മാസികകൾ നന്നായി ഉപയോഗിക്കുക
1 നിങ്ങൾ ഒരു പത്രവിൽപനശാല സന്ദർശിക്കുമ്പോൾ, ഹാസ്യം മുതൽ ശാസ്ത്ര സാങ്കേതികവിദ്യ വരെ സകലതും വിശേഷവൽക്കരിക്കുന്ന മാസികകളുടെ ഒരു ഞെട്ടിക്കുന്ന വ്യൂഹം നിങ്ങൾ കാണുന്നു. അവയെല്ലാം വായിക്കാൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല. ചില മാസികകളിൽ പ്രയോജനപ്രദമായ വിവരങ്ങൾ ഉണ്ടെന്നിരിക്കെ, മിക്കതും മൂല്യം സംബന്ധിച്ച് ചോദ്യം ചെയ്യാവുന്നവയാണ്. പലതും വഷളാണ്, ഒഴിവാക്കേണ്ടവയുമാണ്.
2 വീക്ഷാഗോപുരത്തോടും ഉണരുക!യോടും താരതമ്യം ചെയ്യുമ്പോൾ എത്ര വ്യത്യസ്തം! ഈ മാസികകൾ ദൈവസ്നേഹത്തോടു പ്രതികരിക്കുന്ന എല്ലാവരുടെയും രക്ഷക്ക് ഉപയോഗിക്കാൻ കഴിയുന്ന സത്യം അന്വേഷിച്ചു കണ്ടുപിടിക്കാനും ഘോഷിക്കാനും സമർപ്പിക്കപ്പെട്ടതാണ്.
3 ഉണരുക!ക്ക് അതിന്റെ വ്യാപകമായ പ്രചാരവും വൈവിദ്ധ്യമാർന്ന ലേഖനങ്ങളും നിമിത്തം എല്ലാത്തരം ആളുകളിലേക്കും ഫലപ്രദമായി ചെന്നെത്താൻ കഴിയും. ഓരോ ലക്കത്തിന്റെയും 4-ാം പേജിൽ വിവരിച്ചിരിക്കുന്നപ്രകാരം, അത് “മുഴുകുടുംബത്തിന്റെയും ഉദ്ബുദ്ധതക്കുവേണ്ടിയുളളതാണ്.” അത് ജനങ്ങളും മതവും ശാസ്ത്രവും ഉൾപ്പെടെ വിവിധങ്ങളായ വിഷയങ്ങളിൽ ലേഖനങ്ങൾ വിശേഷവൽക്കരിക്കുന്നു. അത് ഉപരിതലത്തിനടിയിലേക്ക് ചുഴിഞ്ഞിറങ്ങുകയും നടപ്പു സംഭവങ്ങളുടെ പിന്നിലുളള യഥാർത്ഥ അർത്ഥത്തിലേക്ക് വിരൽചൂണ്ടുകയും ചെയ്യുന്നു. എല്ലാററിലുമുപരി, അത് “സമാധാനപൂർണ്ണവും സുരക്ഷിതവുമായ ഒരു പുതിയ ലോകം ഉണ്ടാകുമെന്നുളള സ്രഷ്ടാവിന്റെ വാഗ്ദത്തത്തിൽ വിശ്വാസം കെട്ടുപണിചെയ്യുന്നു.”
4 ഉണരുക!യുടെ നവംബർ 8-ലെ ലക്കം “ലോക ജനസംഖ്യ—ഭാവിയെ സംബന്ധിച്ചെന്ത്?” എന്ന വിഷയം വിശേഷവൽക്കരിക്കുന്നു. നിരവധി കഷ്ടപ്പാടുകൾ വരുത്തിക്കൊണ്ട് ലോകജനസംഖ്യ അനിശ്ചിതമായി വർദ്ധിച്ചുകൊണ്ടിരിക്കുമോ? മനുഷ്യവർഗ്ഗത്തിനു വെച്ചുനീട്ടിയിരിക്കുന്ന ശോഭനമായ ഭാവിയിൽ കേന്ദ്രീകരിച്ചുകൊണ്ട് ഈ മാസിക സമർപ്പിക്കുന്നത് പ്രതികരണമുളള ഒരാളെ സ്പർശിച്ചേക്കാം. വലിയ കുടുംബങ്ങൾ ഉണ്ടായിരിക്കുന്നതു സംബന്ധിച്ച ഇന്ത്യൻ വീക്ഷണം വിവരിക്കുന്ന “മക്കൾ വിലപ്പെട്ടതാണ്, എന്നാൽ ആൺമക്കൾ അത്യന്താപേക്ഷിതമാണ്” എന്ന ലേഖനത്തിലെ ആശയങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനാലും ഒരു ശ്രദ്ധിക്കുന്ന കാതുനേടാൻ നമുക്കു കഴിയേണ്ടതാണ്.
5 വീക്ഷാഗോപുരം ദൈവരാജ്യത്തെക്കുറിച്ചുളള സുവാർത്തയുടെയും അതു മനുഷ്യവർഗ്ഗത്തിനു സാദ്ധ്യമാക്കിത്തീർക്കാൻ പോകുന്ന നിത്യജീവന്റെ അനുഗ്രഹത്തിന്റെയും ലോകപ്രശസ്ത വക്താവായി സ്വയം സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. നവംബർ 1-ലെ ലക്കം ആറാം പേജിൽ ഈ ആശ്വാസപ്രദമായ വാഗ്ദാനം അവതരിപ്പിക്കുന്നു: “നിത്യജീവനാകുന്ന ദൈവത്തിന്റെ വാഗ്ദത്തം.” സമീപഭാവിയിൽ ഏതവസ്ഥകൾ സ്ഥാപിക്കുമെന്നാണ് യഹോവ വാഗ്ദത്തം ചെയ്തിരിക്കുന്നതെന്ന് ആളുകൾക്ക് വിശദീകരിച്ചുകൊടുക്കാൻ 7-ാം പേജിലെ മനോഹരമായ ചിത്രീകരണം ഉപയോഗിക്കാൻ കഴിയും. തലക്കെട്ടും പുറംചട്ടയിലെ ആകർഷകമായ ചിത്രവും യഹോവ നമുക്ക് ജീവൻ നൽകിയിരിക്കുന്നുവെന്ന് പ്രകടമാക്കാൻ ഉപയോഗിക്കാവുന്നതാണ്, അതേസമയം രണ്ടാം ലേഖനം നമുക്കെങ്ങനെ അതിനുവേണ്ടി വിലമതിപ്പു പ്രകടമാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
6 യഥാർത്ഥ താൽപര്യമുളളവർക്ക് ഈ വിലപ്പെട്ട പ്രസിദ്ധീകരണങ്ങൾ ക്രമമായ ഒരടിസ്ഥാനത്തിൽ ലഭിക്കാൻ നാം ആഗ്രഹിക്കുന്നു. മാസികകളുടെ പല പ്രയോജനങ്ങളെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ വ്യക്തി യഥാർത്ഥ താൽപര്യമുളള ആളാണോയെന്ന് തിട്ടപ്പെടുത്താൻ ശ്രമിക്കുക. പ്രാഥമിക താൽപര്യം കണ്ടെത്തുന്നെങ്കിൽ നിങ്ങളുടെ മാസികാ റൂട്ടിന്റെ ഭാഗമായി ഏതാനും ലക്കങ്ങൾ വ്യക്തിപരമായി കോണ്ടുപോയി കൊടുക്കാനും ഈ വിധത്തിൽ താൽപര്യം പരിപോഷിപ്പിക്കാനും നിങ്ങൾ തീരുമാനിച്ചേക്കാം. യഥാർത്ഥ താൽപര്യമുളള വ്യക്തിയാണെന്ന് നിങ്ങൾക്ക് ബോദ്ധ്യമാകുമ്പോൾ, ഒരു വരിസംഖ്യയായി മാസികകൾ തപാൽവഴി ലഭിക്കാൻ ക്രമീകരിക്കാമെന്നു പറയുക. വ്യക്തി സമ്മതിക്കുന്നെങ്കിൽ ഒരു ആറു-മാസ വരിസംഖ്യ കൊടുക്കാൻ കഴിയും.
7 നമുക്ക് നമ്മുടെ മാസികകൾ സകലർക്കും ശുപാർശ ചെയ്യാൻ കഴിയും, അവയുടെ മൂല്യം സംബന്ധിച്ചു നമുക്ക് ഉറപ്പുളളതുകൊണ്ടു തന്നെ. നമുക്ക് നല്ലതായ ചിലതുണ്ട്, അത് മററുളളവരുമായി പങ്കുവെക്കുന്നത് ക്രിസ്തുസമാനമാണ്.—സദൃ. 3:27; എബ്രാ. 13:16.