യഹോവയുടെ ഇടപെടലുകൾ പ്രസിദ്ധമാക്കുക
1 “ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ. അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ. . . , അവൻ ശ്രേഷ്ഠമായത് ചെയ്തിരിക്കുന്നു.” (യെശ. 12:4,5) ഈ പ്രബോധനത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു? ഒരു ജനമെന്നനിലയിലും വ്യക്തികളെന്നനിലയിലും നമ്മോടുളള യഹോവയുടെ ഇടപെടലുകൾ നാം ധ്യാനിക്കുമ്പോൾ മററുളളവരോട് പറയാൻ നമ്മുടെ ഹൃദയങ്ങൾ പ്രേരിതമാകുന്നില്ലേ? ഏതാണ്ട് 73 വർഷം മുമ്പ് യഹോവ തന്റെ ജനത്തെ ബാബിലോന്യ അടിമത്വത്തിൽനിന്ന് മോചിപ്പിച്ചു. സത്യാരാധന 1919 മുതൽ ദൃഢമായി സ്ഥാപിതമാകുകയും ഇപ്പേൾ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തിരിക്കുന്നു. യഹോവ ഈ കാര്യങ്ങൾ ചെയ്തിരിക്കുന്നതിന്റെ അളവ് നമ്മുടെ പ്രതീക്ഷകളെയെല്ലാം മറികടന്നിരിക്കുന്നു. ഒരു വ്യക്തിയെന്നനിലയിൽ നിങ്ങൾ ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശത്തെയും സംരക്ഷണത്തെയും അനുഗ്രഹത്തെയും എത്ര ആഴമായി വിലമതിക്കുന്നു? അവന്റെ ഇടപെടലുകൾ പ്രസിദ്ധമാക്കുന്നതിനും അവന്റെ നാമം ഉന്നതമാക്കുന്നതിനും നിങ്ങൾക്ക് കൂടുതൽ പ്രവർത്തിക്കാൻ കഴിയുമോ?
2 സ്മാരകകാലം നാം നിത്യം നന്ദിയുളളവരായിരിക്കുന്ന ഒരു ദിവ്യനടപടി അനുസ്മരിപ്പിക്കുന്നു. ഒരു സഹായപയണിയറായി സേവിച്ചുകൊണ്ട് നമ്മുടെ നന്ദിയും വിലമതിപ്പും യഹോവയോട് പ്രകടിപ്പിക്കാൻ ഏപ്രിൽമാസം വിശേഷാൽ അനുയോജ്യമായ ഒരു കാലമാണ്. കൂടാതെ, നിങ്ങൾ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനസമയത്ത് സഹായപയണിയറിംഗ് നടത്തുന്നെങ്കിൽ ശുശ്രൂഷയിൽ അദ്ദേഹത്തിന്റെ സഹായത്താലും പ്രോത്സാഹനത്താലും നിങ്ങൾ വരെയധികം പ്രയോജനമനുഭവിക്കും.
3 മിക്കപ്പോഴും പ്രസാധകരുടെ കൂട്ടങ്ങൾ സഹായപയണിയർമാരായി പേർ ചാർത്തുമ്പോൾ മിക്കപ്പോഴും ക്രമീകരണങ്ങൾ ഫലവത്തായിത്തീരുന്നു. എല്ലാവർക്കും കൂടെ പ്രവർത്തിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കത്തക്കവണ്ണം ഒരു നല്ല പട്ടിക ഉണ്ടാക്കാൻ കഴിയും, കൊച്ചുകുട്ടികളുളള മാതാക്കൾക്ക് അന്യോന്യം സഹായിക്കാൻ ക്രമീകരിക്കാവുന്നതാണ്. നല്ല ആസൂത്രണത്തോടെ, 60 മണിക്കൂർ വ്യവസ്ഥയിൽ എത്തുന്നത് അത്ര വിഷമകരമല്ലെന്ന് അനേകർ കണ്ടെത്തിയിരിക്കുന്നു. ഇതിന്റെ അർത്ഥം ഒരു ദിവസം രണ്ടുമണിക്കൂറോ ഒരാഴ്ചയിൽ 15 മണിക്കൂറോ ശുശ്രൂഷയിൽ ചെലവഴിക്കുക എന്നാണ്. ചില സഹായപയണിയർമാർ ലൗകിക തൊഴിലിനു മുമ്പോ അതിനുശേഷമോ ഒന്നോ രണ്ടോ മണിക്കൂർ സാക്ഷീകരിക്കുകയും വരാന്തങ്ങളിൽ ദീർഘസമയം സേവിക്കുകയും ചെയ്യുന്നു.
4 നിങ്ങൾക്ക് സഹായപയണിയറിംഗ് ചെയ്യാൻ കഴിയുന്നില്ലെങ്കിലും നിങ്ങളുടെ വയൽസേവന പ്രവർത്തനം വർദ്ധിപ്പിക്കാൻ നിങ്ങൾക്കുകഴിഞ്ഞേക്കും. കൂടാതെ, യാത്രക്ക് സഹായം ചെയ്തുകൊണ്ടോ പയണിയറിംഗ് നടത്തുന്നവരോടുകൂടെ പ്രവർത്തിച്ചുകൊണ്ടോ നിങ്ങൾ അവർക്കൊരു പ്രോത്സാഹനം ആയിരിക്കും. യഹോവയുടെ നാമവും അവന്റെ ഇടപെടലുകളും പ്രസിദ്ധമാക്കാൻ നമുക്ക് എന്തുതന്നെ ചെയ്യാൻ കഴിഞ്ഞാലും നമ്മുടെ വിലമതിപ്പുളള ദൈവം അത് ശ്രദ്ധിക്കാതിരിക്കുകയില്ല.—മലാ. 3:16.