ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിൽ നിന്നു ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ
1 ഒരു ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കുന്നതു നിങ്ങൾക്കും വീട്ടുകാരനും വളരെ ആസ്വാദ്യവും പ്രതിഫലദായകവുമായിരിക്കും. ബൈബിൾ പരിജ്ഞാനം മററുളളവരുമായി പങ്കുവയ്ക്കുന്നതിലെ സന്തോഷത്തോടു തുലനം ചെയ്യാവുന്ന യാതൊന്നുമില്ല.—സദൃശ. 11:25.
2 അന്ത്യനാളുകളുടെ അടയാളം: മുകളിൽ കൊടുത്തിരിക്കുന്ന ലേഖനത്തിലെ നിർദ്ദേശം നിങ്ങൾ പിൻപററുകയും ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖകൊണ്ടു ചർച്ച ആരംഭിക്കുകയും ചെയ്തെങ്കിൽ, ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിലെ 111-ാം അധ്യായം ഉപയോഗിച്ച് ഇപ്പോൾ ഒരു അധ്യയനം തുടങ്ങാൻ നിങ്ങൾക്കെങ്ങനെ കഴിയും? പുസ്തകം 111-ാം അധ്യായത്തിലേക്കു തുറക്കുക, എന്നിട്ട് ആദ്യത്തെ മൂന്നു ഖണ്ഡികകൾ വായിക്കുക. അധ്യായത്തിന്റെ ഒടുവിൽ കൊടുത്തിരിക്കുന്ന ആദ്യത്തെ ചോദ്യം നിങ്ങൾ ചോദിച്ചേക്കാം: “ചോദ്യം ചോദിക്കാൻ അപ്പോസ്തലൻമാരെ പ്രേരിപ്പിച്ചതെന്താണ്, എന്നാൽ പ്രത്യക്ഷത്തിൽ അവരുടെ മനസ്സിൽ മറെറന്തുംകൂടെ ഉണ്ടായിരുന്നു?” ഉത്തരം കണ്ടെത്തുന്നതിനു വീട്ടുകാരനെ സഹായിക്കുകയും പഠിപ്പിക്കുന്നതിനു ചിത്രം ഉപയോഗിക്കുകയും ചെയ്യുക. നാലുമുതൽ ആറുവരെയുളള ഖണ്ഡികകൾ വായിച്ചശേഷം, രണ്ടാമത്തെ ചോദ്യം ചോദിക്കുക: “യേശുവിന്റെ പ്രവചനത്തിന്റെ ഏതു ഭാഗമാണു പൊ.യു. 70-ൽ നിവൃത്തിയായത്, എന്നാൽ അപ്പോൾ എന്തു സംഭവിക്കുന്നില്ല?” വീട്ടുകാരൻ താത്പര്യമുളളവനാണെന്നു തോന്നുകയും സമയം ഉണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെ ചർച്ച തുടരുക.
3 വീട്ടുകാരനു മറെറാരു സമയമാണ് കൂടുതൽ ഉചിതമായിരിക്കുന്നതെന്നു തോന്നുന്നെങ്കിൽ, നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: “ഈ വ്യവസ്ഥിതിയുടെ അവസാനം എപ്പോഴായിരിക്കും എന്നതു സംബന്ധിച്ചു കൂടുതൽ അറിയാൻ നിങ്ങൾക്കാഗ്രഹമുണ്ടോ?” ഈ ചോദ്യത്തിന് ഉത്തരം നൽകാൻ മടങ്ങിച്ചെല്ലുന്നതിനു നിങ്ങൾക്കു ക്രമീകരണം ചെയ്യാവുന്നതാണ്.
4 സാമാധാനപൂർണമായ ഒരു ലോകം സാധ്യമോ? ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിലേക്കു നയിക്കാൻ സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ നിങ്ങൾ ഉപയോഗിച്ചെങ്കിൽ, ഒരു ബൈബിളധ്യയനം തുടങ്ങാൻ 133-ാം അധ്യായം സഹായകമായിരിക്കുന്നത് എപ്രകാരമാണ്?
രണ്ടു പത്രൊസ് 3:13 വായിച്ചശേഷം, ഈ ലഘുലേഖയുടെ മൂന്നാം പേജിലെ രണ്ടാം ഖണ്ഡിക വായിക്കുകയോ ചുരുക്കിപ്പറയുകയോ ചെയ്തിട്ടു നിങ്ങൾക്ക് ഇങ്ങനെ പറയാം:
◼“യഹോവയുടെ രാജ്യത്തിന്റെ രാജാവ് ദൈവപുത്രനായ യേശുക്രിസ്തുവായിരിക്കും. ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന ഈ പുസ്തകം യേശുവിനെ എങ്ങനെ വർണിക്കുന്നുവെന്നും അവിടുന്ന് ഭാവിയിൽ എന്തു കൈവരുത്തുമെന്നതു സംബന്ധിച്ചു നമ്മോടെന്തു പറയുന്നുവെന്നും ശ്രദ്ധിക്കുക.” അതിനുശേഷം അധ്യായം മുഴുവനും വായിക്കുക. അധ്യായത്തിന്റെ അവസാനഭാഗത്തു കൊടുത്തിരിക്കുന്ന ആദ്യത്തെ ചോദ്യം വീട്ടുകാരനോടു ചോദിക്കുക: “‘അർമഗെദ്ദോനെ അതിജീവിക്കുന്നവരുടെയും അവരുടെ മക്കളുടെയും സന്തുഷ്ടമായ പദവി എന്തായിരിക്കും?’ [പ്രതികരിക്കാൻ അനുവദിക്കുക. മററു ചോദ്യങ്ങളും സമാനമായി ചർച്ചചെയ്യാവുന്നതാണ്.] യേശു രാജാവായി ഭരിക്കുന്ന പുതിയ ഭൂമിയുടെ ഒരു ഭാഗമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഇത് എങ്ങനെ നിങ്ങളുടെ അനുഭവമായിരിക്കാൻ കഴിയുമെന്നു ബൈബിളിൽനിന്നു കാണാൻ നിങ്ങളെ സഹായിക്കുന്നതിന് ഓരോ വാരവും അവസരം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
5 ഈ സന്ദർശനത്തിൽ യേശുക്രിസ്തുവിനെക്കുറിച്ചുളള കൂടുതലായ ഒരു ചർച്ചയിലും ചില വ്യക്തികൾ താത്പര്യപ്പെട്ടേക്കാം.
നിങ്ങൾ ഇപ്രകാരം പറഞ്ഞേക്കാം:
◼“നാലു സുവിശേഷങ്ങളിൽ കൊടുത്തിരിക്കുന്നതുപോലെ യേശുവിന്റെ ഭൗമിക ജീവിതത്തെ അവതരിപ്പിക്കാൻ ഈ പുസ്തകത്തിൽ ഒരു ശ്രമം നടത്തിയിട്ടുണ്ട്. യേശുവിന്റെ ഭൂമിയിലെ ജീവിതത്തെക്കുറിച്ചു കൂടുതൽ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?” വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ, 15-ാം അധ്യായത്തിലുളള യേശുവിന്റെ അത്ഭുതങ്ങളിൽ ആദ്യത്തേതിനെക്കുറിച്ചു ചർച്ചചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
6 നീതിയെ സ്നേഹിക്കുകയും തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ചുകാണാൻ നോക്കിപ്പാർത്തിരിക്കുകയും ചെയ്യുന്ന ആത്മാർഥഹൃദയരായ അനവധി ആളുകൾ ഇനിയുമുണ്ട്. വാസ്തവമായും, ഒരു ബൈബിളധ്യയനം മുഖാന്തരം യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പങ്കുവയ്ക്കുന്നതിന് സമ്മതിക്കുന്നത് ഏററവും പ്രതിഫലദായകമായ ഒരു ഉദ്യമമാണ്.