ദിവ്യാധിപത്യ വാർത്തകൾ
അൽബാനിയ: 1991 ഡിസംബർ മുതൽ 1992 ഡിസംബർ വരെ പ്രസാധകരുടെ സംഖ്യ 24-ൽനിന്ന് 107 ആയി വർധിച്ചു. ഇതേ കാലയളവിൽ ബൈബിളദ്ധ്യയനങ്ങളുടെ എണ്ണം 4-ൽനിന്ന് 221 ആയി ഉയർന്നു.
മദ്ധ്യാഫ്രിക്കൻ റിപ്പബ്ലിക്: 1993 ജനുവരി യഹോവയുടെ സാക്ഷികളുടെ മുഴുപ്രവർത്തനങ്ങളും വീണ്ടും തുടങ്ങാൻ അനുവദിക്കുന്ന ഒരു അനുശാസനം ഗവൺമെൻറ് പുറപ്പെടുവിച്ചു. തങ്ങളുടെ രാജ്യഹാളുകൾ ഉപയോഗിക്കാനും “പ്രകാശവാഹകർ” ഡിസ്‌ട്രിക് കൺവെൻഷനുകൾ പരസ്യമായി നടത്താനും കഴിയുന്നതിൽ അവിടെയുളള സഹോദരങ്ങൾ സന്തോഷിക്കുന്നു. നടത്തിയ ആറു കൺവെൻഷനുകളിൽ മൊത്തം 4,739 പേർ ഹാജരായി, 121 പേർ സ്നാപനമേററു.