അറിയിപ്പുകൾ
▪ സാഹിത്യ സമർപ്പണങ്ങൾ: ഏപ്രിൽ: യുവജനങ്ങൾ ചോദുക്കുന്നു പുസ്തകം 20 രൂപക്ക്. (ലഭ്യമല്ലാത്ത ഭാഷകളിൽ പഴയ പ്രത്യേക സമർപ്പണപുസ്തകങ്ങൾ സമർപ്പിക്കുക, രണ്ടെണ്ണം 12 രൂപക്ക് അല്ലെങ്കിൽ ഒരെണ്ണം 6 രൂപക്ക്.) മെയ്, ജൂൺ: വീക്ഷാഗോപുരത്തിന്റെ ഒരു വർഷത്തേക്കുളള വരിസംഖ്യ 60 രൂപക്ക്. ആറുമാസ വരിസംഖ്യകൾക്കും പ്രതിമാസ പതിപ്പുകളുടെ വാർഷിക വരിസംഖ്യകൾക്കും 30 രൂപ. (പ്രതിമാസ പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യകൾ ഇല്ല.) വരിസംഖ്യ ലഭിക്കാത്തടത്ത് രണ്ട് ഒററപ്രതിമാസികകളും ഒരു ലഘുപത്രികയുംകൂടെ 9 രൂപക്ക് സമർപ്പിക്കാവുന്നതാണ്. ജൂലൈ: ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ 12 രൂപക്ക്. (പ്രാദേശികഭാഷയിൽ: 192 പേജുളള പഴയ പുസ്തകങ്ങളിൽ ഒന്ന് 6 രൂപക്ക് സമർപ്പിക്കാവുന്നതാണ്.)
▪ സ്മാരകത്തിനുശേഷം ദയവായി സ്മാരക റിപ്പോർട്ട് ഫോറം (S-7) പൂരിപ്പിച്ച് കൃത്യമായ സ്ററാമ്പൊട്ടിച്ച് (60 പൈസ) അയച്ചുതരിക. അത് ഒരു കവറിലിട്ടാണ് അയക്കുന്നതെങ്കിൽ അപ്പോൾ പോസ്റേറജ് ഒരുരൂപയാണ്.
▪ വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വില 1992 ഏപ്രിൽ 1 മുതൽ ഇപ്രകാരമായിരിക്കും: ഒററപ്രതി മാസിക 3 രൂപ (പയണിയർമാർ രൂ.1.50), അർദ്ധമാസ പതിപ്പുകൾക്ക് വാർഷിക വരിസംഖ്യ രൂ. 60 (പയണിയർമാർ രൂ. 30), പ്രതിമാസ പതിപ്പുകൾക്ക് രൂ. 30 (പയണിയർമാർ രൂ. 15).
▪ ലഭ്യമായ പുതിയ പ്രസിദ്ധികരണങ്ങൾ:
കന്നഡ, മറാത്തി, മലയാളം, തമിഴ്: വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! (ലഘുപത്രികകൾ). ബെംഗാളി: പരദീസ കൈവരുത്തുന്ന ഗവൺമെൻറ്. തെലുങ്ക്: നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു (ലഘുപത്രിക); പരദീസ കൈവരുത്തുന്ന ഗവൺമെൻറ്.
▪ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
മറാത്തി: ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക് അതെങ്ങനെ കണ്ടെത്താം.