“എന്റെ ഓർമ്മക്കായി ഇതുചെയ്തുകൊണ്ടിരിപ്പിൻ”
1 തന്റെ മരണത്തിന്റെ വാർഷികം ആഘോഷിക്കാൻ യേശു തന്റെ അനുഗാമികളോട് കല്പിച്ചു. (ലൂക്കോ. 22:19) ഈ അനുഷ്ഠാനം മനുഷ്യവർഗ്ഗത്തിനുവേണ്ടി യേശു നടത്തിയ വലിയ യാഗത്തിന്റെ ഒരു അനുസ്മരണമായി ഉതകും. ഈ വർഷം യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ഏപ്രിൽ 17-ാം തീയതി വെളളിയാഴ്ച സൂര്യാസ്തമയശേഷം ആഘോഷിക്കും.
2 വ്യക്തിപരമായ തയ്യാറെടുപ്പ്: ഈ പ്രധാന സന്ദർഭത്തിനുയോജിച്ച ഒരു അനുഷ്ഠാനത്തിനായി നമുക്ക് എങ്ങനെ ഒരുങ്ങാൻ കഴിയും? യേശുവിന്റെ ഭൗമികജീവിതവും ശുശ്രൂഷയും സംബന്ധിച്ച് ധ്യാനിക്കുക എന്നതാണ് ഒരു മാർഗ്ഗം. തന്റെ പൂർണ്ണമനുഷ്യജീവൻ യാഗമായി നൽകിക്കൊണ്ട് അവൻ മനുഷ്യവർഗ്ഗത്തിന്റെ വിമോചകനായിത്തീർന്നു. (മത്താ. 20:28) ഈ കരുതൽ വിലമതിക്കാൻ ഓരോരുത്തരെയും സഹായിക്കുന്നതിന് ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകത്തിന്റെ 112മുതൽ 116വരെയുളള അദ്ധ്യായങ്ങൾ പരിചിന്തിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
3 യഹോവയുടെ സാക്ഷികളുടെ 1992-ലെ കലണ്ടറിൽ കുറിച്ചിരിക്കുന്നപ്രകാരം ഈ വർഷം സ്മാരകത്തിനുമുമ്പുളള നമ്മുടെ ബൈബിൾവായനയിൽ മർക്കോസിന്റെ സുവിശേഷത്തിൽനിന്നുളള തിരഞ്ഞെടുത്ത വാക്യങ്ങൾ ഉൾപ്പെടുന്നു. ഈ പ്രത്യേക ബൈബിൾവായന ഏപ്രിൽ 12-17-വരെ, ഞായറാഴ്ച മുതൽ വെളളിയാഴ്ച വരെയുളള ആറുദിവസത്തേക്ക് പട്ടികപ്പെടുത്തിയിരിക്കുന്നു. ഗൗരവചിന്ത അർഹിക്കുന്ന ഈ സംഭവങ്ങൾ സംബന്ധിച്ച് ധ്യാനിക്കാൻ നാം എല്ലാവരും വേണ്ടത്ര സമയമെടുക്കണം.
4 മൂപ്പൻമാരുടെ പൂർണ്ണമായ തയ്യാറെടുപ്പ്: സ്മാരക ക്ഷണക്കത്തുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാവർക്കും വേണ്ടത്ര ഇരിപ്പിടമുണ്ടോ? ഹോൾ ഒന്നിലധികം സഭകൾ ഉപയോഗിക്കുന്ന സ്ഥലത്ത് സ്മാരകം ആഘോഷിക്കാൻ ഓരോ സഭക്കും വേണ്ടത്ര സമയം ലഭിക്കത്തക്കവണ്ണം ഉചിതമായ ക്രമീകരണങ്ങൾ ആവശ്യമാണ്. സേവകൻമാരായി പ്രവർത്തിക്കുന്നവരെ അവരുടെ ചുമതലകൾ അറിയിക്കണം. ഹാജരാകുന്ന പുതിയവരെ സ്വാഗതംചെയ്യാൻ അവർ മുൻകൈയെടുക്കണം. വിവരങ്ങൾ വ്യക്തമായും തിരുവെഴുത്തുപരമായും അവതരിപ്പിക്കുന്ന നല്ല യോഗ്യതയുളള ഒരു പ്രസംഗകനെ തിരഞ്ഞെടുക്കണം. ചിഹ്നങ്ങൾ കൈമാറുന്നതിന് ഉത്തരവാദിത്വമുളള മൂപ്പൻമാരെയോ ശുശ്രൂഷാദാസൻമാരെയോ നിയമിക്കുക. പുളിപ്പില്ലാത്ത അപ്പവും മായം ചേർക്കാത്ത ചുവന്ന വീഞ്ഞും കരുതണം. കൂടുതലായ ഓർമ്മിപ്പിക്കലുകൾക്ക് 1985 ഫെബ്രുവരി 15-ലെ വാച്ച്ററവർ 19-ാം പേജ് നോക്കുക.
5 മുൻകൂട്ടിയുളള പൂർണ്ണമായ തയ്യാറാകലിനാൽ ഈ പ്രത്യേക സന്ദർഭത്തിന്റെ പ്രാധാന്യം നാം പൂർണ്ണമായി വിലമതിക്കുന്നുവെന്നും യേശുവിന്റെ കല്പനക്കു ചേർച്ചയായി ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കാൻ നാം അഭിലഷിക്കുന്നുവെന്നും നാം തെളിയിക്കും.—1 കൊരി. 11:23—26.
[3-ാം പേജിലെ ചതുരം
1.പ്രസംഗകൻ ഉൾപ്പെടെ എല്ലാവരെയും ആഘോഷത്തിന്റെ കൃത്യമായ സമയവും സ്ഥാനവും അറിയിച്ചോ? പ്രസംഗകന് യാത്രാസൗകര്യം ഉണ്ടോ?
2. ചിഹ്നങ്ങൾ കൊണ്ടുവരാൻ സുനിശ്ചിതക്രമീകരണങ്ങൾ ചെയ്തോ?
3. ആരെങ്കിലും വൃത്തിയുളള ഒരു മേശവിരിയും വേണ്ടത്ര ഗ്ലാസുകളും പ്ലെയ്ററുകളും കൊണ്ടുവരാൻ ക്രമീകരിച്ചോ?
4. സ്മാരകത്തിനുമുമ്പ് ഹോൾ വൃത്തിയാക്കുന്നതിനും ആ സായാഹ്നത്തിൽ മറെറാരു സഭ ഹോൾ ഉപയോഗിക്കുന്നെങ്കിൽ അവസാനം ലളിതമായി ഒരു ശുചീകരണം നടത്താനും എന്തു ക്രമീകരണം ചെയ്തിട്ടുണ്ട്?
5. സേവകൻമാരും ചിഹ്നങ്ങൾ വിളമ്പുന്നവരും നിയമിക്കപ്പെട്ടോ? സ്മാരകത്തിനുമുമ്പ് അവരുടെ ചുമതലകൾ പരിചിന്തിക്കാൻ അവരോടൊത്തുളള ഒരു യോഗം പട്ടികപ്പെടുത്തിയോ? എപ്പോൾ? എല്ലാവർക്കും ഫലകരമായി വിളമ്പിയെന്ന് ഉറപ്പുവരുത്താൻ ഏതു നടപടിക്രമം പിൻപററും?
6. പ്രായംചെന്നവരും ദുർബ്ബലരുമായ സഹോദരീസഹോദരൻമാരെ സഹായിക്കാനുളള ക്രമീകരണങ്ങൾ പൂർണ്ണമായോ? രാജ്യഹോളിൽ വരാൻകഴിയാത്ത അവസ്ഥയിലുളള അഭിഷിക്തർ ആരെങ്കിലുമുണ്ടെങ്കിൽ ചിഹ്നങ്ങൾ എത്തിക്കാൻ ക്രമീകരണം ചെയ്തോ?