തെയോ മൂന്നാമത്തെയോ ഖണ്ഡികകൾ ചർച്ച ചെയ്യുക. യേശുവിന്റെ പ്രവചനം ഇന്ന് എങ്ങനെ നിവർത്തിയേറിക്കൊണ്ടിരിക്കുന്നു എന്നു പ്രദീപ്തമാക്കുക. തിരിച്ചു ചെല്ലാനും ഈ ഉപശീർഷകത്തിൻ കീഴിലെ മററു ഖണ്ഡികകൾ ചർച്ചചെയ്യാനും ക്രമീകരണം ചെയ്യുക. നിങ്ങൾ തിരിച്ചു ചെല്ലുന്നതിനു മുമ്പ് ആ ഭാഗം വായിച്ചിരിക്കാൻ വീട്ടുകാരനെ പ്രോത്സാഹിപ്പിക്കുക.
3 അല്ലെങ്കിൽ നിങ്ങൾക്ക് ഏതാണ്ടിങ്ങനെ പറയാൻ കഴിയും:
◼“കഴിഞ്ഞ തവണ നാം സംസാരിച്ചപ്പോൾ ഈ ലോകം അതിജീവിക്കുമോ? എന്ന ശീർഷകത്തിലുളള ലഘുലേഖ ഞാൻ താങ്കൾക്കു തന്നേച്ചു പോയിരുന്നു. അന്ന്, ലോക സംഭവങ്ങളിലുളള യേശുവിന്റെ പങ്കിനെക്കുറിച്ചു നാം സംസാരിച്ചു. ബൈബിളിൽ യോഹന്നാൻ 17:3-ൽ രേഖപ്പെടുത്തിയിരിക്കുന്ന അവിടുത്തെ വാക്കുകൾ നാം വായിച്ചു. [വായിക്കുക.] നാം നിത്യജീവൻ ആഗ്രഹിക്കുന്നെങ്കിൽ ദൈവത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും പഠിക്കേണ്ടത് അത്യന്താപേക്ഷിതമായതുകൊണ്ട് അത്തരത്തിലുളള ജ്ഞാനം ഉൾക്കൊളളാൻ നമ്മളാലാവതു ചെയ്യുന്നതു വിലയുളള കാര്യമാണ്. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ദൈവത്തിന്റെ അനേകം അത്ഭുത ഗുണങ്ങൾ പ്രതിഫലിപ്പിച്ചു. യേശുവിനെക്കുറിച്ചും അവിടുത്തെ ശുശ്രൂഷയെക്കുറിച്ചും നാം എത്രയധികം അറിയുന്നുവോ അത്രയധികം നാം അവിടുത്തെ പിതാവിനെക്കുറിച്ച് അറിയാനിടയാകുന്നു എന്നു വിശ്വസിക്കുന്നത് യുക്തിസഹമല്ലേ? [പ്രതികരണത്തിന് അനുവദിക്കുക.] ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന ഈ പുസ്തകം എന്താണു പറയുന്നത് എന്നു നോക്കുക. 116-ാം അധ്യായത്തിന്റെ പത്താം പേജിലെ ഒന്നാമത്തെയും രണ്ടാമത്തെയും ഖണ്ഡികകൾ വായിക്കുക. യേശുവിനെക്കുറിച്ചുളള നാലു സുവിശേഷ വിവരണങ്ങളിലെ എല്ലാ വിവരങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊളളുന്നുവെന്നും കാര്യങ്ങൾ അവ സംഭവിച്ച ക്രമം അനുസരിച്ചു ചേർത്തിരിക്കുന്നുവെന്നും ഊന്നിപ്പറയുക. പുസ്തകത്തിന്റെ ആരംഭത്തിലുളള ഭൂപടവും ചില പ്രത്യേക അധ്യായങ്ങളുടെ ശീർഷകങ്ങളും ചിത്രങ്ങളും ചൂണ്ടിക്കാണിക്കുക. 40.00 രൂപ സംഭാവനയ്ക്ക് ഒരു പ്രതി ലഭ്യമാണെന്നു വീട്ടുകാരനോടു പറയുകയും അദ്ദേഹത്തിനു പുസ്തകം സമർപ്പിക്കുകയും ചെയ്യുക.
4 “ഏററവും മഹാനായ മനുഷ്യൻ” പുസ്തകം സ്വീകരിച്ച ഒരു വീട്ടുകാരനെ അഭിവാദ്യം ചെയ്തശേഷം നാം ഇപ്രകാരം പറഞ്ഞേക്കാം:
◼“കഴിഞ്ഞ സന്ദർശനത്തിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ഏററവും മഹാനായ മനുഷ്യൻ പുസ്തകം ബൈബിളധ്യയനത്തിനായി രൂപകല്പന ചെയ്തിട്ടുളളതാണ്. അത് ഏററവും ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു ഹ്രസ്വമായി പ്രകടിപ്പിച്ചു കാണിക്കാൻ എനിക്കു താത്പര്യമുണ്ട്. “സ്വർഗ്ഗത്തിൽ നിന്നുളള സന്ദേശങ്ങൾ” എന്ന ഒന്നാമത്തെ അധ്യായത്തിലേക്കു പുസ്തകം തുറക്കുക. അച്ചടിച്ച ചോദ്യങ്ങളിലേക്കു വീട്ടുകാരന്റെ ശ്രദ്ധ കൊണ്ടുവരിക. ഒന്നാമത്തെ ചോദ്യം വായിച്ച് പ്രാരംഭ ഖണ്ഡികകൾ പരിചിന്തിക്കുക. രണ്ടാമത്തെ പേജിലെ ചിത്രത്തെ ഇതിനോടു ബന്ധിപ്പിക്കുക. അവശേഷിക്കുന്ന ചോദ്യങ്ങൾ ചർച്ചചെയ്യുകയും സമയം അനുവദിക്കുന്നതുപോലെ ഉത്തരങ്ങൾ പ്രദീപ്തമാക്കുകയും ചെയ്യുക. ചർച്ച അവസാനിപ്പിക്കുന്നതിനു മുമ്പു സംഭാഷണം തുടരുന്നതിനു തിരിച്ചുചെല്ലാൻ ക്രമീകരിക്കുക.
5 ഒരു ക്രിയാത്മക മനോഭാവം, നല്ല തയ്യാറാകൽ എല്ലാ അവസരവും പ്രയോജനപ്പെടുത്തുന്ന രീതി എന്നിവയെല്ലാമുണ്ടെങ്കിൽ ഡിസംബറിൽ ഒരു ബൈബിൾ അധ്യയനം തുടങ്ങുന്നതിനു നാം നന്നായി സജ്ജരായിരിക്കും.