മെയ്യിലേക്കുളള സേവനയോഗങ്ങൾ
മെയ് 3-നാരംഭിക്കുന്ന വാരം
ഗീതം 209 (39)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. “ലഘുപത്രികകൾ ഉപയോഗിക്കാൻ ഓർമ്മിക്കുക” എന്ന ചതുരത്തിൽനിന്നുളള വിവരങ്ങൾ പരിചിന്തിക്കുക.
20 മിനി:“ജീവരക്ഷാകരമായ നമ്മുടെ ശുശ്രൂഷയിൽ വിജയപൂർവ്വം പങ്കുപററൽ.” പ്രസംഗവും പ്രകടനങ്ങളും. ഹ്രസ്വമായ മുഖവുരയ്ക്കുശേഷം, 2-5വരെയുളള ഖണ്ഡികകളെ അടിസ്ഥാനമാക്കി മൂന്നു പ്രകടനങ്ങൾ അവതരിപ്പിക്കുക. ഓരോ പ്രകടനത്തിനുംശേഷം, അവതരണത്തെ പ്രാദേശികമായ വ്യത്യസ്ത സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുത്താൻ കഴിയുമെന്നു സദസ്യരോടു ചോദിക്കുക. ഈ വാരാന്തം ശുശ്രൂഷയിൽ പൂർണ്ണമായി പങ്കുപററാനുളള പ്രോത്സാഹനത്തോടെ ഉപസംഹരിക്കുക.
15 മിനി:കുടുംബത്തിന്റെ ആത്മീയതയുടെ പ്രാധാന്യം. മൂപ്പൻ നടത്തുന്ന പ്രസംഗം. കുടുംബപരമായി ദിനവാക്യം പരിചിന്തിക്കേണ്ടതിന്റെ ആവശ്യം ചർച്ചചെയ്യുക, മാറിവരുന്ന സാഹചര്യങ്ങളും കുടുംബപട്ടികകളും അനുസരിച്ച് ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്നു സൂചിപ്പിച്ചുകൊണ്ടുതന്നെ. ചുരുങ്ങിയതു ദിവസം ഒരു പ്രാവശ്യമെങ്കിലും കുടുംബപ്രാർത്ഥന നടത്തേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. ഇത് ഉറങ്ങാൻ പോകുന്ന സമയത്തു ചെയ്യാവുന്നതാണ്. ഭിന്നിച്ച ഭവനങ്ങളിലും മാതാവോ പിതാവോ മാത്രമുളള കുടുംബങ്ങളിലും കുട്ടികളില്ലാത്ത കുടുംബങ്ങളിലും അതേ തത്ത്വം ബാധകമാകുന്നു. മററുളളവരുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതുപോലെതന്നെ ഓരോ വാരത്തിലെയും സഭായോഗങ്ങളിൽനിന്ന് ഏററവുമധികം പ്രയോജനം നേടുന്നതിൽ കുടുംബപരമായ തയ്യാറാകലും ഒരു പങ്കു വഹിക്കുന്നു.—എബ്രാ. 10:23-25.
ഗീതം 104 (57) സമാപന പ്രാർത്ഥന.
മെയ് 10-നാരംഭിക്കുന്ന വാരം
ഗീതം 27 (7)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. മാസികകളും ലഘുപത്രികകളുംകൊണ്ടു പ്രവർത്തിച്ചതിൽ അടുത്ത കാലത്ത് ആസ്വദിച്ച അനുഭവങ്ങൾ. വരിസംഖ്യകൾ സമർപ്പിക്കുന്നതിൽ മിക്ക പ്രസാധകരും വിജയപ്രദരാണോ? ഈ സംഗതിയിൽ ഒന്നോ രണ്ടോ പേർ തങ്ങളുടെ അനുഭവം വിവരിക്കട്ടെ. (സഭയിൽ വരിസംഖ്യകൾ കൈകാര്യം ചെയ്യുന്ന സഹോദരന്റെ സഹായത്തോടെ ഇവ മുന്നമേ ക്രമീകരിക്കണം.)
15 മിനി:“വീടുതോറുമുളള ശുശ്രൂഷ എന്ന വെല്ലുവിളിയെ നേരിടൽ.” ചോദ്യോത്തരം. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കുകയും ബാധകമാക്കുകയും ചെയ്യുക.
20 മിനി:നാം ആരോടു പ്രീതി കാണിക്കും, ദൈവപ്രീതി ആർക്കാണുളളത്? ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററിമൂന്ന് മാർച്ച് 1-ലെ വീക്ഷാഗോപുരത്തിന്റെ 3-6വരെയുളള പേജുകളിലെ ലേഖനങ്ങളെ അടിസ്ഥാനമാക്കി സദസ്യപങ്കുപററലോടെ മൂപ്പൻ നടത്തുന്ന പ്രസംഗം. പ്രാദേശികമായി ബാധകമാക്കുക, എന്നാൽ ആരെയും വ്രണപ്പെടുത്താതിരിക്കാൻ ശ്രദ്ധപുലർത്തുക. നിങ്ങളുടെ പ്രദേശത്തു പൊതുവെ വ്യാപകമായുളള തിരുവെഴുത്തുവിരുദ്ധമായ മുൻവിധികളെ നയപൂർവം പരാമർശിക്കുക, ഈ മനോഭാവങ്ങളിൽ ക്രിസ്ത്യാനികൾ ഓഹരിക്കാരാകരുത് എന്നു പ്രകടമാക്കിക്കൊണ്ടുതന്നെ.
ഗീതം 134 (62) സമാപന പ്രാർത്ഥന.
മെയ് 17-നാരംഭിക്കുന്ന വാരം
ഗീതം 16 (25)
10 മിനി:കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായുളള അറിയിപ്പുകളും ഉൾപ്പെടെ പ്രാദേശിക അറിയിപ്പുകൾ. പ്രാദേശിക സഭയ്ക്കും അതുപോലെതന്നെ സൊസൈററിയുടെ ലോകവ്യാപകവേലയ്ക്കുമുളള സാമ്പത്തിക പിന്തുണയ്ക്കും സഭയെ അഭിനന്ദിക്കുക.
20 മിനി:“താത്പര്യക്കാരെ സഹായിക്കാൻ സന്തോഷപൂർവ്വം മടങ്ങിച്ചെല്ലുക.” സദസ്യ ചർച്ചയും പ്രകടനങ്ങളും. കണ്ടെത്തിയ താത്പര്യത്തിന്റെ നല്ല രേഖകൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. മൂന്നുമുതൽ ആറുവരെയുളള ഖണ്ഡികകളിലെ വിവരങ്ങളിൽനിന്നു രണ്ടു പ്രകടനങ്ങൾ ക്രമീകരിക്കുക. ഇവ പ്രാദേശിക സാഹചര്യങ്ങൾ പ്രതിഫലിപ്പിക്കുകയും ആവശ്യാനുസരണം പൊരുത്തപ്പെടുത്തുകയും വേണം.
15 മിനി:“വീണ്ടും ജനിച്ചവർ.” ന്യായവാദം പുസ്തകത്തിന്റെ 76-80വരെയുളള പേജുകൾ. വീടുതോറുമുളള ശുശ്രൂഷയിൽ, “നിങ്ങൾ വീണ്ടും ജനിച്ചതാണോ?” എന്നു ചോദിക്കുന്ന ഒരാളെ കണ്ടുമുട്ടുന്നതായി രണ്ടു പ്രസാധകർ നടത്തുന്ന പ്രകടനം. പ്രസാധകർ 79-80വരെയുളള പേജുകളിൽ നിർദ്ദേശിച്ചിരിക്കുന്ന വിധങ്ങളിലൊന്നിൽ പ്രതികരിക്കുന്നു. അതിനുശേഷം, 78-ാം പേജിലെ 1-3വരെയുളള ഖണ്ഡികകളിലെ തിരുവെഴുത്തുകളിൽനിന്നുളള വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടു മടക്കസന്ദർശനം നടത്തുന്നതിനെക്കുറിച്ചു പ്രസാധകർ ചർച്ച ചെയ്യുന്നു.
ഗീതം 54 (18) സമാപന പ്രാർത്ഥന.
മെയ് 24-നാരംഭിക്കുന്ന വാരം
ഗീതം 141 (64)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകളും നമ്മുടെ രാജ്യശുശ്രൂഷയിൽനിന്നു തിരഞ്ഞെടുത്ത അറിയിപ്പുകളും. വാരാന്തത്തിലേക്കുളള വയൽസേവന ക്രമീകരണങ്ങളും സൂചിപ്പിക്കുക.
20 മിനി:“യുവാക്കളേ—വിദഗ്ദ്ധമായി നിങ്ങളുടെ ചുവടുകളെ നയിക്കുക.” വിഷയത്തിന്റെ ചോദ്യോത്തര പരിചിന്തനം. മൂന്നാമത്തെ ഖണ്ഡികയ്ക്കുശേഷം പ്രായമുളള ഒരാളോടു തന്നോടൊപ്പം വയൽസേവനത്തിനു വരാമോ എന്നു ചോദിക്കുന്ന പ്രായം കുറഞ്ഞ ഒരു പ്രസാധകനുമായുളള ഒരു പ്രകടനം. പ്രായമുളള പ്രസാധകൻ ക്ഷണം സന്തോഷപൂർവം സ്വീകരിക്കുകയും തങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നതിനു മുമ്പായി അവതരണങ്ങൾ പുനരവലോകനം ചെയ്യാമെന്നു നിർദ്ദേശിക്കുകയും ചെയ്യുന്നു.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1993 മാർച്ച് 1-ലെ വീക്ഷാഗോപുര ലക്കത്തിന്റെ 21-3 പേജുകളിലെ “നുണ പറയുന്നതു വളരെ എളുപ്പമായിരിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനത്തെ അടിസ്ഥാനമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.
ഗീതം 223 (58) സമാപന പ്രാർത്ഥന.
മെയ് 31-നാരംഭിക്കുന്ന വാരം
ഗീതം 207 (112)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ജൂണിൽ ഉപയോഗിക്കാൻ കഴിയുന്ന ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിൽനിന്നുളള സംസാരാശയങ്ങൾ നിർദ്ദേശിക്കുക. ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂററിമൂന്ന് ജൂണിലെ നമ്മുടെ രാജ്യശുശ്രൂഷയുടെ അവസാന പേജിലെ നിർദ്ദേശങ്ങൾ പുനരവലോകനം ചെയ്യാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
15 മിനി:“സാഹിത്യങ്ങളോടു വിലമതിപ്പു പ്രകടമാക്കൽ.” ലേഖനത്തിന്റെ ചോദ്യോത്തരചർച്ച. മാസികാവേലയിൽ പ്രസാധകൻ നടത്തുന്ന പ്രകടനം ഉൾപ്പെടുത്തുക. ബൈബിൾ അവതരണത്തിലും മാസികകളിലെ വർണ്ണനയിലും വീട്ടുകാരൻ താത്പര്യം കാണിക്കുന്നു, എങ്കിലും സൗജന്യമായി വിതരണം ചെയ്യാത്തതിൽ ആശ്ചര്യം പ്രകടിപ്പിക്കുന്നു. സൗജന്യമായി വിതരണം ചെയ്യാൻ നമ്മുടെ മാസികകൾ പ്രചരണ, പരസ്യ ഇനങ്ങളല്ല പിന്നെയോ ഒരു അമൂല്യസന്ദേശം അടങ്ങുന്ന വിദ്യാഭ്യാസപരമായ മാസികകളാണെന്നു പ്രസാധകൻ അപ്പോൾ സൗമ്യതയോടെ വിശദീകരിക്കുന്നു. ഇതൊരു വാണിജ്യപരമായ പ്രവർത്തനവുമല്ല. മിതമായ ഒരു സംഭാവന ആവശ്യപ്പെടുന്നെങ്കിലും, ഇപ്രകാരം ലഭിക്കുന്ന പണത്തിൽനിന്ന് ആരും ലാഭം നേടുന്നില്ല, മറിച്ച് ഇതു കൂടുതൽ വിദ്യാഭ്യാസ വേലയ്ക്കായി ഉപയോഗിക്കുന്നു, മുഖ്യമായും കൂടുതൽ സാഹിത്യം അച്ചടിക്കുന്നതിനുതന്നെ. അപ്പോൾ വീട്ടുകാരൻ സന്തോഷപൂർവ്വം ഓരോ മാസികയും 3.00 രൂപയ്ക്കു സ്വീകരിക്കുന്നു.
10 മിനി:വരും മാസങ്ങളിൽ നിങ്ങൾ സഹായപയനിയറിംഗ് ചെയ്യുമോ? കഴിഞ്ഞ വർഷങ്ങളിലെ വേനൽക്കാലത്തോ വർഷകാല മാസങ്ങളിലോ സഹായപയനിയറിംഗ് ചെയ്തിട്ടുളള ചിലരുമായി അഭിമുഖസംഭാഷണം നടത്തുക. അവധിക്കാല സമയങ്ങൾ ഏററവും നല്ല പ്രയോജനത്തിനായി ഉപയോഗപ്പെടുത്താൻ പരിചിന്തിക്കുന്നതിനു തങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുന്ന യുവാക്കളെയും മററുളളവരെയും പ്രോത്സാഹിപ്പിക്കുക. വിരളമായി പ്രവർത്തിച്ചിട്ടുളളതോ ഒററപ്പെട്ടതോ ആയ പ്രദേശം പൂർത്തീകരിക്കുന്നതിനു ചിലർക്കു സഹായിക്കാൻ കഴിഞ്ഞേക്കും. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരെ നിരന്തരപയനിയറിംഗ് ചെയ്യാനോ ആ ലക്ഷ്യത്തിലേക്കു പ്രവർത്തിക്കാനോ പ്രോത്സാഹിപ്പിക്കുക.—2 കൊരി. 9:6ബി.
10 മിനി:ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ? രണ്ടു മൂപ്പൻമാർ ഒരു ഇടയസന്ദർശനത്തിനു തയ്യാറാകുന്നു. കഴിഞ്ഞകാല പാപങ്ങൾ സംബന്ധിച്ച് ഇപ്പോഴും അസ്വസ്ഥനായ ഒരു സഹോദരനെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് അവർ ചർച്ച ചെയ്യുന്നു, ദൈവം അയാളോടു ക്ഷമിച്ചിട്ടുണ്ടോയെന്ന് അവർ സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അവർ ന്യായവാദം പുസ്തകത്തിലെ 81-4 പേജുകളിലെയും ഉൾക്കാഴ്ച പുസ്തകത്തിന്റെ വാല്യം I-ലെ 861-2 പേജുകളിലെയും വിവരങ്ങൾ പുനരവലോകനം ചെയ്യുന്നു. ഈ സഹോദരനോടു ദയയോടെ പെരുമാറേണ്ട തങ്ങളുടെ ആവശ്യത്തെ അവർ പരിചിന്തിക്കുകയും ക്ഷമിക്കാനുളള യഹോവയുടെ കരുണയും മനസ്സൊരുക്കവും പ്രദീപ്തമാക്കുകയും ചെയ്യുന്നു. സഹോദരന്റെ പക്ഷത്തു വ്യക്തിപരമായ ശ്രമം ചെയ്യേണ്ട ആവശ്യത്തിന് ഊന്നൽ കൊടുക്കാനും അവർ ആസൂത്രണം ചെയ്യുന്നു; ഏററുപറയുന്നതുമാത്രം മതിയാകുന്നില്ല. ആത്മീയ സഹായം നൽകിക്കൊണ്ടു സഹോദരനുമായി ഇടയ്ക്കിടയ്ക്കു പരിശോധിച്ചുകൊണ്ടിരിക്കണമെന്നു മൂപ്പൻമാർ വാഗ്ദാനം ചെയ്യും.
ഗീതം 214 (82) സമാപന പ്രാർത്ഥന.