ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചു പഠിക്കാൻ മററുളളവരെ സഹായിക്കുക
1 നാമധേയ ക്രിസ്ത്യാനികളുടെയും മററു വിഭാഗക്കാരുടെയും ഇടയിലെ ഭൂരിഭാഗം ആളുകളും വർഷത്തിലെ മറേറതൊരു സമയത്തേക്കാളും യേശുവിനെക്കുറിച്ചു കൂടുതൽ ചിന്തിക്കുന്ന മാസമാണു ഡിസംബർ. അതുകൊണ്ട് അത് ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം വിശേഷവത്ക്കരിക്കാൻ പററിയ ഒരു മാസമാണ്. ഇതു വിലതീരാത്ത ഒരു പ്രസിദ്ധീകരണമായതുകൊണ്ടു ശുശ്രൂഷയിൽ സമുചിതമായിരിക്കുമ്പോഴെല്ലാം പ്രത്യേകിച്ച് വീട്ടുകാർക്ക് അതിൽനിന്നു പ്രയോജനം ലഭിക്കുവാൻ തക്കവണ്ണം അത് അവർക്കു സമർപ്പിക്കാൻ നാം എല്ലാ ശ്രമവും നടത്തേണ്ടതുണ്ട്. നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?
2 യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബൈബിളധിഷ്ഠിത സംഭാഷണത്തിലേക്കു നേരിട്ടു കടക്കാൻ ശ്രമിക്കുക.
വീട്ടുകാരനെ അഭിവാദ്യം ചെയ്തശേഷം നിങ്ങൾ ഏതാണ്ടിങ്ങനെ പറഞ്ഞേക്കാം:
◼“എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ചു ബൈബിളിൽ വായിക്കുമ്പോൾ തങ്ങൾ എന്താണു മനസ്സിലാക്കുന്നത് എന്നു ഞങ്ങൾ ഞങ്ങളുടെ അയൽക്കാരോടു ചോദിച്ചു വരുകയാണ്. [പ്രതികരണത്തിന് അനുവദിക്കുക.] എന്നേക്കും ജീവിക്കുന്നതിനുളള സാധ്യതയെക്കുറിച്ചു ബൈബിൾ ഏതാണ്ട് 40 പ്രാവശ്യം പ്രതിപാദിക്കുന്നതുകൊണ്ട് അത് വിശേഷാൽ താത്പര്യജനകമാണ്. അങ്ങനെയുളള ജീവിതം നമുക്ക് എന്ത് അർഥമാക്കിയേക്കാം? വെളിപ്പാടു 21:4 പറയുന്നതെന്താണെന്നു ശ്രദ്ധിക്കുക. [വായിക്കുക.] എന്താണു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നു താങ്കൾ ശ്രദ്ധിച്ചോ? [പ്രതികരണത്തിന് അനുവദിക്കുക.] നമുക്കു നിത്യജീവൻ എങ്ങനെ നേടാൻ കഴിയും?” യോഹന്നാൻ 17:3 വായിച്ച് ദൈവത്തെക്കുറിച്ചും അവിടുത്തെ പുത്രനായ യേശു ക്രിസ്തുവിനെക്കുറിച്ചുമുളള അറിവ് ഉൾക്കൊളേളണ്ടതിന്റെ ആവശ്യം പ്രദീപ്തമാക്കുക. എന്നിട്ട് അദ്ദേഹത്തിന്റെ താത്പര്യം കൂടുതലായി ഉണർത്തുന്നതിനു മുഖവുരയിലെ ഉപശീർഷകങ്ങൾ ഉപയോഗിച്ച് ഏററവും മഹാനായ മനുഷ്യൻ പുസ്തകം വീട്ടുകാരനെ കാണിക്കുക. 40.00 രൂപ സംഭാവനയ്ക്ക് അത് അദ്ദേഹത്തിനു സമർപ്പിക്കുക.
3 ഈ സമീപനവും പ്രസിദ്ധീകരണവും ഒരു പ്രത്യേക വീട്ടുകാരന് അനുയോജ്യമല്ലെന്നു തോന്നുന്നെങ്കിൽ നിങ്ങൾ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പുതിയ ലക്കങ്ങൾ സമർപ്പിക്കുകയോ ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖ കൊടുത്തിട്ടു പോകുകയോ ചെയ്തേക്കാം. അവതരിപ്പിച്ച പ്രസിദ്ധീകരണത്തിലെ ഒന്നോ രണ്ടോ സവിശേഷാശയങ്ങളിലേക്കു ശ്രദ്ധ തിരിക്കുക. അദ്ദേഹത്തോടൊപ്പം വിഷയം തുടർന്നു ചർച്ചചെയ്യുന്നതിനു സൗകര്യപ്രദമായ ഒരു സമയത്തു തിരിച്ചു വരാമെന്നു വാഗ്ദാനം ചെയ്യുക.
4 വീട്ടുകാരൻ തിരക്കുളളവനായി കാണപ്പെടുന്നെങ്കിൽ മേൽപ്പറഞ്ഞ അവതരണം ചുരുക്കുന്നതു ബുദ്ധിയായിരിക്കാം. പിൻവരുന്ന അവതരണം പുതിയ പ്രസാധകരും ഉപയോഗിക്കാൻ എളുപ്പമുളളതായി കണ്ടേക്കാം.
നമ്മേത്തന്നെ പരിചയപ്പെടുത്തിയിട്ട് നമുക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“നിത്യജീവൻ ലഭിക്കുന്നതിനെക്കുറിച്ചു ബൈബിളിൽ വായിക്കുമ്പോൾ എന്താണു മനസ്സിലാക്കുന്നതെന്നു ഞങ്ങൾ ഞങ്ങളുടെ അയൽക്കാരോടു ചോദിച്ചു വരുകയാണ്. ഉദാഹരണത്തിന്, യോഹന്നാൻ 17:3-ൽ യേശു പറഞ്ഞതെന്താണെന്നു ശ്രദ്ധിക്കുക. [വായിക്കുക.] യേശുക്രിസ്തുവിനെക്കുറിച്ചും അവിടുന്നു പഠിപ്പിച്ചതിനെക്കുറിച്ചും കൂടുതൽ പഠിക്കാൻ ആളുകളെ സഹായിക്കാനാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.” മനോഹരമായ ചില ചിത്രങ്ങളിലേക്ക് ഏററവും മഹാനായ മനുഷ്യൻ പുസ്തകം തുറക്കുക. മുഖവുരയിലേക്കു തിരിഞ്ഞുകൊണ്ട് “അവനെപ്പററി പഠിക്കുന്നതിൽ നിന്ന് പ്രയോജനം അനുഭവിക്കുക” എന്ന ഉപശീർഷകത്തിൻ കീഴിലെ രണ്ടാമത്തെ ഖണ്ഡിക വായിക്കുക. എന്നിട്ട് അദ്ദേഹത്തിന് പ്രസിദ്ധീകരണം സമർപ്പിക്കുക.
5 നിങ്ങൾ പുസ്തകം സമർപ്പിച്ചെങ്കിൽ ആ സമയത്തോ ഏതാനും ദിവസങ്ങൾക്കു ശേഷമുളള ഒരു മടക്കസന്ദർശനത്തിലോ “സ്വർഗ്ഗത്തിൽ നിന്നുളള സന്ദേശങ്ങൾ” എന്ന ഒന്നാമത്തെ അധ്യായം ചർച്ചചെയ്യാമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് ഒരു ബൈബിളധ്യയനത്തിന് അടിത്തറ പാകുക. അടുത്ത ആഴ്ചയിൽ ചെലവഴിക്കാൻ പോകുന്ന ഒരു നിശ്ചിത സമയ പരിധിയെക്കുറിച്ച് വീട്ടുകാരനു സൂചന കൊടുക്കുന്നതിനു പകരം കേവലം ഏതാനും മിനിററുകൾകൊണ്ട് യേശുക്രിസ്തുവിനെക്കുറിച്ചു ദൈവത്തിന്റെ വചനമായ ബൈബിളിൽ നിന്നു കൂടുതൽ രസകരമായ അറിവുകൾ അദ്ദേഹത്തിനു പഠിക്കാൻ കഴിയുമെന്നു മാത്രം പറയുക.
6 അനന്തജീവന്റെ പാതയിലേക്കു വരാൻ മററുളളവരെ സഹായിക്കുന്നതിന് ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുളള സത്യത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ ലോകത്തിന്റെ ഈ അവധിക്കാലം നമുക്കെല്ലാം ഉപയോഗിക്കാം.—മത്താ. 7:14.