സ്മാരകത്തിനുളള ഒരുക്കത്തിൽ
പ്രസംഗകൻ ഉൾപ്പെടെ എല്ലാവരെയും ഈ ആഘോഷത്തിന്റെ കൃത്യമായ സ്ഥലവും സമയവും അറിയിച്ചിട്ടുണ്ടോ? പ്രസംഗകനു യാത്രാസൗകര്യം ഉണ്ടോ?
ചിഹ്നങ്ങൾ ലഭിക്കുന്നതിനും ഉചിതമായ സമയത്ത് അവ യഥാസ്ഥാനത്തുതന്നെ ഉണ്ടായിരിക്കുന്നതിനും നിശ്ചിത ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടോ?
മുന്നമേതന്നെ വൃത്തിയുളള ഒരു മേശവിരി സഹിതം മേശയ്ക്കും വേണ്ടത്ര ഗ്ലാസ്സുകൾക്കും പ്ലേററുകൾക്കും വേണ്ടി ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടോ?
നേരത്തെതന്നെ രാജ്യഹാൾ വൃത്തിയാക്കാൻ എന്തു ക്രമീകരണങ്ങളാണു ചെയ്തിട്ടുളളത്?
സേവകരെയും വിതരണക്കാരെയും നിയമിച്ചിട്ടുണ്ടോ? തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേററാൻ സ്മാരകത്തിനു മുമ്പുതന്നെ അവരുമായി ഒരു യോഗം പട്ടികപ്പെടുത്തിയിട്ടുണ്ടോ? എപ്പോൾ? എല്ലാവർക്കും ഫലകരമായി വിതരണം ചെയ്തുവെന്നു ഉറപ്പുവരുത്താൻ എന്തു നടപടികൾ പിൻപററും?
പ്രായമുളളവരെയും വൈകല്യമുളള സഹോദരീസഹോദരൻമാരെയും സഹായിക്കാനുളള ക്രമീകരണങ്ങൾ പൂർണ്ണമാണോ? സഭയോടൊത്തു ഹാജരാകാൻ കഴിയാതെ വീട്ടിൽ കഴിയുന്ന ഏതെങ്കിലും അഭിഷിക്തർക്കു വിതരണം ചെയ്യാൻ ക്രമീകരണം ചെയ്തിട്ടുണ്ടോ?