വയൽസേവനത്തിനുളള ഒരു പ്രത്യേക മാസം
1 ഡിസംബർ നിങ്ങൾക്കു വയൽസേവനത്തിനുളള ഒരു പ്രത്യേക മാസമായിരിക്കുമോ? അതു നിങ്ങളുടെ പതിവായ ദിനചര്യയിൽ ചിലമാററങ്ങൾ വരുത്തേണ്ടത് ആവശ്യമാക്കിത്തീർത്തേക്കാം, എന്നാൽ പ്രതിഫലങ്ങൾ അതിനെ മൂല്യവത്താക്കിത്തീർക്കുകയില്ലേ?
2 സ്നാപനമേററ ചില യുവ പ്രസാധകർ, ആ മാസം സ്കൂളിൽ കൂടുതൽ ദിവസം അവധികിട്ടുന്നതിനാൽ സഹായ പയനിയർമാരായി പേർ ചാർത്തുന്നതിന് ആഗ്രഹിക്കുന്നുണ്ടാകും. മൂപ്പൻമാരിലും ശുശ്രൂഷാദാസൻമാരിലും മററു പ്രസാധകരിലും ചിലർ അവരോടൊപ്പം വയലിൽ പ്രവർത്തിക്കുന്നത് അവർക്ക് എത്ര പ്രോത്സാഹജനകമായിരിക്കും! ആ മാസം പയനിയറിങ് ചെയ്യാൻ വ്യക്തിപരമായ സാഹചര്യങ്ങൾ നിങ്ങളെ അനുവദിക്കുന്നില്ലെങ്കിൽ പയനിയറിങ് ചെയ്യുന്നവരോടൊപ്പം സേവനത്തിൽ കൂടുതൽ മണിക്കൂർ ചെലവിടാൻ നിങ്ങൾക്കു സാധ്യമാകുമോ? ഇതു തീർച്ചയായും അന്യോന്യം പ്രോത്സാഹനം പകരുന്നതായിരിക്കും.
3 എല്ലാ പ്രസാധകരും കൂടുതലായ ശ്രമം നടത്തുന്നുവെങ്കിൽ അവധിക്കാലങ്ങളിൽ ഓരോ ദിവസവും കൂട്ട സാക്ഷീകരണത്തിനു ക്രമീകരിക്കാൻ മൂപ്പൻമാർക്കു സാധ്യമാകും, തൻമൂലം പയനിയറിങ് ചെയ്യുന്നവർക്കു വയലിൽ പ്രവർത്തിക്കുന്നതിന് ആരെങ്കിലും കൂട്ടുണ്ടായിരിക്കും.
4 വ്യക്തിപരമായും കുടുംബ കൂട്ടങ്ങളായും സഭാതലത്തിലും ഡിസംബർ നിങ്ങളുടെ സഭയിൽ വയൽസേവനത്തിനുളള ഒരു പ്രത്യേക മാസമായി ആസൂത്രണം ചെയ്യുന്നതിനുളള സമയം ഇപ്പോഴാണ്.