ദൈവവചനത്തിന്റെ ശക്തി
1 ദൈവവചനം ശക്തിയുളളതാണ്. (എബ്രാ. 4:12) ഇന്ന്, ബൈബിളിൽനിന്നു തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ വ്യക്തിപരമായി ബാധകമാക്കിയിരിക്കുന്നതുകൊണ്ടു മാററംഭവിച്ചു മെച്ചപ്പെട്ടിട്ടുളള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഇതിന്റെ തെളിവു ദൃശ്യമാണ്. ഒന്നാം നൂററാണ്ടിൽ യേശുവിന്റെ ശിഷ്യൻമാർ ദൈവവചനത്തിന്റെ അറിവു മററുളളവരുമായി പങ്കുവച്ചപ്പോൾ ഇതേ സംഗതി സത്യമായിരുന്നു.—റോമർ 12:2.
2 ബൈബിളിലെ പഠിപ്പിക്കലുകളിൽനിന്ന് ആളുകൾക്കു പ്രയോജനം കിട്ടുന്നതിന് അവർ ബൈബിളിനെ ദൈവവചനമായി അംഗീകരിക്കുകയും ബൈബിൾ ശരിയായി മനസ്സിലാക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്. (1 തെസ്സ. 2:13) ഡിസംബറിൽ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം സമർപ്പിച്ചുകൊണ്ടു ബൈബിളിന്റെ മൂല്യത്തെപ്പററി കൂടുതൽ പഠിക്കുന്നതിനും അതിന്റെ ശരിയായ ഗ്രാഹ്യം സമ്പാദിക്കുന്നതിനുമുളള അവസരം നാം ആളുകൾക്കു നൽകുന്നതായിരിക്കും.
3 എന്നേക്കും ജീവിക്കാൻ പുസ്തകത്തിലെ ചില രസകരമായ സവിശേഷതകൾ എന്തുകൊണ്ടിപ്പോൾ പുനരവലോകനം ചെയ്തുകൂടാ? ഉളളടക്കത്തിന്റെ പേജ് യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും പങ്ക്, മരണം, നരകം, ദുഷ്ടാത്മാക്കൾ, പുനരുത്ഥാനം, ദൈവരാജ്യം എന്നിവ സംബന്ധിച്ച അടിസ്ഥാന ഉപദേശങ്ങൾ ചർച്ചചെയ്യുന്ന അദ്ധ്യായങ്ങളിലേക്കു നിങ്ങളെ നയിക്കും. അനേകം ഫോട്ടോകളും ചിത്രീകരണങ്ങളും ഇതിലുണ്ട്. ഈ സവിശേഷതകൾ ഇതിലടങ്ങിയിരിക്കുന്ന സുവാർത്ത നമ്മുടെ പ്രദേശത്തുളള ആളുകൾ കേൾക്കേണ്ട ആവശ്യമുണ്ടെന്ന ഉറച്ച ബോദ്ധ്യമുളളവരായി യഥാർത്ഥ ഉത്സാഹത്തോടെ ഈ പുസ്തകം സമർപ്പിക്കാൻ നമ്മെ പ്രാപ്തരാക്കും. ഈ നല്ല പ്രസിദ്ധീകരണം സംബന്ധിച്ചുളള നമ്മുടെ ഉത്സാഹം വീട്ടുകാരൻ നമ്മുടെ രാജ്യസന്ദേശത്തോടും സമർപ്പണത്തോടും ഏറെ മനസ്സൊരുക്കത്തോടെ പ്രതികരിക്കുന്നതിൽ കലാശിക്കും.
4 മനുഷ്യവർഗ്ഗത്തിനുവേണ്ടി ഭാവി വെച്ചുനീട്ടുന്നതെന്തെന്നു യഥാർത്ഥത്തിൽ അറിയാനാഗ്രഹിക്കുന്ന ഒരു വീട്ടുകാരനെ നാം അഭിമുഖീകരിക്കുമ്പോൾ ഈ പുസ്തകം നമുക്കെങ്ങനെ ഉപയോഗിക്കാൻ കഴിയും? ഭൂമിയേയും മനുഷ്യവർഗ്ഗത്തേയും കുറിച്ചുളള ദൈവത്തിന്റെ ഉദ്ദേശ്യമെന്തെന്നു പ്രതിപാദിക്കുന്ന ഒന്നാമത്തെ അദ്ധ്യായത്തിന്റെ 12-ഉം 13-ഉം പേജുകൾ നാം വിശേഷവൽക്കരിക്കുകയും ഈ മഹത്തായ അനുഗ്രഹങ്ങൾ സമീപിച്ചിരിക്കുന്നെന്നു ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. നമുക്ക് അയാളുടെ ശ്രദ്ധയെ 155-158 പേജുകളിലെ ചിത്രങ്ങളിലേക്കു തിരിച്ചുവിടാൻ കഴിയും. ഈ ചിത്രങ്ങൾക്കരികിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കുന്നതു നിങ്ങളുടെ ചർച്ച തിരുവെഴുത്തധിഷ്ഠിതമാണെന്നു വീട്ടുകാരന് ഉറപ്പു നൽകും.
5 ക്രൈസ്തവലോകത്തിന്റെ നടത്തനിമിത്തം ബൈബിൾ ദൈവവചനമാണെന്ന് അംഗീകരിക്കാൻ അനേകർ വിസമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ യഹോവയുടെ സാക്ഷികൾ പുറപ്പെടുവിക്കുന്ന ഫലങ്ങളും മററു മതങ്ങൾ പുറപ്പെടുവിക്കുന്ന ഫലങ്ങളും തമ്മിലുളള വ്യത്യാസം കാണിക്കുന്നതിനു “സത്യമതത്തെ തിരിച്ചറിയൽ” എന്ന 22-ാമത്തെ അദ്ധ്യായം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.
6 നാം നമ്മുടെ ഇംഗ്ലീഷ് ബൈബിളിൽനിന്ന് ഒരു തിരുവെഴുത്തു വായിച്ചാൽ വീട്ടുകാരൻ പുതിയലോകഭാഷാന്തരത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ വ്യക്തതയെക്കുറിച്ച് അഭിപ്രായം പറഞ്ഞേക്കാം. അല്ലെങ്കിൽ, വീട്ടുകാരൻ നമ്മുടെ സന്ദേശത്തിൽ താത്പര്യം കാട്ടുന്നുണ്ടെങ്കിലും അദ്ദേഹത്തിനൊരു ബൈബിളില്ലെന്നു നാം കണ്ടെത്തിയേക്കാം. ഈ സാഹചര്യങ്ങളിൽ നാമുപയോഗിക്കുന്ന ബൈബിളിന്റെ അതുല്യമായ സവിശേഷതകളും മററുളളവയോടുളള താരതമ്യത്തിൽ ഇതു നാം കൂടുതൽ ഇഷ്ടപ്പെടുന്നതിന്റെ കാരണങ്ങളും നമുക്കു വിശദീകരിക്കാവുന്നതാണ്. മററു കാര്യങ്ങളോടൊപ്പം വിഷയസൂചികയിലേക്കും ബൈബിളിന്റെ അവസാനം കൊടുത്തിരിക്കുന്ന “ചർച്ചക്കുളള ബൈബിൾ വിഷയങ്ങൾ” എന്ന സവിശേഷതയിലേക്കും നമുക്കു വിരൽ ചൂണ്ടാൻ കഴിയും. ഇത്, നിങ്ങളുടെ പക്കൽ ഒരു പ്രതി ഇല്ലെങ്കിൽ തിരിച്ചുവന്ന് ഒരു പുതിയ പ്രതി നൽകാമെന്നു വാഗ്ദാനം ചെയ്താൽ വീട്ടുകാരന് ഒരു പുതിയലോകഭാഷാന്തരം സമർപ്പിക്കുന്നതിനുളള അവസരം പ്രദാനം ചെയ്തേക്കാം.
7 യഹോവ ബൈബിളിലൂടെ മനുഷ്യവർഗ്ഗത്തോടുളള തന്റെ ഇടപെടലുകൾ അറിയിക്കുകയും തന്റെ അത്ഭുതകരമായ വ്യക്തിത്വം നമ്മെ അറിയിക്കുകയും ചെയ്തിരിക്കുന്നു. യഹോവയേക്കുറിച്ചും അവന്റെ വചനത്തിന്റെ ശക്തിയേക്കുറിച്ചും മനസ്സിലാക്കാൻ മററുളളവരെ സഹായിക്കുന്നതിനു നമുക്കു പുതിയലോകഭാഷാന്തരവും എന്നേക്കും ജീവിക്കാൻ പുസ്തകവും ഫലപ്രദമായി ഉപയോഗിക്കാം!—2 കൊരി. 10:4.