അധ്യയനത്തിനു തയ്യാറാകാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
1 അധ്യയനത്തിനുവേണ്ടി ഓരോ ആഴ്ചയിലും തയ്യാറാകുന്ന ബൈബിൾ വിദർഥികൾ അധ്യയനത്തിൽ യഥാർഥമായ താത്പര്യം പ്രകടിപ്പിക്കുകയും സാധാരണമായി തയ്യാറാകാത്തവരെക്കാൾ കൂടുതൽ ത്വരിതഗതിയിലുളള ആത്മീയ പുരോഗതി ആർജിക്കുകയും ചെയ്യുന്നു. എങ്ങനെ തയ്യാറാകണമെന്നറിഞ്ഞുകൂടാത്തതിനാൽ ചിലപ്പോൾ ഒരു വിദ്യാർഥി തയ്യാറാകാതിരുന്നേക്കാം. എങ്ങനെ തയ്യാറാകണമെന്നു അയാളെ പഠിപ്പിക്കുന്നത് അത്യാവശ്യമായിരുന്നേക്കാം. ഇത് എങ്ങനെ ചെയ്യാവുന്നതാണ്?
2 തയ്യാറാകലിൽ വ്യക്തിപരമായ പഠനം ഉൾപ്പെടുന്നുവെന്നു വിദ്യാർഥി മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആരംഭം മുതലേ കുറച്ചു സമയമെടുക്കുക. അനേകം ആളുകൾക്കും വായിക്കാൻ അറിയാമെങ്കിലും എങ്ങനെ പഠിക്കണമെന്ന് അവരെ പഠിപ്പിച്ചിട്ടില്ല. ദിവ്യാധിപത്യ ശുശ്രൂഷാസ്കൾ ഗൈഡ് ബുക്കിന്റെ [ഇംഗ്ലീഷ്] 33-43 പേജുകൾ ആവശ്യമനുസരിച്ചു വിദ്യാർഥിക്കു പകരാവുന്ന സഹായകരമായ അനേകം നിർദേശങ്ങൾ നിങ്ങൾക്കു പ്രദാനം ചെയ്യുന്നു.
3 അധ്യയനത്തിന്റെ മൂല്യം വിദ്യാർഥിക്കു കാണിച്ചുകൊടുക്കുക: പ്രധാന വാക്കുകളും വാചകങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നതോ അടിവരയിട്ടിരിക്കുന്നതോ ആയ നിങ്ങളുടെ അധ്യയന പുസ്തകം വിദ്യാർഥിയെ നിങ്ങൾക്കു കാണിക്കാവുന്നതാണ്. അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ സ്വന്തവാക്കുകളിൽ ആശയപ്രകടനം നടത്താൻ തന്നെ സഹായിക്കുന്ന ചിന്തകളെ ഓർമയിൽ കൊണ്ടുവരാൻ എങ്ങനെ സാധ്യമാക്കിത്തീർക്കുന്നുവെന്ന് അയാൾ കാണട്ടെ. തൻമൂലം ഉത്തരങ്ങൾ പറയുമ്പോൾ പുസ്തകത്തിൽനിന്നു മുഴു ഭാഗങ്ങളും വായിക്കാൻ അയാൾ പ്രേരിതനാകുകയില്ല. ഈ ഘട്ടത്തിലുളള ശരിയായ പരിശീലനം പിന്നീട് സഭായോഗങ്ങളിൽ അർഥവത്തായ അഭിപ്രായങ്ങൾ പറയുന്നതിന് അയാളെ സഹായിക്കും. അയാളുടെ അഭിപ്രായങ്ങൾ പരിചിന്തിക്കുന്ന വിവരത്തിൻമേലുളള അയാളുടെ വിലമതിപ്പു പ്രതിഫലിപ്പിക്കുകയും അയാളുടെ അറിവിന്റെ ആഴത്തെ വെളിപ്പെടുത്തുകയും ചെയ്യും.
4 ബൈബിൾ ഉപയോഗിക്കാൻ അയാളെ പഠിപ്പിക്കുക: പഠനഭാഗത്തു പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എങ്ങനെ കണ്ടുപിടിക്കാമെന്നു വിദ്യാർഥി പഠിക്കേണ്ടതാവശ്യമാണ്. അയാൾക്കിതു കാര്യക്ഷമതയോടെ ചെയ്യാൻ കഴിയുമ്പോൾ താൻ വാസ്തവമായും ഒരു ബൈബിൾ വിദ്യാർഥിയാണെന്നുളള സംഗതിയെ അയാൾ കൂടുതൽ വിലമതിക്കും. ആദ്യമെല്ലാം അയാൾക്കു ബൈബിളിന്റെ മുൻപിൽ കൊടുത്തിരിക്കുന്ന പുസ്തകങ്ങളുടെ ക്രമം ഉപയോഗിക്കേണ്ടത് ആവശ്യമായിവന്നേക്കാമെങ്കിലും ബൈബിളിന്റെ 66 പുസ്തകങ്ങളുടെ അനുക്രമവുമായി പരിചയപ്പെടാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അയാൾ ഒരു തിരുവെഴുത്തുഭാഗം എടുത്തു വായിക്കുമ്പോൾ പരിചിന്തനത്തിലുളള ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന ആശയത്തെ പിന്താങ്ങുന്ന ഭാഗം തിരിച്ചറിയുന്നതിനും തത്സമയത്തെ അധ്യയനവുമായി നേരിട്ടു ബന്ധപ്പെട്ടിട്ടില്ലാത്ത ഭാഗങ്ങളാൽ ശ്രദ്ധ പതറാതിരിക്കുന്നതിനും അയാളെ സഹായിക്കുക.
5 വിദ്യാർഥി പുരോഗമിക്കവേ ബൈബിൾ ആരംഭം മുതൽ അവസാനം വരെ വായിക്കാൻ അയാളെ പ്രോത്സാഹിപ്പിക്കുക. മുഴു ബൈബിളും ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്നും യഥാർഥ ക്രിസ്ത്യാനികൾ അതിനാൽ പോഷിപ്പിക്കപ്പെടേണ്ടതുണ്ടെന്നും ഊന്നിപ്പറയുക.—മത്താ. 4:4; 2 തിമൊ. 3:16, 17.
6 മററു ദിവ്യാധിപത്യ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുക: വിദ്യാർഥി ആവശ്യമായവിധം പുരോഗമിക്കുമ്പോൾ അയാൾക്കു മററു ദിവ്യാധിപത്യ ഗ്രന്ഥങ്ങൾ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. സഭായോഗങ്ങളിൽ ഹാജരാകുന്നതിനിടയിൽ പരിചിതമാകുന്ന, സൊസൈററിയുടെ മററു പ്രസിദ്ധീകരണങ്ങളിൽനിന്നും കൂടുതൽ വിവരങ്ങൾക്കായി നോക്കുന്നതിനു വിവേചനയോടെ അയാളെ പ്രോത്സാഹിപ്പിക്കുക. പുതിയ ലോക ഭാഷാന്തരത്തിലെ “ബൈബിൾ വാക്കുകളുടെ സൂചിക”പോലുളള സവിശേഷാശയങ്ങൾ എപ്രകാരമുപയോഗിക്കാമെന്ന് അയാളെ പഠിപ്പിക്കുക. അങ്ങനെ അയാൾ സ്വന്തം ദിവ്യാധിപത്യ ഗ്രന്ഥശാല നിർമിക്കാൻ തുടങ്ങുമ്പോൾ, കോംപ്രിഹെൻസീവ് കൺകോർഡൻസ്, തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ, സൂചിക [Index], ഉൾക്കാഴ്ച വാല്യങ്ങൾ [ഇംഗ്ലീഷ്] എന്നിവ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് കാണിച്ചു കൊടുക്കുക.
7 തങ്ങളുടെ ബൈബിൾ അധ്യയനത്തിന് എങ്ങനെ തയ്യാറാകാമെന്നു ബൈബിൾ വിദ്യാർഥികളെ നാം പഠിപ്പിക്കുകയാണെങ്കിൽ അവരുടെ വ്യക്തിപരമായ ഭവന ബൈബിളധ്യയനം തീർന്നശേഷവും അവരെ യോഗ്യരായ ബൈബിൾ വിദ്യാർഥികളായി സത്യത്തിൽ അനുസ്യൂതം പുരോഗമിക്കുന്നതിനു നാം സജ്ജരാക്കുകയാകും ചെയ്യുന്നത്.