ദിവ്യാധിപത്യ വാർത്തകൾ
കാമെറൂൺ: ജൂണിൽ 18,810 പ്രസാധകരുടെ പുതിയ അത്യുച്ചത്തിലെത്തി, ആ മാസത്തിൽ 84 പ്രസാധകർ സ്നാപനമേററു.
ഐവറി കോസ്ററ്: ജൂണിൽ 4,330 പ്രസാധകർ റിപ്പോർട്ടു ചെയ്തുകൊണ്ട് ഈ സേവനവർഷത്തിൽ അവരുടെ ആറാമത്തെ അത്യുച്ചത്തിൽ എത്തി.
ഇററലി: വയൽസേവനത്തിൽ 1,98,179 പ്രസാധകർ പങ്കെടുത്തുകൊണ്ട് ജൂണിൽ പ്രസാധകരുടെ മറെറാരു അത്യുച്ചം റിപ്പോർട്ടു ചെയ്തു. 22 പുതിയ സഭകൾ ആ മാസത്തിൽ രൂപീകരിച്ചു.
സാവൊ റേറാം ആൻഡ് പ്രിൻസിപ്പെ: ജൂൺ 30-ന് ഒരു കൂടിവരവിന് നിയമപരമായി അംഗീകാരം ലഭിച്ചതിനാൽ വലിയ പ്രവർത്തനങ്ങൾക്കു കവാടം തുറന്നിരിക്കുന്നു. ആ മാസം റിപ്പോർട്ടു ചെയ്ത 100 പ്രസാധകർ കഴിഞ്ഞവർഷത്തെ ശരാശരിയെക്കാൾ 43 ശതമാനം വർധനവിനെ പ്രതിനിധീകരിക്കുന്നു.
ഉറുഗ്വേ: ജൂണിൽ 9,093 എന്ന പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു.