താത്പര്യം വീണ്ടും ജ്വലിപ്പിക്കാൻ കഴിയുമോ?
1 “തങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ച് ബോധമുളളവർ സന്തുഷ്ടരാകുന്നു.” (മത്താ. 5:3, NW) ഗിരിപ്രഭാഷണത്തിലെ യേശുവിന്റെ ആ വാക്കുകൾ അർത്ഥസമ്പുഷ്ടമാണ്. മനുഷ്യവർഗ്ഗത്തിൽ അനേകരും തങ്ങളുടെ ജീവിതം സന്തോഷകരവും ഉദ്ദേശ്യപൂർണ്ണവും ആക്കിത്തീർക്കുന്നതിന് ആത്മീയകാര്യങ്ങളുടെ ആവശ്യമുണ്ടെന്ന് തിരിച്ചറിയുന്നില്ല. ആത്മീയ ആവശ്യങ്ങളുടെ ആ ബോധം ഒരിക്കൽ ഉണ്ടായിരുന്നിട്ട് അത് നഷ്ടപ്പെട്ട ചിലരുണ്ട്. അവർ ആത്മീയ കാര്യങ്ങൾ സംബന്ധിച്ച് തണുത്തുപോകാൻ എന്തോ ഇടയാക്കി. യഥാർത്ഥത്തിൽ അവരുടെ പ്രയോജനത്തിനായിരിക്കുന്നവയിൽനിന്ന് അവർ പിന്തിരിഞ്ഞുപോയി. ചോദ്യം ഇതാണ്, അത്തരക്കാരുടെ താത്പര്യം വീണ്ടും ജ്വലിപ്പിക്കാൻ കഴിയുമോ? സന്തോഷകരമെന്നു പറയട്ടെ, ചിലരുടെ കാര്യത്തിൽ അതിനു കഴിയും.
2 വർഷങ്ങൾക്കു മുമ്പ്, ഒരുപക്ഷേ ഒരു കുട്ടിയായിരിക്കെ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചിട്ട് തുടർന്ന് ദൈവജനത്തോടുകൂടെ സഹവസിക്കുന്നതിൽ തുടരാഞ്ഞ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമായിരിക്കാം. എന്നിരുന്നാലും, ചില ബൈബിളുപദേശങ്ങളും നീതിയുളള തത്വങ്ങളും അയാളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ടായിരിക്കാം, ഇപ്പോഴും ഓർമ്മിക്കുന്നുണ്ടായിരിക്കാം. ലോകാവസ്ഥകൾ കൂടുതൽ വഷളാവുകയും ജീവിത സാഹചര്യങ്ങൾ മാറുകയും ചെയ്യുമ്പോൾ, മുമ്പ് പഠിച്ച കാര്യങ്ങൾ വീണ്ടും സ്മരിക്കപ്പെടുന്നു. വ്യക്തി ദൈവത്തിലേക്ക് തിരിയുകയും കൂടുതൽ ബൈബിൾ പരിജ്ഞാനം സ്വീകരിക്കാൻ മനസ്സൊരുക്കമുളളവനായിരിക്കുകയും ചെയ്തേക്കാം. ബൈബിളദ്ധ്യയനം പുനരാരംഭിക്കുകയെന്ന ഉദ്ദേശ്യത്തോടെ അത്തരം വ്യക്തികളെ സന്ദർശിക്കുന്നത് അത്യന്തം പ്രതിഫലദായകമെന്ന് തെളിഞ്ഞേക്കാം.
3 സ്മാരകാഘോഷത്തിന് ഹാജരായവരെ സന്ദർശിക്കാൻ തീർച്ചയായും കാലാകാലങ്ങളിൽ ശ്രമം ചെലുത്തേണ്ടതുണ്ട്. അവരുടെ ആത്മീയ ക്ഷേമം സംബന്ധിച്ച് നിങ്ങൾ ആത്മാർത്ഥ താത്പര്യമുളളയാളാണെന്ന് അവർ അറിയട്ടെ, അവരോടൊത്ത് ബൈബിൾ പഠിക്കാമെന്ന് വാഗ്ദാനവും ചെയ്യുക. “പ്രകാശ വാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ സംബന്ധിക്കുന്നവരെ സഹായിക്കാൻ പ്രത്യേക ശ്രമം ചെയ്യണം. പുരോഗതിയില്ലാത്തതുനിമിത്തം നിർത്തിക്കളഞ്ഞ ഒരു അദ്ധ്യയനക്കാരനെ മറെറാരു പ്രസാധകൻ സന്ദർശിക്കുന്നത് ചിലപ്പോൾ പ്രയോജനകരമായിരുന്നേക്കാം.
4 നാം അദ്ധ്യയനം എടുക്കുന്ന ആളുകൾ യഹോവയുടെ ആരാധന ഗൗരവമായെടുക്കാനും അവരുടെ ബൈബിളദ്ധ്യയനത്തിൽ ഒരളവുവരെ ഉത്സാഹം പ്രകടമാക്കാനും പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ, നമ്മുടെ ഭാഗത്ത്, സഹായിക്കാൻ നാം വേണ്ടത്ര ശ്രമം ചെയ്തുവെന്ന് ഉറപ്പുവരുത്താൻ നാം ആഗ്രഹിക്കുന്നു, “ഞാൻ സകല മനുഷ്യരുടെയും രക്തത്തിൽനിന്ന് ശുദ്ധിയുളളവനാകുന്നു” എന്ന് പറഞ്ഞപ്പോൾ അപ്പൊസ്തലനായ പൗലോസിന് ഉണ്ടായിരുന്നതുപോലുളള തോന്നൽ നമുക്ക് മററുളളവരോട് ഉണ്ടായിരിക്കുന്നതിനുതന്നെ.—പ്രവൃ. 20:26.