അറിയിപ്പുകൾ
◼ നവംബറിൽ വിശേഷവൽക്കരിക്കേണ്ട സാഹിത്യം: ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? [ഇംഗ്ലീഷ്] എന്ന പുസ്തകവും ന്യൂ വേൾഡ് ട്രാൻസ്‌ലേഷൻ ഓഫ് ദ ഹോളി സ്ക്രിപ്ച്ചേഴ്സ ചേർത്ത് 72.00 രൂപയ്‌ക്കു സമർപ്പിക്കാവുന്നതാണ്, അല്ലെങ്കിൽ അവ ഓരോന്നും യഥാക്രമം 12.00 രൂപയ്‌ക്കും 60.00 രൂപയ്‌ക്കും സമർപ്പിക്കാവുന്നതാണ്. ഇതു സ്വീകരിക്കാത്തിടത്ത് അല്ലെങ്കിൽ ഇവ ലഭ്യമല്ലാത്ത ഭാഷകളിൽ, പഴയ 192-പേജു പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഓരോന്നും 6.00 രൂപയ്‌ക്കു നടത്താവുന്നതാണ്. ഈ വിഭാഗത്തിലുളള പിൻവരുന്ന പുസ്തകങ്ങൾ ഞങ്ങളുടെ പക്കൽ ലഭ്യമാണ്: ഇംഗ്ലീഷ്: മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ?, ഈ ജീവിതം മാത്രമാണോ ഉളളത്? ഗുജറാത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” നിത്യജീവനിലേക്കു നയിക്കുന്ന സത്യം; ഹിന്ദി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ;” കന്നട: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” “ദൈവത്തിന് ഭോഷ്‌കു പറയാൻ അസാധ്യമായ കാര്യങ്ങൾ;” മറാത്തി: “നിന്റെ രാജ്യം വരേണമേ,” മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, നിത്യജീവനിലേക്കു നയിക്കുന്ന സത്യം; തമിഴ്: ഈ ജീവിതം മാത്രമാണോ ഉളളത്?, “നിന്റെ രാജ്യം വരേണമേ;” തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉളളത്? ബംഗാളിയോ നേപ്പാളിയോ അറിയാവുന്നവർക്കു നമ്മുടെ പ്രശ്‌നങ്ങൾ ലഘുപത്രിക സമർപ്പിക്കാൻ കഴിയും, പഞ്ചാബി അറിയാവുന്നവർക്കു “നോക്കൂ” ലഘുപത്രികയും. മലയാളത്തിൽ നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക! എന്ന പുസ്‌തകം 12.00 രൂപയ്‌ക്കു സമർപ്പിക്കുക. ഈ പുസ്‌തകം പ്രത്യേക നിരക്കിൽ സമർപ്പിക്കേണ്ടതല്ലെന്നു ദയവായി ശ്രദ്ധിക്കുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം 40 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്ത് എന്റെ ബൈബിൾ കഥാ പുസ്‌തകം അല്ലെങ്കിൽ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം 40 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ് (എന്നേക്കും ജീവിക്കാൻ പുസ്‌തകം ചെറുതിന് 20 രൂപയാണ്). ജനുവരി: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക 4 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്ത് പഴയ 192-പേജു പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഓരോന്നും 6 രൂപയ്‌ക്കു നടത്താവുന്നതാണ്. ഞങ്ങളുടെ പക്കൽ ഇപ്പോഴും ലഭ്യമായ അങ്ങനെയുളള പുസ്തകങ്ങളുടെ ലിസ്‌ററ് നവംബർ മാസത്തിലെ സമർപ്പണത്തിൽ കാണുക. ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും. വലുത് 40.00 രൂപ സംഭാവനയ്ക്കും ചെറുത് 20.00 രൂപ സംഭാവനയ്ക്കും. കുറിപ്പ്: മേൽ പ്രസ്താവിച്ച പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെയും ഓർഡർ അയച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫാറത്തിൽ (S-14) അങ്ങനെ ചെയ്യേണ്ടതാണ്.