മാർച്ചിലേക്കുളള സേവനയോഗങ്ങൾ
മാർച്ച് 1-നാരംഭിക്കുന്ന വാരം
ഗീതം 9 (19)
15 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള അറിയിപ്പുകളും. ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിലുളള തന്റെ ദാസൻമാരെ യഹോവ എങ്ങനെ അനുഗ്രഹിച്ചിരിക്കുന്നു എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ദിവ്യാധിപത്യ വാർത്തകളിൽനിന്നു വിശേഷവത്ക്കരിക്കുക. പ്രാദേശിക സഭയിലെ അനുഭവങ്ങളും ഉചിതമായി ഉൾപ്പെടുത്താൻ കഴിയും.
15 മിനി:“‘വരിക!’ എന്നു തുടർന്നു പറഞ്ഞുകൊണ്ടിരിക്കുക.” ചോദ്യോത്തര ചർച്ച. നാലാമത്തെ ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ, നന്നായി തയ്യാറായ ഒരു പ്രസാധകൻ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 18-ാം അദ്ധ്യായത്തിലെ ചില വിവരങ്ങൾ, വിശേഷിച്ച് യേശുവിന്റെ പ്രവചനങ്ങളും മററുളളവയും ചർച്ച ചെയ്യുന്ന 150-153 പേജുകളിലെ ചിത്രങ്ങൾ വിശേഷവത്ക്കരിക്കട്ടെ.
15 മിനി:“നിങ്ങളുടെ ശുശ്രൂഷയിൽ വൈവിധ്യമുളളവരായിരിക്കുക.” കുറച്ചു സദസ്യപങ്കുപററലോടെയുളള പ്രസംഗം. മൂന്നുമുതൽ അഞ്ചുവരെയുളള ഖണ്ഡികകൾ ചർച്ച ചെയ്യുമ്പോൾ രണ്ടു ഹ്രസ്വ പ്രകടനങ്ങൾ ഉൾപ്പെടുത്തുക. നാലും അഞ്ചും ഖണ്ഡികകളിലെ ആശയം പ്രകടിപ്പിക്കുമ്പോൾ ഒരു പ്രായമുളള പ്രസാധകനും പ്രായം കുറഞ്ഞ ഒരുവനും വീടുതോറുമുളള ശുശ്രൂഷയിൽ എങ്ങനെ ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയുമെന്നു ലേഖനത്തിൽ വിവരിച്ചിരിക്കുന്നതുപോലെ പ്രകടമാക്കുക. ഫലങ്ങളെന്താണെങ്കിലും ശുശ്രൂഷയിൽ സന്തോഷം കണ്ടെത്തേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക.
ഗീതം 114 (61) സമാപന പ്രാർത്ഥന.
മാർച്ച് 8-നാരംഭിക്കുന്ന വാരം
ഗീതം 128 (4)
5 മിനി:പ്രാദേശിക അറിയിപ്പുകൾ. ഏപ്രിൽ മാസത്തേക്ക് ഇപ്പോൾത്തന്നെ അംഗീകരിച്ചുകഴിഞ്ഞ സഹായ പയനിയർമാരുടെ എണ്ണം പരാമർശിക്കുക. പയനിയറിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവരെ നേരത്തെതന്നെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.
20 മിനി:“യഹോവയെ ബഹുമാനിക്കുന്നതിനു നിങ്ങൾക്കു കൂടുതൽ പ്രവർത്തിക്കാൻ കഴിയുമോ?” ഒന്നുമുതൽ 10വരെയുളള ഖണ്ഡികകളുടെ ചോദ്യോത്തര ചർച്ച.
20 മിനി:നമ്മുടെ ബൈബിൾ വിദ്യാർത്ഥികളെ സഹായിക്കൽ. കേവലം അദ്ധ്യയനം നടത്തുന്നതിലുപരി ബൈബിൾ വിദ്യാർത്ഥികൾക്കു കൂടുതൽ സഹായം നൽകേണ്ട ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ടുളള സദസ്യചർച്ച. (1 തെസ്സ. 2:8) മീററിംഗുകൾക്കു ഹാജരാകുന്നതിനും പങ്കുപററുന്നതിനുമുളള ഹൃദയംഗമമായ ഒരു ആഗ്രഹം ഉത്തേജിപ്പിക്കാൻ കൂടുതൽ സമയം എടുക്കുക. സർക്കിട്ട് സമ്മേളനങ്ങളെയും പ്രത്യേക സമ്മേളനദിനങ്ങളെയും ഡിസ്ട്രിക്ട് സമ്മേളനങ്ങളെയും കുറിച്ചു വിശദീകരിച്ചുകൊണ്ട് സ്ഥാപനത്തോടും അന്തർദ്ദേശീയ സഹോദരവർഗ്ഗത്തോടുമുളള വിലമതിപ്പു വളർത്തിയെടുക്കുക. യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഐക്യത്തിൽ ദൈവേഷ്ടം ചെയ്യുന്നു എന്ന ലഘുപത്രികയിൽനിന്നുളള ഒരു ഭാഗം ചർച്ച ചെയ്തുകൊണ്ട് ഓരോ അദ്ധ്യയനത്തിനും ശേഷം അല്പസമയം ചെലവഴിക്കുക. അവർ അതിൽനിന്നു പഠിച്ചതിനെപ്പററി തുറന്നു സംസാരിക്കാൻ അനുവദിച്ചുകൊണ്ടുതന്നെ. തങ്ങൾ പഠിക്കുന്നതു മററുളളവരുമായി എങ്ങനെ പങ്കുവയ്ക്കാൻ കഴിയുമെന്നു ക്രമേണ കാണിച്ചുകൊടുക്കുക. നമ്മുടെ ശുശ്രൂഷ പുസ്തകത്തിലെ 102-ഉം 103-ഉം പേജുകളിൽ കൊടുത്തിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേരുകയും പരസ്യശുശ്രൂഷയിൽ പങ്കുപററാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെ സ്നാപനമേൽക്കാത്ത പ്രസാധകരായിത്തീരാൻ സഹായിക്കേണ്ടതാണ്. സമർപ്പണത്തോടും സ്നാപനത്തോടും ഒരു ആഗ്രഹം വളർത്തിയെടുക്കുന്നതിനു വിദ്യാർത്ഥികളെ സഹായിക്കാൻ അദ്ധ്യയനസമയത്തും അതിനുശേഷവും സമയം ചെലവഴിക്കുന്നതു പ്രധാനമാണ്. നമ്മുടെ സമ്മേളനങ്ങളിലെ സ്നാപനത്തെ സംബന്ധിച്ച ചിത്രങ്ങളോ പത്രലേഖനങ്ങളോ കാണിച്ചുകൊടുക്കാൻ കഴിയും. പ്രകടനം: അനൗപചാരിക സാക്ഷീകരണം നടത്താൻ പ്രസാധകൻ വിദ്യാർത്ഥിയെ സഹായിക്കുന്നു. എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽനിന്നു വയലിലേക്കുളള വിഷയം തിരഞ്ഞെടുത്തിട്ട് ഇങ്ങനെ പറയുക: “ആ വിഷയം നിങ്ങളുടെ ബന്ധുക്കളിൽ അല്ലെങ്കിൽ അയൽക്കാരിൽ ചിലരോടു പങ്കുവയ്ക്കുന്നതു നല്ലതായിരിക്കും. നിങ്ങൾ മുമ്പ് അറിഞ്ഞിട്ടില്ലാത്ത ഒന്നു ബൈബിളിൽനിന്നു പഠിച്ചതായി നിങ്ങൾക്ക് അവരോടു സൂചിപ്പിക്കാൻ കഴിയും.” സ്നാപനത്തിനുശേഷം പോലും സ്നേഹപൂർവ്വകമായ ശ്രദ്ധ നൽകിക്കൊണ്ടു ബൈബിൾ വിദ്യാർത്ഥികളെ സഹായിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 123 (63) സമാപന പ്രാർത്ഥന.
മാർച്ച് 15-നാരംഭിക്കുന്ന വാരം
ഗീതം 72 (58)
10 മിനി:കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായുളള അറിയിപ്പും ഉൾപ്പെടെ പ്രാദേശിക അറിയിപ്പുകൾ. ഈ കോളത്തിന്റെ താഴെയുളള “ഒരു സമയോചിത സന്ദേശം” എന്ന ഇനം പരാമർശിക്കുക. മാർച്ച് 28-ലെ പ്രത്യേക പ്രസംഗത്തിന്റെ വിഷയം കുറിച്ചുവെക്കുന്നതിനും താത്പര്യക്കാരെ ഹാജരാകാൻ ക്ഷണിക്കുന്നതിനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:“താത്പര്യം കാണിച്ച എല്ലാവരെയും സഹായിക്കൽ.” കുറച്ചു സദസ്യപങ്കുപററലോടെയുളള പ്രസംഗം. സമയം അനുവദിക്കുന്നതനുസരിച്ചു പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ പരിചിന്തിക്കുക. മൂന്നാം ഖണ്ഡികയിലെ നിർദ്ദേശം പ്രകടിപ്പിക്കുക. ആദ്യമായി ഹാജരാകുന്നവരുടെ താത്പര്യത്തെ പിൻതുടരേണ്ടതിന്റെ ആവശ്യം വിശേഷവത്ക്കരിക്കുക.
20 മിനി:“യഹോവയെ ബഹുമാനിക്കുന്നതിനു നിങ്ങൾക്കു കൂടുതൽ പ്രവർത്തിക്കാൻ കഴിയുമോ?” പതിനൊന്നുമുതൽ 22വരെയുളള ഖണ്ഡികകളുടെ ചോദ്യോത്തരച്ചർച്ച.
ഗീതം 32 (10) സമാപന പ്രാർത്ഥന.
മാർച്ച് 22-നാരംഭിക്കുന്ന വാരം
ഗീതം 66 (37)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടി. ഏപ്രിലിലെ ശുശ്രൂഷയിൽ വർദ്ധിച്ച പങ്കുപററൽ ഉണ്ടായിരിക്കുന്നതിന് ആസൂത്രണം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി:വൃദ്ധർക്കുവേണ്ടി കരുതൽ. രണ്ടു സഹോദരൻമാരാലുളള ചർച്ചയും അഭിമുഖസംഭാഷണവും. “പ്രകാശവാഹകർ” ഡിസ്ട്രിക്ട് കൺവെൻഷനിൽ ഞായറാഴ്ച രാവിലെ അവതരിപ്പിച്ച ഒരു സിമ്പോസിയം “ക്രിസ്തീയ ഭവനത്തിൽ അന്യോന്യം കരുതൽ” എന്ന വിഷയം വിശേഷവത്ക്കരിച്ചു. “വൃദ്ധരായവർക്കുവേണ്ടി കരുതിക്കൊണ്ട്” എന്ന അവസാനത്തെ ഭാഗം പ്രായമുളള വ്യക്തികൾ കുടുംബത്തിനും സഭയ്ക്കും ചെയ്യുന്ന വിലയേറിയ സംഭാവനയെ ഊന്നിപ്പറഞ്ഞു. (സദൃശ. 16:31) വൃദ്ധരായവരെ നമുക്ക് ഏതു വിധത്തിൽ സഹായിക്കാൻ കഴിയും? പ്രാഥമിക ഉത്തരവാദിത്വം കുടുംബത്തിനാണുളളത്. (1 തിമൊ. 5:3, 4, 8, 16) ക്ഷമയും അനുകമ്പയും ആവശ്യമാണ്. മുതിർന്ന കുട്ടികൾക്കും പേരക്കുട്ടികൾക്കും കഴിഞ്ഞ കാലത്തു വർഷങ്ങളായി മാതാപിതാക്കളും വല്യമ്മവല്യപ്പൻമാരും നൽകിയ സ്നേഹത്തിനും അദ്ധ്വാനത്തിനും പരിപാലനത്തിനും വിലമതിപ്പു കാണിക്കാനുളള ഒരു അവസരം ഉണ്ട്. (w87 6/1 13-18) സഭയ്ക്കും പ്രായമുളളവരെ സഹായിക്കാൻ കഴിയും. ഗവൺമെൻറിൽനിന്നുളള സഹായത്തിനു യോഗ്യത നേടുന്നതിനു ചിലർക്കു സഹായം ആവശ്യമായി വന്നേക്കാം. ഭക്ഷണങ്ങൾക്കും കൂടിവരവുകൾക്കും ക്ഷണിച്ചുകൊണ്ട് ആതിഥ്യം കാണിക്കുക. (റോമ. 12:13) വയൽശുശ്രൂഷയിൽ അവരെ സഹായിക്കുക. യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും യാത്രാസൗകര്യം ഏർപ്പെടുത്തുക. സാധനങ്ങൾ വാങ്ങാനും വീടു സൂക്ഷിക്കാനും അവരെ സഹായിക്കുക. (w87 6/1 4-7) പ്രായമുളളവരോട് എല്ലായ്പ്പോഴും ആദരവു കാണിക്കുക. (1 തിമൊ. 5:1, 2) നല്ല മാതൃകകളായിരിക്കുന്ന ഒന്നോ രണ്ടോ വ്യക്തികളുമായി അഭിമുഖം നടത്തുക. അവരുടെ കുടുംബങ്ങളും സഭയും അവരോടു കാട്ടിയ ദയയിൽനിന്നും അവർ എങ്ങനെ പ്രയോജനം നേടിയെന്നു വിശേഷവത്ക്കരിക്കുക.
15 മിനി:ഏപ്രിലിൽ സഹായപയനിയറിംഗ് നടത്താൻ പോകുന്ന അല്ലെങ്കിൽ കഴിഞ്ഞ കാലത്തു നടത്തിയിട്ടുളള മൂന്നോ നാലോ പ്രസാധകരുമായി മൂപ്പൻ അഭിമുഖം നടത്തുന്നു. പയനിയറിംഗ് നടത്താൻ അവരെ എന്താണു പ്രേരിപ്പിച്ചത്? ഏപ്രിലിലേക്ക് അവർ എന്തെല്ലാം ആസൂത്രണങ്ങളാണു ചെയ്തിട്ടുളളത്? സഹായ പയനിയറിംഗ് അവരെ വ്യക്തിപരമായി എങ്ങനെ സഹായിച്ചിരിക്കുന്നു? അടുത്തമാസം സഹായ പയനിയറിംഗ് നടത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഉടൻതന്നെ അപേക്ഷ പൂരിപ്പിച്ചുകൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.
ഗീതം 172 (92) സമാപന പ്രാർത്ഥന.
മാർച്ച് 29-നാരംഭിക്കുന്ന വാരം
ഗീതം 105 (46)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. സ്മാരകാഘോഷത്തിനു ബൈബിൾ വിദ്യാർത്ഥികളെയും താത്പര്യക്കാരെയും ക്ഷണിക്കാൻ എല്ലാവരെയും ഓർമ്മിപ്പിക്കുക. അച്ചടിച്ച ക്ഷണക്കത്തുകൾ നന്നായി ഉപയോഗിക്കുക. സ്മാരകത്തിന്റെ സമയവും അത് ആഘോഷിക്കുന്ന സ്ഥലത്തിന്റെ വിലാസവും വൃത്തിയായി ക്ഷണക്കത്തുകളിൽ എഴുതാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
25 മിനി:“നിത്യജീവന്റെ പ്രത്യാശ നൽകുന്ന മരണം ആഘോഷിക്കൽ.” അദ്ധ്യക്ഷമേൽവിചാരകൻ നടത്തുന്ന ചോദ്യോത്തര പരിചിന്തനം. “സ്മാരകത്തിനുളള ഒരുക്കത്തിൽ” എന്ന ചതുരത്തിലെ വിവരങ്ങൾ ഉൾപ്പെടുത്തുക. ലേഖനത്തിലെ 5-ാമത്തെ ഖണ്ഡിക പരിചിന്തിച്ചശേഷം ഒരു പ്രസാധകൻ ബൈബിൾ വിദ്യാർത്ഥിയെ സ്മാരകത്തിനു ക്ഷണിക്കുന്ന ഒരു പ്രകടനം നടത്തുക. പ്രസാധകൻ ഏപ്രിൽ 1-6വരെയുളള കാലയളവിൽ തിരഞ്ഞെടുത്ത ബൈബിൾ വാക്യങ്ങൾ വായിക്കുന്ന ക്രമീകരണം വിശദീകരിക്കുകയും യാത്രസൗകര്യം നൽകാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
10 മിനി:ഏപ്രിലിൽ വീക്ഷാഗോപുര വരിസംഖ്യകൾ സമർപ്പിക്കുന്നു. ആ മാസം വിശേഷവത്ക്കരിക്കാവുന്ന സംസാരാശയങ്ങളോ വിഷയങ്ങളോ ഊന്നിപ്പറയുക. എല്ലാ അവസരങ്ങളിലും മാസികയിലെ വിഷയങ്ങളിലേക്കു ശ്രദ്ധതിരിക്കാൻ ജാഗ്രത പുലർത്തുക.
ഗീതം 87 (47) സമാപന പ്രാർത്ഥന.