നവംബറിലേക്കുളള സേവനയോഗങ്ങൾ
നവംബർ 1-നാരംഭിക്കുന്ന വാരം
ഗീതം 5 (104)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും. രാജ്യ പ്രസംഗവേലയിൽ പ്രസാധകരുടെ പങ്കുപററലിനെ അഭിനന്ദിക്കുക.
10 മിനി:“സ്വപ്നങ്ങൾ,” ന്യായവാദം പുസ്തകം, 104-6 പേജുകൾ. ബൈബിൾ വിദ്യാർഥിയുമായി നടത്തുന്ന ചർച്ചമാതിരി നടത്തേണ്ടത്. നമുക്കുണ്ടാകുന്ന സ്വപ്നങ്ങളാൽ നയിക്കപ്പെടുന്നതിന്റെ ജ്ഞാനത്തെപ്പററി വിദ്യാർഥി ചോദിക്കുന്നു. ഇതിന്റെ അപകടം സംബന്ധിച്ച്, ലൗകിക ന്യായവാദങ്ങൾക്കും ഭൂതങ്ങൾക്കും നാം ഇരയാകുന്നതിന് ഇത് എങ്ങനെ ഇടയാക്കുന്നുവെന്നതു സംബന്ധിച്ച്, ചർച്ചനടത്തുക. ദൈവവചനത്തിലുളള തത്ത്വങ്ങളാൽ നയിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കാണിച്ചുകൊടുക്കുക.
10 മിനി:പ്രാദേശിക ആവശ്യങ്ങൾ അല്ലെങ്കിൽ “ആശയവിനിമയം—വെറും സംസാരത്തെക്കാൾ കവിഞ്ഞത്” വീക്ഷാഗോപുരത്തിന്റെ 1993 ആഗസ്ററ് 1-ലെ 3-8 പേജുകളിലുളള ലേഖനങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന പ്രസംഗം.
15 മിനി:“ഇന്നത്തെ ലോകത്തിൽ ബൈബിളിന്റെ മൂല്യം.” സേവനമേൽവിചാരകനും വീടുതോറുമുളള വേലയിലെ തന്റെ കഴിവു മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രസാധകനും തമ്മിലുളള ചർച്ച. 3-ാമത്തെ ഖണ്ഡിക പരിചിന്തിച്ചശേഷം സേവനമേൽവിചാരകൻ പ്രസാധകനോട് തന്നെ വീട്ടുകാരനാക്കിക്കൊണ്ട്, നിർദേശിച്ചിരിക്കുന്ന അവതരണമുപയോഗിച്ച് ഒരു ശ്രമം നടത്താൻ ആവശ്യപ്പെടുന്നു. 4-ാമത്തെ ഖണ്ഡിക പരിചിന്തിച്ചശേഷം ഇവിടെ നിർദേശിച്ചിരിക്കുന്ന അവതരണം സേവനമേൽവിചാരകൻ പ്രസാധകനുമായി നടത്തുന്നു. താത്പര്യമുളള ആളുകളെയും ബൈബിൾ വിദ്യാർഥികളെയും പുതിയലോക ഭാഷാന്തരത്തിന്റെ മൂല്യം വിലമതിക്കുന്നതിനു സഹായിക്കാൻ സഭയെ പ്രോത്സാഹിപ്പിക്കുക.
ഗീതം 52 (59), സമാപന പ്രാർഥന.
നവംബർ 8-നാരംഭിക്കുന്ന വാരം
ഗീതം 7 (93)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഈ വാരാന്ത്യത്തിൽ വയൽസേവനത്തിലുപയോഗിക്കാവുന്ന ലേഖനങ്ങൾ വിശേഷവത്കരിച്ചുകൊണ്ടുളള ഇപ്പോഴത്തെ മാസികകളുടെ സമർപ്പണം പ്രകടിപ്പിക്കുക. “വയൽസേവനത്തിനുളള ഒരു പ്രത്യേക മാസം,” എന്ന ലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിച്ചിട്ട് സഹായ പയനിയറായോ പയനിയർമാരോടൊപ്പം പ്രവർത്തിച്ചുകൊണ്ടോ ഡിസംബറിൽ തങ്ങളുടെ വയൽസേവനം വർധിപ്പിക്കുന്നതിനുളള സാധ്യതയെപ്പററി ഗൗരവമായി പരിചിന്തിക്കാൻ സകലരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:“യഥാർഥ മാർഗനിർദേശം പ്രദാനംചെയ്യുന്ന ഗ്രന്ഥം” എന്ന ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. 3-ാം ഖണ്ഡികയിൽ വിവരിച്ചിരിക്കുന്ന മടക്കസന്ദർശനം പ്രകടിപ്പിക്കുക. വീടുതോറുമുളള വേലയിലും മടക്കസന്ദർശനങ്ങളിലും ആളുകളോടു സംസാരിക്കുമ്പോൾ ബൈബിളിന്റെ പ്രായോഗിക മൂല്യത്തെക്കുറിച്ച് ഉത്സാഹമുളളവരായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി:“യുവാക്കളേ—യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുവിൻ.” മൂപ്പൻമാർ സ്നാപനമേററ രണ്ടോ മൂന്നോ പ്രസാധകരോടൊപ്പം 1-18 ഖണ്ഡികകൾ ചർച്ചചെയ്യുന്നു. യുവജനങ്ങൾ തങ്ങളുടെ ഉത്തമ ഉദാഹരണങ്ങളിൽനിന്നും “യുവജനങ്ങൾ ചോദിക്കുന്നു. . . . ” എന്ന ലേഖനങ്ങളുടെ മൂല്യത്തിൽനിന്നും കൊയ്തെടുക്കുന്ന പ്രയോജനങ്ങൾ ഊന്നിപ്പറയുക. സമയമനുവദിക്കുന്നപോലെ തിരുവെഴുത്തുകൾ പരിചിന്തിക്കുക.
ഗീതം 80 (71), സമാപന പ്രാർഥന.
നവംബർ 15-നാരംഭിക്കുന്ന വാരം
ഗീതം 73 (18)
5 മിനി:കണക്കു റിപ്പോർട്ടും സംഭാവനകൾ സ്വീകരിച്ചതായുളള റിപ്പോർട്ടുകളും ഉൾപ്പെടെ പ്രാദേശിക അറിയിപ്പുകൾ. പ്രാദേശിക സഭയ്ക്കും സൊസൈററിയുടെ രാജ്യഹാൾ ഫണ്ടിലേക്കും സൊസൈററിയുടെ ലോകവ്യാപകവേലയ്ക്കുമുളള സാമ്പത്തിക പിന്തുണയ്ക്കും സഭയെ അഭിനന്ദിക്കുക. അടുത്തുവരുന്ന അവധിക്കാലത്തേക്കുവേണ്ടിയുളള വയൽസേവന ക്രമീകരണങ്ങൾ സൂചിപ്പിക്കുക.
20 മിനി:“ദൈവത്തിന്റെ സ്ഥാപനവുമായി സഹവസിക്കാൻ ബൈബിൾ വിദ്യാർഥികളെ സഹായിക്കൽ.” ചോദ്യോത്തര പരിചിന്തനം. 8-ാം ഖണ്ഡിക പ്രകടനത്തിലൂടെ അവതരിപ്പിക്കുക, 9-ാം ഖണ്ഡികയിൽ കാണിച്ചിരിക്കുന്നപ്രകാരം രാജ്യഹാളിലേക്കു വരാൻ ക്ഷണം നൽകി ഉപസംഹരിച്ചുകൊണ്ടുതന്നെ.
20 മിനി:“യുവാക്കളേ—യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുവിൻ.” അനുബന്ധത്തിന്റെ 19-33 ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. ഒന്നോ രണ്ടോ യുവ പ്രസാധകരെ അഭിമുഖം നടത്തുക. അവരുടെ ആത്മീയ പുരോഗതിയിൽ സഭ എങ്ങനെ സഹായമായിരിക്കുന്നുവെന്ന് അഭിപ്രായം ആരായുക.
ഗീതം 90 (102), സമാപന പ്രാർഥന.
നവംബർ 22-നാരംഭിക്കുന്ന വാരം
ഗീതം 74 (44)
10 മിനി:പ്രാദേശിക അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും. വാരാന്ത്യത്തിലെ സാക്ഷീകരണത്തിൽ ഇപ്പോഴത്തെ മാസികകൾ ഉപയോഗിക്കുന്നതിനു പ്രോത്സാഹിപ്പിക്കുക.
15 മിനി:“അധ്യയനത്തിനു തയ്യാറാകാൻ ബൈബിൾ വിദ്യാർഥികളെ സഹായിക്കുക” എന്ന ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. സമയം അനുവദിക്കുന്നപോലെ ഖണ്ഡികകൾ വായിക്കുക.
20 മിനി:“നിങ്ങൾ തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുന്നുണ്ടോ?” വീടുതോറുമുളള ശുശ്രൂഷയിലും മടക്കസന്ദർശനവേലയിലും ഫലപ്രദനായ ഒരു സഹോദരൻ നടത്തുന്ന ചോദ്യോത്തര പരിചിന്തനം. 4-ാമത്തെ ഖണ്ഡിക പരിചിന്തിച്ചശേഷം, വീട്ടുകാരൻ തിരക്കിലായിരിക്കുമ്പോൾ ഒരു പ്രസാധകൻ തിരുവെഴുത്തു പരാവർത്തനം ചെയ്യുകയോ ഉദ്ധരിക്കുകയോ ചെയ്തേക്കാവുന്നതെങ്ങനെയെന്നു പ്രകടിപ്പിക്കുക. അനേകമാളുകൾ എല്ലായ്പോഴും തിരക്കുളളവരും ദൈനംദിനവേലകളിൽ വ്യാപൃതരായിരിക്കുന്നവരും ആയ പ്രദേശങ്ങളിൽ നാം “വചനം പ്രസംഗിക്ക”വേ ഈ നിർദേശങ്ങൾ പിൻപററുന്നതിന്റെ മൂല്യം പ്രകടനത്തിനുശേഷം ഊന്നിപ്പറയുക. (2 തിമൊ. 4:2) 6-ാമത്തെ ഖണ്ഡിക പരിചിന്തിച്ചശേഷം സാക്ഷീകരണത്തിൽ ന്യായവാദം പുസ്തകം ഫലപ്രദമായി ഉപയോഗിക്കുന്ന പ്രസാധകൻ അതെങ്ങനെ ഉപയോഗിക്കുന്നുവെന്നു വിവരിക്കുന്നതിന് അദ്ദേഹത്തെ ക്ഷണിക്കുക.
ഗീതം 108 (69), സമാപന പ്രാർഥന.
നവംബർ 29-നാരംഭിക്കുന്ന വാരം
ഗീതം 83 (2)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഡിസംബറിൽ സഹായ പയനിയറിങ് നടത്താൻ അതിനു സാധിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക.
15 മിനി:“ബൈബിൾ—ആധുനിക മനുഷ്യനുവേണ്ട ഒരു പ്രായോഗിക വഴികാട്ടി.” വാച്ച്ടവറിന്റെ 1993 മെയ് 1-ലെ ലക്കത്തെ അടിസ്ഥാനപ്പെടുത്തി ഗൃഹനാഥൻ നടത്തുന്ന പ്രസംഗം. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതു സമാധാനപൂർണവും സ്നേഹനിർഭരവുമായ കുടുംബാന്തരീക്ഷം വളർത്തിയെടുക്കുന്നതിനു സഹായമേകും എന്നു പ്രദീപ്തമാക്കുക. ദൈവവചനത്തിലെ ബുദ്ധ്യുപദേശം ഒരു കുടുംബത്തെയോ വ്യക്തിയെയോ എങ്ങനെ സഹായിച്ചുവെന്നു കാണാൻ സദസ്യരിൽനിന്നു മുൻകൂട്ടി തയ്യാർ ചെയ്ത ഒന്നോ രണ്ടോ അഭിപ്രായം ആരായുക.
20 മിനി:ചെമ്മരിയാടുതുല്യരായ ആളുകളെ സഹായിക്കുന്നതിനു ഡിസംബറിൽ ഏററവും മഹാനായ മനുഷ്യൻ പുസ്തകം ഉപയോഗിക്കുന്നു. സദസ്സുമായുളള ചർച്ച. പിൻവരുന്നപ്രകാരം ചോദ്യങ്ങൾ ചോദിക്കുക: യേശുവിന്റെ ശുശ്രൂഷയെ സംബന്ധിച്ച് അല്ലെങ്കിൽ മററുളളവരുമായുളള അവിടുത്തെ ഇടപെടലുകളെ സംബന്ധിച്ചുളള ഏതു വൃത്താന്തമാണു നിങ്ങളിൽ ഏററവും മതിപ്പുളവാക്കിയത്? ഈ വൃത്താന്തം എന്തുകൊണ്ടാണു നിങ്ങളിൽ മതിപ്പുളവാക്കിയത്? ഈ പ്രസിദ്ധീകരണം നിങ്ങൾക്ക് എത്ര മൂല്യമുളളതായിരിക്കുന്നു? ഇതു പഠിക്കുന്നതിനാൽ നിങ്ങൾ യഹോവയെ സംബന്ധിച്ച് എന്തു മനസ്സിലാക്കി? ഇതു സമർപ്പിക്കുമ്പോൾ ഏത് ആശയമാണു നിങ്ങൾ വിശേഷവത്ക്കരിച്ചത്? പുസ്തകത്തിന്റെ സമർപ്പണം നടത്തുന്നത് അനുഭവസമ്പന്നനായ പ്രസാധകൻ പ്രകടിപ്പിക്കുക. ഞായറാഴ്ച വയൽസേവനത്തിൽ പങ്കുപററാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 94 (22), സമാപന പ്രാർഥന.